Narmam
ഒരു എയര്‍പോര്‍ട്ട് യാത്ര
യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്, പക്ഷെ സാമ്പത്തികം അനുവദിക്കില്ല. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു ആഗ്രഹം ഡ്രൈവിംഗ് പഠിക്കണം, കാരണമുണ്ട്, അങ്ങനെ എങ്കിലും കുറച്ചു കറങ്ങാമല്ലോ? ഒരു നന്പന് (പ്രായപൂര്‍ത്തി ആയോ എന്ന് അറിയില്ല) അവനു ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്, ഇടയ്ക്കു ആരുടെയെങ്കിലും കാര്‍ ഓടിക്കാന്‍ പോകാറുണ്ട്.
ഒരു ദിവസം വൈകുന്നേരം വി ചാനലില്‍ “മഴത്തുള്ളി” കണ്ടു കൊണ്ട് കിടക്കുമ്പോ ഒരു കാള്‍, നന്പന്
119 total views
യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്, പക്ഷെ സാമ്പത്തികം അനുവദിക്കില്ല. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു ആഗ്രഹം ഡ്രൈവിംഗ് പഠിക്കണം, കാരണമുണ്ട്, അങ്ങനെ എങ്കിലും കുറച്ചു കറങ്ങാമല്ലോ? ഒരു നന്പന് (പ്രായപൂര്‍ത്തി ആയോ എന്ന് അറിയില്ല) അവനു ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ട്, ഇടയ്ക്കു ആരുടെയെങ്കിലും കാര്‍ ഓടിക്കാന്‍ പോകാറുണ്ട്.
ഒരു ദിവസം വൈകുന്നേരം വി ചാനലില്‍ “മഴത്തുള്ളി” കണ്ടു കൊണ്ട് കിടക്കുമ്പോ ഒരു കാള്‍, നന്പന്
“ടാ ഞാന്‍ കോഴിക്കോട് പോകുവാ, ഒരു ഓട്ടമാണ് തിരിച്ചു ഒറ്റക്കാ നീയും വാ, ഡ്രൈവിംഗ് പഠിക്കാം”.
അത് കൊള്ളാം നല്ല ഐഡിയ ചിലവില്ലാതെ പഠിക്കാം….
എയര്പോര്ട്ടിലെക്കാ, പോകുമ്പോ യാത്രക്കാരുണ്ട്, പഠനം നടക്കില്ല. യാത്രക്കാരെ പരിചയമുണ്ട് അത് കൊണ്ട് മുന്നില്‍ ഇരുന്നോ എന്ന് പറഞ്ഞു….
ALTO കാര്‍ ആണ്, അതിലെ A/C ഓണ്‍ ചെയ്യലും പട്ടു വെക്കലും എന്റെ പണി.
താമരശ്ശേരി ചുരം വഴിയാണ് പോകുന്നത്..
“ഈ പ്രായത്തില്‍ തന്നെ ഇവന് ഇത്ര നല്ല ഡ്രൈവറോ” കുറച്ചു അസൂയ തോന്നി. “ആ പോട്ടെ പഠിപ്പിക്കാമെന്ന് അവന് പറഞ്ഞല്ലോ???”
കുറച്ചു സമയം ഉറങ്ങി പോയി, AIRPORTല്‍ എത്തിയപ്പോ 1 മണി കഴിഞ്ഞു. നമ്മുടെ യാത്രക്കാരന് പോകാനുള്ള സമയമായി, ഒരു ചായ കുടിക്കാന്‍ ഞാനും നന്‍പനും(ഈ “നന്പന്” ചെന്നൈയില്‍ നിന്ന് നാവില്‍ കടന്നു കൂടിയതാണ്) കൂടി COFEE SHOPലെത്തി. രണ്ടു കാപ്പി പറഞ്ഞു. കുടിച്ചു കൊണ്ട് നില്ക്കു മ്പോ AIRPORT POLICE രണ്ടു പെണ്കുതട്ടികള് വന്നു. മലയാളികള്‍ അല്ല, എന്നാലും കാണാന്‍ കുഴപ്പമില്ല. യൂണിഫോമില്‍ ആണ്.
