Narmam
ഒരു ആശുപത്രി നിമിഷം
ഇതൊരനുഭവമാണ്, ഒരു സാധാരണക്കാരന്റെ അനുഭവം. വായിക്കുമ്പോള്‍ ”ഇവനെന്താണപ്പാ ഇത്തരം വൃത്തികേടുകള്‍ പോസ്റ്റ് ചെയ്യുന്നത്” എന്നൊന്നും ചിന്തിക്കരുത്. ചിന്തിച്ചാല്‍ ഞാന്‍ മത്തായിയെ വിളിക്കുംഅത്രതന്നെ. വായിച്ചു കഴിഞ്ഞാല്‍ പറയുക, ഈ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ മാനസീകാവസ്ഥ?.
135 total views

ഇതൊരനുഭവമാണ്, ഒരു സാധാരണക്കാരന്റെ അനുഭവം. വായിക്കുമ്പോള്‍ ”ഇവനെന്താണപ്പാ ഇത്തരം വൃത്തികേടുകള്‍ പോസ്റ്റ് ചെയ്യുന്നത്” എന്നൊന്നും ചിന്തിക്കരുത്. ചിന്തിച്ചാല്‍ ഞാന്‍ മത്തായിയെ വിളിക്കുംഅത്രതന്നെ. വായിച്ചു കഴിഞ്ഞാല്‍ പറയുക, ഈ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ മാനസീകാവസ്ഥ?.
സ്ഥലം മാനന്തവാടി ജില്ലാ ആശുപത്രി. കക്ഷികള്‍ എന്റെ നാല് സുഹൃത്തുക്കള്‍. അന്ന് ജില്ലാ ആശുപത്രി ഇന്നത്തെപോലെ വികസിച്ചിട്ടൊന്നുമില്ല. കാരണം അന്ന് എ.പി അബ്ദുള്ളക്കുട്ടി കണ്ണൂര്‍ മണ്ഡലത്തില്‍നിന്നും വിജയിച്ചിട്ടില്ല. ഇന്ന് ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം റൂമുകള്‍, എക്സ്റെ, സ്കാനിംഗ്, അത്യാധുനീക സൗകര്യങ്ങളുള്ള ലാബും ഓപറേഷന് തിയേറ്ററും, തിരുവയറൊഴിയാന്‍ വരുന്ന മങ്കമാര്‍ക്ക് മാത്രമായി ബഹുനിലകെട്ടിടം, പേവാര്‍ഡ് പേയില്ലാത്തവാര്ഡ്… എന്തിനേറെ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും സൊറപറയാന്‍ വെവ്വേറെ മുറികള്‍… വല്യകുഴപ്പമില്ലാത്തൊരു മോര്‍ച്ചറിയും.
ഇതൊന്നുമല്ല നമ്മുടെ വിഷയം. എന്നാലും പറയുമ്പോള്‍ എല്ലാം പറയണമല്ലോ?.
അന്ന് ആകപ്പാടെ ഓടുമേഞ്ഞൊരു കെട്ടിടം. ഒന്നും രണ്ടും മൂന്നുമെല്ലാം അതിനുള്ളില്‍തന്നെ. ഓ.പിയെന്നുപറഞ്ഞാല് ഒരുഹാളില്‍ അങ്ങിങ്ങായി മൂന്നോനാലോ മേശയുംകസേരയും. അതില്‍ ഒന്നോരണ്ടോ ഡോക്ടര്‍മാര്‍. സ്ത്രീപു വേറെ വേറെ വരിവരിയായി നില്ക്കും. ഇന്നത്തെ ബിവറേജിലേതുപോലെയാണ് അന്നത്തെ ക്യൂ. ഒരു രോഗി തന്റെഅസുഖം ഡോക്ടറോട് പറഞ്ഞാല്‍ അതെല്ലാവര്‍ക്കും മനസ്സിലാവും. പ്രത്യേകിച്ച് ആ ക്യൂവില്‍ നില്ക്കുമ്പോള് മറ്റൊന്നും ആലോചിക്കില്ല, തന്റെ മുമ്പിലുള്ള സുന്ദരീസുന്ദരന്മാരുടെ അസുഖങ്ങള്‍ കേള്‍ക്കുമ്പോഴുള്ള ആ സുഖം… ആഹ് മ്മ്മ്… അവസാനം മുന്തിരിജ്യൂസുപോലോത്തൊരു മരുന്നും വെള്ളനിറത്തിലുള്ള കുറെ ഗുളികകളും. ”മാവേലിനാടുവാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ…” എല്ലാവര്ക്കും ഒരേ മരുന്ന് ഒന്നുവീതം മൂന്നുനേരം. പ്രത്യയശാസ്ത്രപരമായി പറഞ്ഞാല്‍ ”സുതാര്യമായ ജനകീയ ചികിത്സാസംവിധാനം”.
