Narmam
ഒരു അപകടത്തീന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചു നീയെന്നേ കൊന്നേനേല്ലോടാ !
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിക്കുക .., എന്റെ സ്വപ്നങ്ങളില്‍ ഒന്നാണത് ..,!, കാരണം എന്റെ മാക്സിമം സ്പീഡ് മണിക്കൂറില്‍ 40 കിലോമീറ്ററാണ് …!
153 total views, 1 views today

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിക്കുക .., എന്റെ സ്വപ്നങ്ങളില്‍ ഒന്നാണത് ..,!, കാരണം എന്റെ മാക്സിമം സ്പീഡ് മണിക്കൂറില്‍ 40 കിലോമീറ്ററാണ് …!
അതിനും മേലേക്ക് ആക്സിലേറ്റര്‍ കൊടുത്താല്‍ .., എന്റെ ശരീരം വിറച്ചു തുടങ്ങും ..!, അത് പേടി കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് പറയാനേ എന്റെ ആത്മാഭിമാനം സമ്മതിക്കൂ …!
ഇനി ഒരുപക്ഷേ .., ഞാന്‍ വിറച്ചില്ലെങ്കില്‍ തന്നെ .., എന്റെ ബൈക്ക് വിറക്കാന്‍ തുടങ്ങും …!, ആള് നമ്മടെ ദോസ്ത്തായിട്ട് വര്‍ഷം 20 കഴിഞ്ഞേ ..!, 40 ന് മേലേ പറപ്പിച്ചാ …, ഒരു പക്ഷേ .., അവനെന്നെ വഴിയാധാരമാക്കിക്കളയും .., ഇതു വരേക്കും .., ആ വിശ്വാസ വഞ്ചന അവന് എന്നോട് കാണിച്ചിട്ടില്ല …!
ആ ഞങ്ങളാണ് അന്നൊരു ദിവസം 60 തില്‍ വച്ചു പിടിച്ചത് ..!, നല്ല ബെസ്റ്റ് മഹാബലിപുരം റോഡ് ..!, വണ്ടികളൊക്കെ 140 ലും …, 160 ലും ഒക്കെ പറ പറക്കുമ്പോ .., 200 മൈല്‍ സ്പീഡില്‍ ആണെന്നുള്ള ധാരണയിലാണ് ഞാന്‍ 60 ല്‍ കത്തിക്കുന്നത് …!,
സത്യത്തില്‍ ഞാനും വണ്ടിയും വിറച്ചു തുടങ്ങിയെങ്കിലും .., എന്താപ്പോ പേടിക്കാന്‍ .., നല്ല സൂപ്പര്‍ റോഡല്ലേ ..!, പോരാത്തതിന് ഞാനൊരു എക്സ്പെര്‍ട്ട് ഡ്രൈവര്‍ ആണെന്നുള്ളോരു അമിത ആത്മവിശ്വാസവും ..!
റേസ്കാര്‍ ഇരിക്കുന്ന പോലെയാണ് എന്റെ ഇരുപ്പ് …!, ഒന്ന് കുനിഞ്ഞ് .., തല അല്പം മുന്നോട്ടാക്കി .., ഏതാണ്ട് വണ്ടിയെക്കാള്‍ മുന്നേ ഞാന്‍ പറക്കുകയാണെന്ന് കാണികള്‍ക്ക് തോന്നാം …!
അങ്ങിനെ ആടിപ്പാടി പോകുമ്പോഴാണ് .., നിനച്ചിരിക്കാതെ ആ അത്യാഹിതം നടന്നത് …!മുന്നേ പോണ ഒരു കാറുകാരന് ഒറ്റ ചവിട്ട് ..!, അവന്റെ ആ സഡന്‍ ബ്രേക്കില്‍ … എന്റെ ഉള്ളില്‍ നിന്ന് ഒരു കിളി എങ്ങോട്ടോ പറന്നു പോയി …!, അതിന്റെ തുടര്‍ച്ചയായി ഞാനും ആഞ്ഞു ചവിട്ടി ..
പഴയ വണ്ടിയല്ലേ .., ഞാന്‍ ബ്രേക്ക് പെഡലിന് മേല്‍ എഴുന്നേറ്റ് നിന്നു ..!
”അയ്യോ .., എന്നെ കൊന്നേ .., ”!, എന്നലറി വിളിച്ചു കൊണ്ട് .., നമ്മടെ പാവം സന്തതസഹചാരി ..,റോഡില്‍ ഒരു വട്ടം വരച്ച് .., മുന്നില്‍ ചവിട്ടിയോന്റെ പിന്നില്‍ ഇടിച്ചു .., ഇടിച്ചില്ല .., എന്ന മട്ടില്‍ ഒരു മുത്തമിട്ട് നിന്നു …!
ഉള്ളിലെ ജീവന് പാതി പോയ അവസ്ഥയില്‍ ഞാനും ..!
ഇന്നവന്റെ മൂക്കിനിട്ട് ഒന്ന് പൊട്ടിച്ചിട്ടു തന്നെ കാര്യം .., ഇങ്ങനെയാണോ വണ്ടി ഓടിക്കുന്നത് …?, ആവേശം മൂത്ത് എന്റെ രക്തമെല്ലാം നൂറ് ഡിഗ്രിയില്‍ തിളച്ചു പൊന്തി ..!, കൈയ്യുയര്‍ത്തി കാറിനടുത്തെക്ക് പാഞ്ഞ എനിക്ക് മുന്നേ .., അയാള്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി …!