എനിക്കൊരു ആഗ്രഹം അതില്‍ ഒരാളുടെ പേര് അറിയണം, കുറച്ചു മാറിയാണ് അവര്‍ നിക്കുന്നത്, ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നുണ്ട് (ഡ്യൂട്ടിയുടെ കാര്യമാണ്—കുറച്ചൊക്കെ ഹിന്ദി എനിക്കറിയാം)
നെഞ്ചത്ത് തന്നെ പേര് എഴുതി വെച്ചിട്ടുണ്ട്, അങ്ങനെ അത് വായിക്കാന്‍ പറ്റുമോ? “ഈശ്വരാ ഈ പെണ്പി്ള്ളേരെ പോലീസില്‍ എടുക്കുമ്പോ വല്ല ഐ.ഡി. കാര്‍ഡ് കൊടുത്തുടെ”
കണ്ണ് പിടിക്കുന്നില്ല ശരിക്ക് വായിക്കാന്‍ പറ്റുന്നില്ല- അഞ്ജലി എന്ന് വായിച്ചു.
“ടാ നീ ചുമ്മാ അടി മേടിക്കണ്ട.. ഇങ്ങനെ നോക്കിയാല്‍ തെറ്റിധരിക്കും”
“നീ പോടെയ്, പേരല്ലേ”
ഞങ്ങള്‍ സംസാരിക്കുന്നത് അവള് ശ്രദ്ധിച്ചു, പിന്നെ അവിടെ നിന്നില്ല. എയര്‍പോര്‍ട്ട്ന്റെ അങ്ങേ കോണിലേക്ക് പോയി.
മഴ ചാറുന്നുണ്ട് പോയി വണ്ടിയില്‍ കയറാം…
അവന്റെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങി, ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്നു.
എന്റെ സമയക്കേട്..
വിസില്‍ ശബ്ദം…
ഒരു പോലീസുകാരന് ഓടി വരുന്നു,
“വണ്ടി ഇവിടുന്നു മാറ്റിയിടെടോ”
ഈശ്വരാ കുടുങ്ങി, ഡ്രൈവിംഗ് അറിയില്ലെന്ന് എനിക്കല്ലേ അറിയൂ.
പോലീസുകാരന് അടുത്തെത്തി
“വണ്ടി മാറ്റെടോ”
ഞാന്‍ പുറത്തിറങ്ങി “ സാറെ എനിക്ക് ഡ്രൈവിംഗ് അറിയില്ല.”
അയാള്‍ വിശ്വസിക്കുമോ? ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഇറങ്ങി വരുന്നവന് ഡ്രൈവിംഗ് അറിയാതെ വരുമോ? അയാള്‍ക്ക് എന്തോ പന്തികേട് തോന്നിയിട്ടുണ്ടാകും. അയാള്‍ ദേഷ്യപ്പെടാന്‍ തുടങ്ങി, ഭാഗ്യം നന്പന് എത്തി, വണ്ടി മാറ്റി, ചമ്മല് മാത്രം ബാക്കിയായി.(ഇതാണ് മിനിമം വണ്ടി മാറ്റിയിടാന്‍ എങ്കിലും പഠിക്കണം).
പിന്നെ വണ്ടിയുടെ അടുത്ത് പോലും നിന്നില്ല, മാറി ഒരു സീറ്റില്‍ ഇരുന്നു. അവന് എങ്ങോട്ടോ പോയി, നല്ല തണുപ്പ് , സമയം 2 കഴിഞ്ഞു, ഒരു ചായ കൂടി കുടിക്കാമെന്ന് കരുതി ഇറങ്ങി.
ഒരു പിന്‍വിളി, തിരിഞ്ഞു നോക്കുമ്പോ ഒരു പോലീസുകാരന് അയ്യോ!!! കൂടെ നേരത്തെ കണ്ട പോലിസുകാരികളും
“പണി കിട്ടി”
എനിക്കാണെങ്കില്‍ ഹിന്ദി സംസാരിക്കാനും അറിയില്ല,ചുറ്റും നോക്കി അവന് അവിടെയെങ്ങും ഇല്ല. ഞാന്‍ നിന്ന് പരുങ്ങി, പതിയെ അടുത്തേക്ക് ചെന്നു.