ഒരുദിവസം വൈകുന്നേരത്തെ വെടിപറച്ചിലിനിടയില്‍ ഒരു സുഹൃത്തിനൊരു വൈക്ലഭ്യം. സംഗതി അസുഖമാണ്. പക്ഷെ പറയാനൊരുമടി. അസുഖമെന്നു പറഞ്ഞാല്‍ എന്താപ്പോപര്യാ… ചെറിയൊരു ഫംഗസിന്റെ ആക്രമണം. കാര്യം മാതാപിതാഗുരു ദൈവം എന്നൊക്കെതന്നെയാണ്. പക്ഷെ ഈ ദൈവങ്ങളോടൊന്നും ഇത് പറയാന്‍ പറ്റില്ല. കാരണം ആക്രമണമേറ്റിരിക്കുന്നത് പറയാന്‍ പറ്റാത്ത സ്ഥലത്താണ്. പക്ഷെ സുഹൃത്തുക്കളോട് പറയാം. കാരണം മിക്കവാറും സുഹൃത്തുക്കളൊന്നും ദൈവമല്ല, എന്നുമാത്രമല്ല ശൈത്താന്മാരാണ്താനും. സംഗതി ചര്‍ച്ചക്കുവെച്ചു. വേറെയും രണ്ടുപേര്‍ സമാനആക്രമണത്തിന് വെധേയരാണ്. ഒടുവില്‍ തനിച്ചുപോവുന്ന ചമ്മലൊഴിവാക്കാന്‍ പിറ്റേന്ന് മൂവര്‍സംഘം ഒരുമിച്ച് ജില്ലാ ആശുപത്രിയിലെത്തി.
ആദ്യം ഓ.പി ടിക്കറ്റെടുക്കണം, കൌണ്ടറില്‍ സുന്ദരിയായ ഒരു മാലാഖ എല്ലാവര്ക്കും ചീട്ട് മുറിക്കുന്നു. കൈനോട്ടക്കാരന്റെ തത്തമ്മയെ ഓര്‍ത്തുപോവും. ചോദ്യം്യൂ എന്താപേര്?. ഉത്തരം്യൂ ജാഫര്‍ കെ.സി. ചോദ്യം്യൂ സ്ഥലം? അഞ്ചുകുന്ന്. കെ.സി എന്നത് വാപ്പാന്റെ പേരാണോ? അല്ല ഉമ്മാന്റെ പേരാണ്. ചോദ്യം്യൂ എത്രവയസ്സായി? ഉത്തരം 26. വീണ്ടും ചോദ്യം്യൂ എന്താണസുഖം? ഉത്തരം *&#$%ഫ%$. ചോദിച്ചത് കേട്ടില്ലേ എതാണസുഖംന്ന്, സ്കിന്നിന്റെ ഡോക്ടറെ കാണണം. സ്കിന്നിനായിട്ട് ഇവിടെ ഡോക്ടറൊന്നുമില്ല. ഓ.പിയില്‍ കാണിച്ചോളൂ. അടുത്തയാള്‍ പേരുപറയൂ… തത്തമ്മച്ചുണ്ടുകള് ഇതുതന്നെ മൊഴിഞ്ഞു കൊണ്ടിരുന്നു. അങ്ങനെ മൂന്നുപേരും ഓ.പിയിലേക്ക് നീങ്ങി.