ആവേശം തുള്ളി നിന്ന എന്റെ തലയിലൂടെ ആരോ ഒരു ബക്കറ്റ് ഐസ് വെള്ളം ഒഴിച്ച പോലെ ഞാന്‍ തണുത്തു ..!, മുദ്രാ വാക്യം വിളിക്കണ പോലെ ഉയര്‍ന്നു പൊങ്ങിയ ചുരുണ്ട കൈപത്തി .., അറിയാത്ത പോലെ പതുക്കെ നെറ്റിയിലെ വിയര്‍പ്പ് ഒപ്പിക്കൊണ്ട് താഴ്ന്നു …!
ഒരു ആറ് ആറരടി പൊക്കത്തില്‍ .., ഒരു ഘടോല്ക്കചന് .., എന്റെ മുന്നില്‍ .., അങ്ങിനെ മാനം മുട്ടെ വളര്‍ന്നു നില്ക്കുന്നു …!
അയാളോട് എതിരിടാന്‍ പോയാല്‍ .., അയാളെന്നെ ചുരുട്ടിക്കൂട്ടി കാറിന്റെ ഡിക്കീലിട്ട് പോവും എന്നെനിക്ക് ഉറപ്പായിരുന്നു ..!, തരാ തരക്കാരാണെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ ..!, ഇതിപ്പോ ഞാനാകെ കൂടി മസിലുപിടിച്ചു നിന്നാലും .., അയാളുടെ ഒരു കൈ അത്രക്കേ വരത്തുള്ളൂ ..!
വെറുതെ ആവേശം കാണിച്ച് .., ശരീരം ഒടിക്കണോ …?
ആക്രോശിക്കാന്‍ പോയ ഞാന്‍ തണുത്തുറഞ്ഞു കൊണ്ട് ചോദിച്ചു …!
”ഇങ്ങിനെയാണോ .., സാര്‍ വണ്ടി ഓടിക്കുന്നത് …?, അടിക്കാന്‍ കൈയ്യോങ്ങി പോയ ഞാന്‍ ..; അയാളെ സാറേ എന്ന് വിളിക്കുന്നത്രയും താഴ്ന്നു ..!, അല്ലെങ്കില്‍ അവന്റെ ആകാരം എന്നെ താഴ്ത്തി എന്ന് പറയുന്നതായിരിക്കും ശരി …!
തെറ്റ് ആനേടെ കൈയ്യിലാണേന്ന് വെച്ച് .., അതിനോട് എതിരിടാന്‍ നിക്കുന്നത് ശരീരത്തിന് തട്ട് കേടാവും .., എന്നുള്ള പ്രാഥമിക തത്വം തന്നെയാണ് ഞാനിവിടെ അനുവര്‍ത്തിച്ചതും …!
”സാറേ .., നിങ്ങടെ ബൈക്കിന്റെ സൈഡ് സ്റ്റാന്റ് തട്ടിയിട്ടില്ല .., അത് പറയാന്‍ വേണ്ടിയാ നിറുത്തിയേ …”!
അയ്യോ .., ഒരു കിളി പോലത്തെ ശബ്ദം …!, ഇത് ആ ശരീരത്തില്‍ നിന്നും വന്നത് തന്നെയാണോയെന്ന് ഞാനൊരു നിമിഷം ശങ്കിച്ചു ..!, പാറപ്പുറത്ത് ഇട്ട് ഉരക്കുന്ന മാതിരി ഒരു ഗാംഭീര്യമാര്‍ന്ന സ്വരം …; അതായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത് ..!
എന്നാല്‍ ഇത് …!, ആ വലിയ ഭീമാകാരാന്‍ എന്റെ മുന്നില്‍ ചെറുതായി .., ചെറുതായി .., ഒരു ശിശുവായത് പോലെ എനിക്ക് തോന്നി ..!
ഒരാളുടെ ആകാരത്തിലോന്നുമല്ല കാര്യം എന്ന സത്യം ഞാനപ്പോള്‍ മനസ്സിലാക്കുകയായിരുന്നു …! സൌണ്ട് ശരിയല്ലെങ്കില്‍ എല്ലാം പോയില്ലേ ..?
അയാളെ ചീത്ത പറയാന്‍ .., മനസ്സില്‍ തോന്നിയതോര്‍ത്ത് .., ഞാനൊരു നിമിഷം പാശ്ചാതപിച്ചു …, നമുക്കൊരു അപകടം പറ്റാതിരിക്കാനല്ലേ .., അയാള്‍ ശ്രമിച്ചത് …!
എന്നിരുന്നാലും മനസ്സിലിരുന്നാരോ പറഞ്ഞു …!
”ഒരു അപകടത്തീന്നു രക്ഷപ്പെടുത്താന്‍ ശ്രമിക്കുണൂന്ന് പറഞ്ഞിട്ട് …., നീയെന്നേ കൊന്നേനേലോടാ .., പഹയാ …!, അമ്മാതിരി ചവിട്ടല്ലേ .., നീ ചവിട്ടിയത് …!
154 total views, 2 views today