new

ഒരു അടിപ്പൊളി സെല്‍ഫി എടുക്കാന്‍ ചില ഞെരിപ്പന്‍ ടിപ്സ് ഉണ്ട്…ഇതൊക്കെ കൃത്യമായി കിട്ടിയാല്‍ നിങ്ങളുടെ സെല്‍ഫി സൂപ്പര്‍ ഹിറ്റ്‌ ആകും എന്ന് ഉറപ്പ്…

ഒന്ന് കണ്ടു നോക്കു…

1. മികച്ച സെല്‍ഫി എടുക്കുന്നതിന് പുറം ഭാഗങ്ങളെ ആശ്രയിക്കുകയാണ് നല്ലത്, അകം ഭാഗങ്ങളില്‍ സെല്‍ഫി എടുക്കുകയാണെങ്കില്‍ നല്ല പ്രകാശം ലഭിക്കുന്ന ജനലുകള്‍ക്ക് സമീപം നില്‍ക്കാന്‍ ശ്രമിക്കുക.

2. മികച്ച സെല്‍ഫിക്കായി നിങ്ങളുടെ കാഴ്ചയ്ക്ക് മുകളില്‍ ക്യാമറ ഉറപ്പിക്കുന്നതാണ് നല്ലത്.

3. വൃത്തികേടായ പരിസരം ചിത്രത്തെ മോശമാക്കുന്നതിനാല്‍, നിങ്ങളുടെ ചുറ്റുപാട് സെല്‍ഫി ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് കൃത്യമായി പരിശോധിച്ച് നല്ല കോണില്‍ നിന്ന് എടുക്കാന്‍ ശ്രമിക്കുക.

4. ചുണ്ട് വളരെ കൂര്‍പ്പിക്കുന്നത് ഒഴിവാക്കുക. എല്ലാവര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കുന്നതിനാല്‍, അരോചകമല്ലാത്ത രീതിയില്‍ മുഖം പിടിക്കാന്‍ ശ്രദ്ധിക്കുക

5.  ഇന്‍സ്റ്റാഗ്രാം പോലുളള ഫോട്ടോ ആപുകളില്‍ ഫില്‍ട്ടറുകളും (എഫക്ടുകളും) പ്രയോഗിക്കാന്‍ സാധിക്കും. അനാവശ്യമായ സബ്ജക്ടുകള്‍ ഒഴിവാക്കി, കൃത്യമായ അവസ്ഥ പ്രദാനം ചെയ്യുന്ന ചിത്രമാക്കാന്‍ ഫില്‍ട്ടറുകള്‍ക്ക് സാധിക്കുന്നതാണ്.

Advertisements