മൂവരും ക്യൂവില്‍ നിന്നു. ആകെ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂ. ആദ്യം ഒരാണ് പിന്നെ ഒരുപെണ്ണ്. അതാണ് ക്രമം. കുട്ടികള്‍ മുതല്‍ പടുവൃദ്ധരായ വല്യപ്പന്മാരും വല്യമ്മചിമാരുമുണ്ട്. ഏതാണ്ട് ഡോക്ടറുടെ അടുത്തെത്തിയപ്പോള്‍ മറ്റുള്ളവരുടെ അസുഖം പറച്ചിലും നിര്‍ദ്ദേശിക്കപ്പെടുന്ന ചികിത്സകളും വ്യക്തമായി കേള്‍ക്കാം കാണാം. അടുത്തത് ഒരു സുന്ദരിയാണ്, ശേഷം ടിയാന്. ഡോക്ടറുടെ വലതുവശത്തുള്ള മുഷിഞ്ഞബെഞ്ചില് സുന്ദരി ആസനസ്ഥയായി. വീണ്ടും ചോദ്യം – ഡോക്ടര്‍ സുന്ദരിയോട്, എന്താണസുഖം?. ഉത്തരം@ വയറുവേദന. എപ്പോള്‍തുടങ്ങി? നാലുദിവസമായി. ഡോക്ടര്‍ തന്റെ കോപ്പെടുത്ത്ചെവിയില് തിരുകി. ശ്വാസംവലിക്ക്, വലിച്ചു. ശ്വാസംവിട്, വിട്ടു. മാസമുറയെല്ലാം കൃത്യമായി നടക്കുന്നില്ലേ?. ചമ്മിയ മുഖത്തുനിന്നും വല്ലാത്തൊരുമൂളല്. ഇതാണവസ്ഥ, ആളുകള്‍ നില്‍ക്കുന്നതൊന്നും ഡോക്ടര്‍ക്കൊരു പ്രശ്നമല്ല. അടുത്തത് ടിയാനാണ്. ഇരിക്ക്, ഇരുന്നു. എന്താണസുഖം? ഉത്തരം ശ്ശ്ക്സ്ശ്ഷു@#$%ഫ&*(. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ശരി ഈമരുന്നുവാങ്ങി പുരട്ട്. അടുത്തതൊരു വല്യമ്മച്ചി. ശേഷം അടുത്ത സുഹൃത്ത്, അങ്ങനെ ടിയാന്റെ ഊഴം വന്നെത്തി. പതിവുപോലെ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ഉത്തരം ശ്കിഷ്ശൂശ്, ഡോക്ടര്‍ക്കൊരു സംശയം, ഒരേ നാട്ടില്‍ നിന്നും വന്ന മൂന്നുപേര്‍ക്ക് ഒരേ അസുഖം, അതും വല്ലാത്തൊരു സ്ഥലത്ത്, കാണിക്ക്@#$, ആളാകെ തരിച്ചുപോയി. നിന്നുപരുങ്ങുന്നു, വിയര്‍ക്കുന്നു… പിന്നീട് ഡോക്ടര്‍ ഉറക്കെയാണ് പറഞ്ഞത്, കാണിക്കടോ, ടോന്ന്, അതോടെ എല്ലാവരുടെയും ശ്രദ്ധ അവനിലായി. എങ്ങിനെ കാണിക്കും. നേരെ മുമ്പില്‍ തരുണീമണിമങ്കമഹതികള് നിരനിരയായി നില്‍ക്കുകയാണ്. പലര്‍ക്കും കാര്യം പിടികിട്ടി. ചിലര്‍ ചിരിക്കുന്നു. ചിലര്‍ സാരിത്തലപ്പ്കൊണ്ട് ചുണ്ട് മറയ്ക്കുന്നു. ചിലര്‍ മുഖം തിരിച്ചു, മറ്റുചിലര്‍ മാളത്തിലെ പാമ്പിനെ നോക്കുന്ന ആകാംക്ഷയോടെ ഇമവെട്ടാതെ നോക്കുന്നു, ആദ്യത്തെ രണ്ടുപേരും കുഴപ്പമില്ലാതെ രക്ഷപ്പെട്ടപ്പോള്‍ ആത്മവിശ്വാസം ഇരട്ടിച്ചതാണ്. ഇപ്പോള്‍ പെരുവിരല്‍ മുതല്‍ മൂര്‍ദ്ധാവ് വരെ വൈദ്യുതി പ്രവഹിക്കുകയാണ്. എന്ത് ചെയ്യും?. നിങ്ങളു പറ എന്തുചെയ്യും?
136 total views, 1 views today