fbpx
Connect with us

ഒരു ആശംസാ കാര്‍ഡിന്റെ ഓര്‍മ്മയ്ക്ക്‌..

”എന്റെ മോള് പോയി”

ജലീലിന്റെ വാക്കുകള്‍ മുറിഞ്ഞിടത്തു ഒരു തേങ്ങല്‍ പതിയിരുന്നുവെന്നു അഷ്‌റഫ്‌ അറിഞ്ഞു.കട്ടി കൂടിയ കണ്ണടക്കു പിറകില്‍ കൃഷ്ണ മണികള്‍ കലങ്ങി നിന്നു. കുറച്ചു നിമിഷം മകളുടെ വിയോഗം തീര്‍ത്ത ശൂന്യതയിലേക്കയാള്‍ പകച്ചു നോക്കി. പിന്നെ നിരയായി തങ്ങളുടെ കൂട്ടുകാരിയെ അവസാനമായി ഒരു നോക്ക് കൂടി കാണാന്‍ നില്‍ക്കുന്ന കുട്ടികളുടെ അടുത്തേക്കയാള്‍ പോകുന്നത് അഷ്‌റഫ്‌ നോക്കി നിന്നു.

 87 total views

Published

on

”എന്റെ മോള് പോയി”

ജലീലിന്റെ വാക്കുകള്‍ മുറിഞ്ഞിടത്തു ഒരു തേങ്ങല്‍ പതിയിരുന്നുവെന്നു അഷ്‌റഫ്‌ അറിഞ്ഞു.കട്ടി കൂടിയ കണ്ണടക്കു പിറകില്‍ കൃഷ്ണ മണികള്‍ കലങ്ങി നിന്നു. കുറച്ചു നിമിഷം മകളുടെ വിയോഗം തീര്‍ത്ത ശൂന്യതയിലേക്കയാള്‍ പകച്ചു നോക്കി. പിന്നെ നിരയായി തങ്ങളുടെ കൂട്ടുകാരിയെ അവസാനമായി ഒരു നോക്ക് കൂടി കാണാന്‍ നില്‍ക്കുന്ന കുട്ടികളുടെ അടുത്തേക്കയാള്‍ പോകുന്നത് അഷ്‌റഫ്‌ നോക്കി നിന്നു.

അയാളുടെ തന്നെ ശിഷ്യകളായ മകളുടെ സഹപാഠികള്‍. ദുഖം ഘനീഭവിച്ച ആ അന്തരീക്ഷ ത്തില്‍ നിന്നും എവിടെക്കെങ്കിലും ദൂരേക്ക് ഓടി ഒളിക്കണമെന്നു അഷ്‌റഫ്‌ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അകത്തു നിന്നും ഇടയ്ക്കിടെ ഉയരുന്ന സ്ത്രീയുടെ തേങ്ങലുകള്‍ അധ്യാപികയായ അയാളുടെ ഭാര്യയുടെതായിരിക്കുമെന്നു അഷ്‌റഫ്‌ വിശ്വസിച്ചു.

ബഹറിനിലെ ഒരു സ്വകാര്യ എണ്ണകമ്പനിയുടെ ഫാക്ടറി യിലായിരുന്നു അശ്രഫിനു ജോലി. യൌവ്വനത്തിന്റെ ആരംഭ ദശയില്‍ പ്രവാസത്തിലേക്ക് നടന്നെത്തിയ ആള്‍. ജോലി കഴിഞ്ഞു റൂമില്‍ വിശ്രമിക്കുന്ന നേരമാണ് കമ്പനിയിലെ സെക്യുരിറ്റി നാട്ടില്‍ നിന്നും വന്ന എഴുത്തുകള്‍ റൂമിലിട്ടു പോയത്.

നാട്ടിലെ വിശേഷങ്ങള്‍ വിശദമായി അറിയുവാനായിരുന്നു ജലീലിന്റെ കത്ത് പൊട്ടിച്ചത്.’

Advertisement

അഷ്‌റഫ്‌ ഒരപേക്ഷയുണ്ട്.കഴിയുമെങ്കില്‍ എന്റെ മകളുടെ പേരില്‍ ഈ പുതുവത്സരത്തില്‍ ഒരു ആശംസാ കാര്‍ഡു അയക്കണം.. പ്രിയ സുഹൃത്തു ജലീല്‍

അയാളുടെ ബാല്യ കാല സുഹൃത്തും അധ്യാപകനുമായിരുന്നു ജലീല്‍. നാട്ടിലെ പ്രാദേശിക വിവരങ്ങളും പഴയ കാല ഓര്‍മ്മകളൊക്കെയുമായി കുത്തി നിറച്ച നീണ്ട കത്തുകള്‍ എല്ലാ മാസവും കൃത്യമായി ജലീല്‍ അയാള്‍ക്ക്‌ അയക്കാറുണ്ടായിരുന്നു. പക്ഷെ ഇന്ന് ഈ എഴുത്ത് വളരെ ചുരുങ്ങിയ വാക്കുകളില്‍ മകള്‍ക്ക് ഒരു ആശംസാ കാര്‍ഡിന് മാത്രം എന്തെന്നയാല്‍ അത്ഭുതപ്പെട്ടു.

