കാത്തിരുന്നുവാങ്ങിയ ആപ്പിള്‍ ഐ ഫോണ്‍ 6, താഴെ വീണ് ചിതറിയാല്‍…

0
178

Untitled-1

ആപ്പിളിന്‍റെ ഐ ഫോണ്‍ 6 വാങ്ങാന്‍ തലേന്നു രാത്രി തന്നെ കടയുടെ മുന്നില്‍ പായും തലയണയുമായി വന്ന് കിടക്കുന്നവനാണ്. ഐ ഫോണ്‍ 6 ആദ്യം സ്വന്തമാക്കുന്നവന്‍ എന്ന പേര് സ്വന്തമാക്കാനാണ് കക്ഷി രാത്രി തന്നെ കടയുടെ മുന്നില്‍ സ്ഥാനം പിടിച്ചത്.

ആപ്പിളിന്‍റെ പുതിയ ഫോണിന്‍റെ റിലീസ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്ന ചാനലിലെ വനിത നമ്മുടെ പയ്യനോട് വാങ്ങിയ ഫോണ്‍ ഒന്ന് കാമറയ്ക്കു മുന്നില്‍ കാണിക്കാമോ എന്ന് ചോദിച്ചു. വളരെ സന്തോഷത്തോടെ തന്നെ പയ്യന്‍ ഫോണ്‍ തുറന്നു കാണിച്ചു.ഐ ഫോണിന്‍റെ ഭംഗി കാമറയില്‍ പകര്‍ത്താന്‍ വന്ന ചാനല്‍ പുതിയ ഐ ഫോണ്‍ തറയില്‍ വീണു ചിതറുന്നതാണ് പകര്‍ത്തിയത്.

വീഡിയോ കണ്ടു നോക്കു.