ഒരച്ചന് മകനെ അതിമാനുഷികന് അല്ലെങ്കില്‍ ഒരു ആക്ഷന്‍ ഹീറോ ആക്കിത്തീര്‍ത്ത കാഴ്ച നിങ്ങള്‍ക്ക് കാണണോ ? മൂന്നു വയസ്സുകാരനായ സ്വന്തം മകനോടുള്ള സ്നേഹം കൂടിയാണ് ഡാനിയേല്‍ ഹാഷിമോട്ടോ മകന് ജെയിംസിനെ ആക്ഷന്‍ യൂട്യൂബിലൂടെ ആക്ഷന്‍ ഹീറോ ആക്കിയത്. പ്രസിദ്ധമായ ഡ്രീംവര്‍ക്സ് ആനിമേഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛനില്‍ നിന്നും ഒരു മകന് പ്രതീക്ഷിക്കേണ്ടത് തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
മകന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ഉള്ള വീഡിയോകള്‍ എടുത്ത് ഇദ്ദേഹം അതിനു സ്പെഷ്യന്‍ ഇഫക്ട്സ് നല്‍കുകയായിരുന്നു. അച്ചന് ഡ്രീംവര്‍ക്സില്‍ ജോലി ചെയ്യുന്നു എന്ന് മറ്റാരോടെങ്കിലും പറയേണ്ട എന്ന അവസ്ഥയാണ്. കാരണം വീഡിയോ കണ്ടാല്‍ നമുക്ക് മനസ്സിലാകും എത്ര പെര്‍ഫെക്റ്റ് ആയാണ് ഹാഷിമോട്ടോ ഈ വീഡിയോകള്‍ നിര്‍മ്മിച്ചതെന്ന്.
മകനെ സ്പെസിലേക്ക് അയക്കുന്നതും മക്ഡോണാല്ഡ് സ്റ്റോറില്‍ വെച്ചാണ് മകന്റെ ഈ ആകാശയാത്ര. ലക്ഷക്കണക്കിന് ആളുകള്‍ ആണ് ഈ വീഡിയോകള്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്. എല്ലാവരും ഈ അച്ഛന്റെ കഴിവിനെ സ്തുതിക്കുകയാണ്.