അടുത്ത ദിവസം തന്നെ ലീവിന് പോവുന്ന ഒരു മലപ്പുറത്ത് കാരന്‍ സുഹൃത്ത് വശം മറക്കാതെ രണ്ടു മൂന്നു ആശംസാ കാര്‍ഡുകള്‍ ജലീലിന്റെ കെയര്‍ ഓഫില്‍ കൊടുത്തയക്കുകയും ചെയ്തതായി ചെറിയൊരു ഓര്‍മ്മയുണ്ട്. മരുഭൂമിയിലെ കൊടും ചൂടിനാല്‍ വെന്തു പോയ ഹൃദയവും അതി ശൈത്യത്താല്‍ മരവിച്ചു പോയ മനസ്സുമായി പ്രവാസത്തിലെ പ്രയാണം തുടരുമ്പോള്‍ ആശംസാ കാര്‍ഡിന്റെ കാര്യം തന്നെ അഷ്‌റഫ്‌ മറന്നിരുന്നു. അടുത്ത ജില്ലയിലെ ഒരു സ്കൂള്‍ മാനേജരായിരുന്നു ജലീലിന്റെ ഭാര്യാ പിതാവ്. ഒരദ്ധ്യാപകന്റെ ഒഴിവു വന്നപ്പോള്‍ ജലീലും ഭാര്യയും സ്കൂളിരുന്ന ജില്ലയിലേക്ക് ഞങ്ങളുടെ നാട്ടില്‍ നിന്നും താമസം മാറുകയായിരുന്നു.മരുഭൂമിയിലെ അത്യുഷ്ണവും കൊടും ശൈത്യവും പ്രവാസത്തോടൊപ്പം അനുസ്യൂതം തുടര്ന്നു.

വര്‍ഷങ്ങള്‍ കടന്നു പോവുന്നതനുസരിച്ചു പല രാജ്യങ്ങളിലെക്കായി അശ്രഫിന്റെ പ്രവാസവും മാറുന്നുണ്ടായിരുന്നു.ജലീലിനെ പോലുള്ള ആത്മാര്‍ത്ഥ സുഹൃത്തുക്കളെല്ലാം മറവികളുടെ ഇരുണ്ട ഗുഹകളില്‍ എവിടെയോ പോയൊളിച്ചു. പകരം നിമിഷ നേരം കൊണ്ട് മറക്കാന്‍ കഴിയുന്ന നാട്യങ്ങളുടെ സൌഹൃദങ്ങള്‍ പിറന്നു കൊണ്ടിരുന്നു.

നീണ്ട കാലയളവിലെ പ്രവാസത്തിലെ താഡനങ്ങള്‍ ഏറ്റു വാങ്ങിയ വെറുങ്ങലിച്ച ഹൃദയവുമായി ഒരു മാസം അനുവദിച്ച അവധിക്കാലം ചിലവഴിക്കാന്‍ അഷ്‌റഫ്‌ നാട്ടില്‍ പറന്നെത്തിയതായിരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയില്‍ അയല്‍ വാസിയായ ഡ്രൈവറാണ് ജലീലിന്റെ വിവരങ്ങള്‍ ഒരു നോവായ്‌ വീണ്ടും അയാളുടെ മനസ്സിലേക്ക് ഇട്ടു കൊടുത്തത്.

Advertisement

മാരകമായ ദീനം ബാധിച്ച എട്ടു വയസ്സ് പ്രായമുള്ള മകളുമായി ആശുപത്രിയും വീടുമായി കഴിയുന്ന ഒരു ചുറ്റുപാടാണ് ജലീലിന്റെ വര്‍ത്തമാന ചിത്രമായി അശ്രഫിനു ലഭിച്ചത്. നാട്ടിലെത്തിയ രണ്ടാമത്തെ വാരത്തിലെ ആദ്യ ദിനത്തില്‍ ജലീലിന്റെ മകളെ കാണാന്‍ അഷ്‌റഫ്‌ നഗരത്തിലെ ആശുപത്രി യിലെത്തുകയായിരുന്നു.

