01

ഒരു ദിവസം രാവിലെ എനിക്കു മനസ്സിലായി വീട്ടിലെ ഫ്രിഡ്ജ് വി ആര്‍ എസ് എടുത്തിരിക്കുയാണെന്നു. പലതരം നോണ്‍ വെജ്ജ് സാധനങ്ങളാണ് ഫ്രിഡ്ജിനകത്ത്. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. എന്തായാലും ഫ്രിഡ്ജിന്റെ ബില്‍,ഗ്യാരന്റി കാര്‍ഡ് എന്നിവ തപ്പലായി അടുത്തപണി .ഒരു വിധം എല്ലാം സംഘടിപ്പിച്ചെടുത്ത് അവരുടെ കടയിലേക്ക വിളിച്ചപ്പോള്‍ സര്‍വീസ് സെന്ററിലേക്ക് വിളിക്കാനാണ് നിര്‍ദ്ദേശം കിട്ടിയത്. പിന്നെ അങ്ങോട്ടേക്കായി വിളി. പലപ്രാവശവും ‘ബിസ്സി ട്ടോണ്‍ ‘ ആയിരുന്നു. അവസാനം 10-15 മിനിട്ടിനുശേഷം ഒരു കുരുവി ശബ്ദക്കാരിയെ കിട്ടി. അവളുടെ ചോദ്യാവലി തുടങ്ങി, ആവളുടെ ചോദ്യങ്ങള്‍ക്ക് ഒരു അനുസരണയുളള കുട്ടിയെപ്പോലെ ഞാന്‍ മറുപടി കൊടുത്തുകൊണ്ടിരുന്നു.

ഇനി അടുത്തഘട്ടം, ഫ്രിഡ്ജ്ജ് എവിടെ നിന്നാണ് മേടിച്ചിരിക്കുന്നത് ? ഇന്ത്യയുടെ പുറത്തുനിന്നാണോ? കേരളത്തില്‍ നിന്നാണോ ? ഇപ്പോള്‍ ഗ്യാരന്റി ഉണ്ടോ?എന്നിങ്ങനെ ചോദ്യങ്ങളുടെ ഒരു നീണ്ട നിരതന്നെയായിരുന്നു. ഓരോ ചോദ്യത്തിനും ഓരോ വിലയാണ്, കമ്പനി തീരുമാനിച്ചിരിക്കുന്നത് (ഇതു ഫ്രിഡ്ജ്ജ് വന്ന്‌നോക്കാനുള്ള വില ). ഈ വില കൊടുക്കാന്‍ സമ്മതമ്മാണെങ്കില്‍ മാത്രം മെക്കാനിക്ക് വരും ആ വില 1500 രൂപയാണ്. അത് സമ്മതിച്ചതോടെ വരാന്‍ പോകുന്ന മെക്കാനിക്കിന്റെ മൊബൈല്‍ നമ്പര്‍ തന്നു . ആ കുരുവി ശബ്ദംനിന്നു. ഇനി മെക്കാനിക്കിന്റെ മൊമ്പൈലിലേക്കുള്ള വിളിയായി, രണ്ടുമൂന്ന് പ്രാവശ്യം വിളിച്ച് നോക്കിയതിന്റെ ഫലമായി 2 മണിയോടെ വരാമെന്ന വാഗ്ദാനവുമായി ഫോണ്‍ കട്ടായി.

മുന്നരയോടെ, ബൈക്കില്‍ ചെവിയില്‍ മൈക്രോഫോണ്‍ കൈയ്യില്‍ , ഒരു കംമ്പ്യൂ ട്ടര്‍ ബാഗുമായി ഒരു ചുള്ളന്‍ വീട്ടീലെ ബെല്ലടിച്ചു. വാതില്‍ തുറന്ന എനിക്ക്, ഒരു നിമിഷം എന്റെ എല്ലാ ബന്ധുമിത്രാദികളുടെയും മുഖം ഓര്‍ത്തുനോക്കിയിട്ടും വന്നതാരാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. അപ്പോഴാണ് കൈയ്യിലുണ്ടായിരുന്ന ‘കാര്‍ഡ്’ അയാള്‍ നീട്ടീയത്, ആ മെക്കാനിക്ക് ആണോ എന്ന സമധാനത്തിലായി ഞാന്‍. എന്തായാലും അയാളുടെ വേഷത്തിന ചേര്‍ന്ന വി ഐ പി സ്വീകരണം കൊടുത്തു. അങ്ങനെ കേട് വന്ന സാധനങ്ങളുടെ ലിസ്റ്റും അതിന്റെ വിലയുടെ ബില്ലും തന്നു.അപ്പോള്‍ മൊത്തംതുക നേരത്തെപറഞ്ഞതിനേക്കാളും കൂടി. ഇതെല്ലാം കണ്ടു കൊണ്ടിരുന്ന എന്റെ അച്ഛന്‍ പറഞ്ഞു, ഈ ഫ്രിഡ്ജ്ജ് റിപ്പെയര്‍ ചെയ്ത് അവന്‍ വാങ്ങിയ തുകയായിരുന്നു, പണ്ട് എന്റെ ഒരുമാസത്തെ സര്‍ക്കാര്‍ ശമ്പളം…കാലം പോയ പോക്കേ!

