ഒരു ആരാധനാലയം കൊണ്ട് വന്ന ഈ മാറ്റം മറ്റുള്ളവര്‍ കണ്ടു പഠിക്കേണ്ടത് !

  0
  181

  01

  ഷെഫീക് മുസ്തഫ എന്ന പ്രവാസി സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഏതാനും വരികള്‍ ആണ് ചുവടെ.

  അങ്ങനെ ഞങ്ങളുടെ വീടിനു സമീപത്തെ പള്ളിയില്‍ വിപ്ലവകരമായ ഒരു മാറ്റം നടന്നു.

  മഗ്രിബ് കഴിഞ്ഞുള്ള മൗലീദ്ദിക്‌റുദുആകള്‍ ഇനിമുതല്‍ മൈക്കിലൂടെ ‘സംപ്രേഷണം’ ചെയ്യുന്നതായിരിക്കില്ല. ദൈവത്തെ വിളിച്ചുള്ള പ്രാര്‍ഥനകള്‍ക്ക് ഇനി ഒച്ചവേണ്ട എന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചു. ‘ദൈവം ബധിരനല്ല’; പള്ളിക്കമ്മിറ്റി വ്യക്തമാക്കി. അതേസമയം നമസ്‌കാരത്തിനായി പരിസരവാസികളെ വിളിക്കുന്ന ‘ബാങ്കി’ന് മൈക്ക് ഉപയോഗിക്കുന്നത് തുടരുമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

  ഏതായാലും പരിസരവാസികള്‍ക്ക് കിട്ടിയ റമദാന്‍ സമ്മാനമായാണ് പുതിയനടപടികളെ അവര്‍ കാണുന്നത്. ഫേസ്ബുക്ക് റിപ്പോര്‍ട്ടറോട് അവരില്‍ ചിലര്‍ മനസ്സുതുറന്നു.

  പരിസരവാസിയും വീട്ടമ്മയുമായ റഹീമ പറയുന്നു: ‘എന്റെ പൊന്നുമോനേ.. മഗ്രിബ് കഴിഞ്ഞാല്‍ പിന്നെ ചെവിതല കേള്‍ക്കാന്‍ പാടില്ലായിരുന്നു. ഇവിടാണെങ്കില്‍ കിടപ്പിലായ ഒരു വയസ്സിത്തള്ളയുണ്ട്. അതിന്റെ കാര്യമാണ് കഷ്ടം. ഒന്നാമത്തെക്കാര്യം ഈ ഒച്ചപ്പാടും ബഹളവും അവര്‍ക്ക് ഭയങ്കര അസ്വസ്ഥതയാണ്. കൂടാതെ അവര്‍ കിടക്കയില്‍ കിടന്നൊന്നു വിളിച്ചാലോ ഞെരങ്ങിയാലോ ഒന്നും നമ്മള്‍ അറിയത്തില്ല. ഇതിങ്ങനെ അരകം വെച്ചോണ്ടിരിക്കുകയല്ലേ. ഇതൊന്നും പോരാത്തതിന് എന്റെ മരുമോള് രണ്ട് ഇള്ളാക്കുഞ്ഞുങ്ങളെ ഒറക്കാന്‍ പെടുന്ന പാട് ചില്ലറയല്ല. പള്ളിയുടെ കാര്യമായതുകൊണ്ട് ഒന്നും പറയാന്‍ പറ്റത്തില്ലല്ലോ. ഇപ്പം കമ്മിറ്റിക്കാരു തന്നെ മൈക്ക് വേണ്ടെന്നു വെച്ചത് വലിയ കാര്യം. എന്തെങ്കിലും ദോഷം വരുവാണെങ്കില്‍ തന്നെ അവര്‍ക്കല്ലേ വരത്തൊള്ളൂ..’

  അതേസമയം പള്ളിയുടെ പരിസരത്ത് റിയല്‍ എസ്റ്റേറ്റ് ഓഫീസ് നടത്തുന്ന റിയാസ് പതിവിലും അധികം സന്തോഷവാനായി കാണപ്പെട്ടു. ‘ഒന്നു ഫോണ്‍ വിളിക്കാനോ, ഓഫീസില്‍ വരുന്ന കസ്റ്റമേഴ്‌സിനോട് സമാധാനത്തോടെ ഒന്നു സംസാരിക്കുവാനോ പറ്റില്ലായിരുന്നു. മൈക്ക് ദുരുപയോഗം നിര്‍ത്തലാക്കിയതോടെ നല്ല മാറ്റം വന്നിട്ടുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് പള്ളികളുടെയും അമ്പലങ്ങളുടേയും സമീപമുള്ള വസ്തു എന്നു പറഞ്ഞാല്‍ നല്ല ഡിമാന്റ് ആയിരുന്നു. ഇന്നിപ്പോള്‍ അത്തരം വസ്തു വാങ്ങാന്‍ ആളുകള്‍ക്ക് മടിയാണ്. കാരണം, ഈ മൈക്ക് ദുരുപയോഗം തന്നെ’ റിയാസ് മനസ്സുതുറന്നു.

  ‘പാഠങ്ങള്‍ മനസ്സിരുത്തി പഠിക്കാന്‍ വലിയ പ്രയാസമായിരുന്നു. പരീക്ഷാ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പരീക്ഷ അടുക്കുമ്പോള്‍ പലപ്പോഴും പുന്തലയിലെ അമ്മായിയുടെ വീട്ടില്‍ പോകും. അവിടാണെങ്കില്‍ അടുത്ത് പള്ളിയോ അമ്പലമോ ഒന്നുമില്ല. ഇപ്പോള്‍ ഈ പള്ളിയില്‍ മൈക്ക് ഇല്ലാതാക്കിയതിന് നന്ദിയുണ്ട്. താങ്ക്‌സ് പള്ളിക്കമ്മിറ്റീ.. ‘ ഒന്‍പതാം ക്ലാസ്സുകാരന്‍ റഹീമിനു പറയാനുണ്ടായിരുന്നത് ഇങ്ങനെ ചിലതായിരുന്നു.

  ‘പള്ളിക്കമ്മിറ്റിയുടേത് ധീരമായ നിലപാടാണ്. നമ്മുടെ നാട്ടിലെ മറ്റുപള്ളികളും ക്ഷേത്രങ്ങളും ഒക്കെ ഉച്ചഭാഷിണി ദുരുപയോഗത്തിനെതിരേ മുന്നോട്ട് വരുമെന്നു കരുതുന്നു’ പൊതുപ്രവര്‍ത്തകനായ സുനിലിന് പ്രതീക്ഷകള്‍ ഏറെയാണ്.

  ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് പള്ളിക്കമ്മിറ്റി ഈയൊരു ധീരമായ നിലപാടെടുത്തത്. നടപടിയുടെ ഗുണഫലങ്ങള്‍ പരിസരം മുഴുവന്‍ ലഭ്യമായതോടെ ‘ദാസാ.. നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്?’ എന്നാണത്രേ ഇപ്പോള്‍ ജനങ്ങളുടെ ചിന്ത മുഴുവന്‍