ആശുപത്രിയുടെ വരാന്തയുടെ ഒഴിഞ്ഞ കോണില്‍ ഏകനായിരിക്കുന്ന ജലീല്‍ അയാളെ കണ്ട മാത്രയില്‍ കെട്ടിപ്പിടിച്ചല്പ നേരം വെറുതെ നിന്നപ്പോള്‍ ഏതോ ഗതകാല സ്മരണകള്‍ അയവിറക്കുകയാവാമെന്നു അയാളുടെ ഹൃദയമിടിപ്പ് അശ്രഫിനെ ഓര്‍മ്മിപ്പിച്ചു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സുഹൃത്തിന് ഇപ്പോള്‍ കാണുന്ന രൂപവുമായി യാതൊരു സാദൃശ്യവുമില്ലായിരുന്നു.ദിനം പ്രതി ക്ഷൌരം ചെയ്തു മിനുക്കിയിരുന്ന മുഖം കാലങ്ങളായി ക്ഷൌരം ചെയ്യാത്തതിനാല്‍ രോമ കാടുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. പല തവണ കട്ടി കൂട്ടിയ കണ്ണടക്കുള്ളിലെ കണ്ണുകള്‍ അയാള്‍ക്ക്‌ കണ്ടെത്താനായില്ല.

ഒന്നില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ആശുപത്രി വാര്‍ഡിലേക്ക് അയാള്‍ അശ്രഫിനെ കൂട്ടി കൊണ്ട് പോയി. ചിറകറ്റ ശലഭം പോലെ കിടക്കുന്ന ആ കുഞ്ഞു പെണ്‍കുട്ടിയെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. വീര്യം കൂടിയ വേദന സംഹാരികളുടെ ആധിക്യത്താല്‍ സംസാര ശേഷി പോലും നഷ്ടപ്പെട്ട ആ കുരുന്നു ആംഗ്യ ഭാഷയില്‍ അവ്യക്തമായി എന്തെല്ലാമോ അയാളോട്  സംസാരിക്കുന്നുണ്ടായിരുന്നു. തലയണ ക്കടുത്തു വെച്ച അയാളുടെ കൈപ്പടയില്‍ എഴുതിയ ആശംസാ കാര്‍ഡു ഈ അങ്കിളാണ് മോള്‍ക്ക്‌ അയച്ചു തന്നതെന്ന് ജലീല്‍ അവളെ അറിയിച്ചപ്പോള്‍ ആ കുരുന്നു ചുണ്ടിലൊരു പുഞ്ചിരി വിടരുന്നത് അഷ്‌റഫ്‌ അറിഞ്ഞു. ഗദ്ഗദം മുറിച്ച വാക്കുകളാല്‍ യാത്ര പോലും പറയാതെ അയാള്‍ ആശുപത്രിയില്‍ നിന്നും വളരെ വേഗം ഇറങ്ങി നടക്കുമ്പോള്‍ അവളുടെ അതെ പ്രായമുള്ള അയാളുടെ മകളെയും ഓര്‍ക്കുകയായിരുന്നു അഷ്‌റഫ്‌.

തന്റെ അരികിലേക്ക് നാലുപേര്‍ താങ്ങിക്കൊണ്ടു വന്ന ശവമഞ്ചം താഴെ ഇറക്കി വെച്ചപ്പോഴാണ് അഷ്‌റഫ്‌ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്. ഇനി അധികം വൈകില്ല ഈ ദുഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ നിന്നും മോചനം നേടാനെന്നു അയാള്‍ ആശ്വസിക്കുകയായിരുന്നു.

Advertisement

മരണ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന അകലത്തിലെ പള്ളിക്കാട്ടില്‍ ചെറിയൊരു ഖബറിന്റെ പണി തീര്‍ന്നിരുന്നു. ആകാശം പെട്ടെന്ന് കാര്‍ മേഘാ വൃതമാവുന്നതും പ്രകൃതി പോലും തന്റെ ഗദ്ഗദം മഴയായ് കണ്ണുനീരാക്കി ഇപ്പോള്‍ പെയ്യുമെന്നും അയാള്‍ വിശ്വസിച്ചു. ഖബരടക്കത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടക്കുന്ന പള്ളിക്കരികിലൂടെ അയാള്‍ വേഗം തന്റെ നഗരം ലക്ഷ്യമാക്കി നടക്കുമ്പോള്‍ പുറകില്‍ കൂട്ടക്കരച്ചില്‍ ഉയരുന്നുണ്ടായിരുന്നു.

 88 total views,  1 views today

Advertisement
Entertainment9 mins ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment1 hour ago

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

Entertainment1 hour ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment1 hour ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment2 hours ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health2 hours ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment3 hours ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment4 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment4 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge7 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment8 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment8 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment9 mins ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 hours ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment23 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Advertisement
Translate »