ഒമ്പത് വയസുകാരന്റെ 6 പാക്ക് മസില്‍ വൈറലാകുന്നു..!!!

0
498

AQ

പേര് ഗിയോലിയാനോ, വയസ് ഒമ്പത്..അതിന്റെ കൂടെ സിക്സ് പാക്കും..!!!

ലോകത്തിലെ ഏറ്റവും ശക്തിമാനായ ബാലനാണ് റൊമാനിയക്കാരനായ ഗിയോലിയാനോ സ്‌ട്രോ..!!! തലകുത്തനെ നിന്ന് പുഷ് അപ് എടുക്കുന്ന ഈ ബാലന്റെ വീഡിയോ യുട്യുബില്‍ സൂപ്പര്‍ മെഗാ ഹിറ്റായി മാറുകയാണ്‌.

ഗിയോലിയാനോയുടെ ബോഡി ബില്‍ഡിംഗിന് അച്ഛന്‍ യൂലിയനും അമ്മ ഇലിയാനയും ഏഴ് വയസുകാരനായ കുഞ്ഞനുജന്‍ ക്ലോഡിയുവും നല്ല പിന്തുണയാണ്. ആഴ്ചയില്‍ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ ബോഡി ബില്‍ഡിംഗിനായി ചെലവഴിച്ചാണ് ഗിയോലിയാനോ തന്റെ സ്‌കൂളിലെ എല്ലാവരുടെയും ആരാധനാപാത്രമായി മാറിയത്.

ഗിയോലിയാനോ പഠനത്തിലും മിടുക്കനാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അവന്റെ പ്രായത്തിലെ ഏറ്റവും ശക്തിയേറിയ കുട്ടിയെന്ന ബഹുമതിയും ഈ ബാലനെ തേടിയെത്തിയിട്ടുണ്ട്. 90 ഡിഗ്രിയില്‍ വെര്‍ട്ടിക്കല്‍ പുഷ് അപ് എടുത്ത് രണ്ട് ലോക റെക്കോഡുകളാണ് ഈ ഒന്‍പത്കാരന്‍ കൈപ്പിടിയിലാക്കിയിരിക്കുന്നത്.