(പക്ഷെ അച്ഛന് മൊബൈല്‍ ഫോണ്‍, ബൈക്ക് ഈവക സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏന്നിട്ടും എല്ലാം ഭംഗിയായി കൊണ്ട്‌പോകാന്‍ സാധിച്ചുവെന്നാണ് അച്ഛന്റെ വാദം)

പക്ഷെ ഇന്നത്തെകാലത്ത് ഇതൊന്നുമില്ലാതെ എന്തോന്ന് ജീവിതം..അല്ലെ.. !!!!!!

You May Also Like

സോഷ്യൽ മീഡിയ ഇടങ്ങളെ ത്രസിപ്പിച്ചുകൊണ്ട് ഫ്ലോറൻസിയയുടെ കിടിലൻ ഫോട്ടോകൾ

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ത്രസിപ്പിക്കുന്നത് സ്പെയിൻ മോഡലായ ഫ്ലോറൻസിയയുടെ കിടിലൻ ഫോട്ടോകളാണ്.ബ്ലാക്ക് ബിക്കിനിയിൽ അതിമനോഹരിയാണ്…

സുഗേഷ് ഞാന്‍ സൌദിയില്‍ നിന്നും ഉബൈദ്‌

സുഗേഷ് ഞാന്‍ സൌദിയില്‍ നിന്നും ഉബൈദ് …ഇവിടെ നിതാഖാത്ത് നിയമയത്തിന്റെ … തിരിച്ചുവ് വരാം ഉബൈദ് …വിജയ് ഘോഷ് യാമിനി ഇപ്പോള്‍ എവിടെ ഉണ്ട് . എന്താണ് അവരുടെ അവസ്ഥ. അവര്‍ ഇന്ന് രാവിടെ ചായയോ മറ്റോ കഴിച്ചോ. വിജയ് ഘോഷ് കേള്‍ക്കാമോ…

‘മുംതാസ് അന്ന് ഷാജഹാനോട് പറഞ്ഞത്…. ‘

‘പ്രണയിക്കുന്നവര്‍ക്കിടയിലെ പരിഭവവും, ഭാര്യാ ഭര്‍ത്തൃ ബന്ധങ്ങള്‍ക്കിടയിലെ സൌന്ദര്യ പിണക്കവും, സൌഹൃദങ്ങള്‍ക്കിടയിലെ വിള്ളലുകളും കേവലം നാല് ചുമരുകള്‍ക്കുള്ളില്‍ രഹസ്യമാക്കി ഇനി അധിക കാലം ഒളിപ്പിച്ചു വെക്കാന്‍ കഴിയില്ല’

ശസ്ത്രക്രിയയിലൂടെ കണ്ണില്‍ നിന്നും വിരയെ പുറത്തെടുത്തു

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മധ്യവയസ്‌കന്റെ കണ്ണില്‍ നിന്നും ഇരുപത് സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു .കരുനാഗപ്പള്ളി പാവുമ്പ സ്വദേശി രാമചന്ദ്രന്റെ കണ്ണില്‍ നിന്നുമാണ് അപൂര്‍വ ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തത്. കണ്ണിന്റെ കാഴ്ചക്ക് മങ്ങല്‍ അനുഭവപ്പെട്ടതോടെ കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം താലൂക്ക് ആശുപത്രിയിലെ നേത്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയത്. വലതു കണ്ണിനു താഴെ നിഴലിപ്പും കനവും അനുഭവപ്പെട്ടിരുന്നു.