“പേരെന്താ ?”
“ഓ ഭാഗ്യം മലയാളം അറിയാം”
പേര് പറഞ്ഞു.
“എന്തിനാ വന്നത് ARRIVAL OR DEPARTURE പെട്ടന്ന് ചോദിച്ചപ്പോ ARRIVALന്റെഅയും DEPARTUREന്റെതയും അര്‍ഥം വരെ മറന്നു പോയി.
“എന്താ”
പിന്നെയും ARRIVAL OR DEPARTURE???
അയാള്‍ എഴുതി എടുക്കുന്നുണ്ട്, എന്റെ തൊണ്ടയിലെ വെള്ളം വറ്റി. 10ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിച്ച സോണി ടീച്ചര്നെ് മനസ്സില്‍ വിചാരിച്ച് DEPARTURE എന്ന് പറഞ്ഞു ഒപ്പിച്ചു.
“അഡ്രെസ്സ്”
ഇത് പണി കിട്ടി, ഞാന്‍ ആ പോലിസ്കാരിയെ ദയനീയമായി നോക്കി, എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇരിക്കുന്ന ഇരിപ്പ് കണ്ടോ ഒന്നും അറിയാത്ത പോലെ. അവള്‍ക്കു യാതൊരു കൂസലുമില്ല.
(പോലീസ് പിടിക്കുമ്പോ അഡ്രെസ്സ് തെറ്റിച്ചു പറഞ്ഞ ഒരു അനുഭവം കേട്ടിട്ടുണ്ട്, അഡ്രെസ്സ് പറഞ്ഞു കഴിഞ്ഞു ഐ ഡി കാര്‍ഡ് ചോദിച്ചു, പണിയായി.)
വേണ്ട സത്യമായും എന്റെ് ADDRESSഉം മൊബൈല്‍ നമ്പരും കൊടുത്തു. പോയ്കൊളാന് പറഞ്ഞു. ശ്വാസം നേരെ വീണത് അപ്പോളാ, പക്ഷെ പേടി പോയില്ല
“ഇനി വീട്ടിലേക്കു വരുമോ?”
നന്പനെ വിളിച്ചു, വിയര്ത്തി രിക്കുന്നത് കണ്ടു എന്താണെന്നു ചോദിച്ചു, ഞാന്‍ കാര്യം പറഞ്ഞു. പിന്നെ മൊത്തം മൂഡ് പോയി. തിരിച്ചു പോരുമ്പോളെല്ലാം ഇത് തന്നെ ചിന്ത, അവന് എന്നെ ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കും. അങ്ങനെ ഡ്രൈവിംഗ് നടന്നില്ല.
അടുത്ത ദിവസം ടൌണില്‍ ഇറങ്ങിയപ്പോ എല്ലാവര്ക്കും ഒരേ ചോദ്യം
“നിനക്ക് പോലീസുകാരീടെ പേര് അറിയണമല്ലെ”
“ടാ പന്നീ”, അവനെ കിട്ടട്ടെ തല്ലി കൊല്ലും ഞാന്‍, നാട്ടിലാകെ പാട്ടാക്കി. പിന്നെ കുറച്ചു നാള് അടങ്ങി ഇരുന്നു. ഒന്നും സംഭവിച്ചില്ല.
പിന്നെ ആരോ പറഞ്ഞു അറിഞ്ഞു അവിടെ വരുന്നവരുടെ DETAILS എടുക്കാനായിരിക്കും, നോ പ്രോബ്ലം.
“അന്ന് മുതല്‍ ഒരു തീരുമാനമെടുത്തു ഒരു പോലീസുകാരിയുടെയും പേര് അറിയണമെന്നില്ല…. ഡ്രൈവിംഗ് സ്വപ്നവും അവിടെ കഴിഞ്ഞു. അവന്റെയ കൂടെ എയര്പോെര്ട്ട്ലേ ക്ക് ഞാനില്ലേ!!!!!!!!!”
120 total views, 1 views today