Travel
ഒരു ഉല്ലാസയാത്ര, ഏകതാപ്രതിമ(Statue of Unity) യിലേക്ക്

ഒരു ഉല്ലാസയാത്ര, ഏകതാപ്രതിമ(Statue of Unity) യിലേക്ക്
Chempiparampil Sreeraman
കോവിഡിനുശേഷം രണ്ടു ദിവസങ്ങൾക്ക് മുമ്പ് ഒരുല്ലാസയാത്രക്ക് പോയിരുന്നു…വിവരണം താഴെ….
ഗുജറാത്തിൽ, ഭറൂച്ച് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (Statue of Unity). ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ എന്ന പേര് ഇതോടെ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക ശിൽപ്പത്തിൻ്റെതായി. 597 അടി ഉയരത്തിലാണ് (182 മീറ്റർ) പട്ടേൽ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 2008 ൽ പൂർത്തിയാക്കിയ സ്പ്രിംഗ് ടെംബിൾ ബുദ്ധയുടെ ഉയരം 128 മീറ്ററാണ്. ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ഇരട്ടി ഉയരവും സർദാർ പട്ടേലിൻറെ പ്രതിമയുടെ എടുത്തു പറയത്തക്ക സവിശേഷതയാണ്.
നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച ആധുനിക ഇന്ത്യയുടെ പിതാവായ ഉരുക്ക് മനുഷ്യനായരുന്നു സർദാർ വല്ലഭായി പട്ടേൽ. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ നേതാവുമായിരുന്നു സർദാർ വല്ലഭായി പട്ടേൽ. (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. ഗാന്ധിജിക്കും നെഹ്റുവിനും ഒപ്പം നിന്നു കൊണ്ട് സ്വാതന്ത്ര്യ ത്തിനു വേണ്ടി പോരാടിയ ഒരു നേതാവായിരുന്നു സർദാർ.
സർദാർ സരോവർ ഡാമിൽനിന്ന് ഏകദേശം 3.5 കിലോമീറ്റർ അകലെയായി, നർമ്മദ നദിയുടെ വിരിമാറിൽക്കൂടി കെട്ടിപ്പടുത്ത ഭീമാകാരമായ ഒരു സുന്ദരശിൽപ്പം. വിന്ധ്യാ, സത്പുരാ എന്നീ രണ്ടു വന്മലകളുടെ നടുക്കാണ് ഈ ശിൽപ്പം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ 182 നിയമസഭാമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിൽ പ്രതിമയുടെ ഉയരവും 182 അടി ആക്കണമെന്ന് സർക്കാർ തീരുമാനിച്ച്, 3000 കോടി രൂപ ചിലവാക്കി നിർമ്മിച്ചതാണീ ശിൽപ്പം.
എത്രയോ പാവപ്പെട്ട വരെ കുടിയൊഴിപ്പിച്ചുകൊണ്ടാണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളതെന്ന വസ്തുത പലരും അറിയാതെ ഒളിഞ്ഞു കിടക്കുന്നു. സ്ഥലം വിട്ടു നൽകിയവരായ ഗുജറാത്തിലെ ഒരുജാതി ഗോത്ര സമൂഹക്കാർ, മതിയായ നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല എന്നുള്ള പ്രതിഷേധം ഇന്നും നിലനിൽക്കുന്നു.
എതിർപ്പുകളേറെയുണ്ടായിരുന്നുവെങ്കിലും, 46 മാസം കൊണ്ട് 3400 തൊഴിലാളികൾ രാപകൽ പണിചെയ്തുയർത്തിയ ഒരു ഭീമാകാരമായ ശിൽപ്പമാണിത്.

സർദാർ വല്ലഭായി പട്ടേലിൻ്റെ ചെറുവിരലിൻ്റെ അടുത്തു നിന്നുള്ള ക്ലിക്
രാജ്യത്തെ പ്രധാന സന്ദർശനമേഘല തന്നെയാണിത്. പ്രതിമക്ക് ഉള്ളിൽക്കൂടി ലിഫ്റ്റ് വഴി സന്ദർശകർക്ക് ഉയരത്തിൽ നിന്നും താഴേക്കുള്ള കാഴ്ചകൾ കാണാൻ കഴിയും. 380 രൂപയാണ് ടിക്കറ്റ് നിരക്ക് ഇതെല്ലാം കാണാൻ. 1000 രൂപയുടെ VIP പാസ്സെടുത്താൽ ഒരിടത്തും ക്യു നിൽക്കാതെ പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടിവിടെ.
ഇതിനോടനുബന്ധമായി ചിത്രശലഭ പാർക്കും കറ്റാർവാഴ ഗാർഡനും റോസ് ഗാർഡനും നമുക്ക് സന്ദർശിക്കുവാൻ കഴിയും . നർമദ നദിയിലൂടെ ഒരു ബോട്ട് സവാരിയും ഏർപ്പെടുത്തിയിട്ടുണ്ട് . ഇവിടുത്തെ ഹൈലൈറ്റ് എന്ന് പറയുന്നത് ലൈറ്റ് ഷോ ആണ് . രാത്രി 7.30 ക്കാണ് ഷോ നടക്കുന്നത്. ലൈറ്റ് ഷോയിൽ സർദാർ വല്ലഭായ് പട്ടേലിന്റ മുഴുവൻ ജീവചരിത്രവും വിവരിക്കുന്നുണ്ട്.
ആരെയും ഒറ്റ നോട്ടത്തിൽ അമ്പരപ്പിക്കുന്ന ഒരു ഭീമാകാരമായ പ്രതിമ തന്നെയാണ് Statue of Unity . ഭറൂച്ച് എന്ന കുഗ്രാമത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുവാൻ ഈ പ്രതിമക്ക് കഴിഞ്ഞു . ഇത് മൂലം ഇന്ത്യയിലെ ഒട്ടു മിക്ക ഹോട്ടൽ ശൃംഖലകളും, റിസോർട്ടുകളും ആരംഭിച്ചിട്ടുണ്ട്. ഈ വികസനത്തിന് തൊഴിലില്ലാതെ അലഞ്ഞു നടന്ന പലർക്കും തൊഴിൽ ലഭിച്ചതായി റിപ്പോർട്ടുണ്ട്. എന്തായാലും ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ.
*ഗതാഗത സൗകര്യം*
അഹമ്മദ്ബാദിൽ നിന്നും രാവിലെ 7:55 പുറപ്പെട്ടു ശതാബ്ദി എക്സ്പ്രസ്സിൽ കയറിയാൽ കേവഡിയ കോളനിയിൽ (200 km ദൂരം)10: 45 ന് എത്താം. എന്നുമുള്ള സർവീസാണിത്. അഹമ്മദാബാദിൽ നിന്നും നിലവിലുള്ള ഗതാഗത സംവിധാനങ്ങൾ പിന്നെയുള്ളത് Gujarat State Road Transport Corpn (GSRTC) ബസ്സുകൾ , കേവഡിയാ കോളണി, ഭറൂച്ചിനുണ്ട്. കേരളത്തിൽ നിന്നും ട്രെയിനിൽ വരുന്നവർക്ക് ബറോട ഇറങ്ങിയാൽ അവിടെ നിന്നും kevadiya colony വരാം (100 km). ഗതാഗത സൗകര്യങ്ങൾ ഇനിയും വികസിപ്പിക്കാനുണ്ട്..
1,401 total views, 68 views today