ഒരു കടപ്പാടിന്റെ യാത്ര – കഥ/നന്മണ്ടന്
ഏഴു വര്‍ഷം തുടര്‍ച്ചയായ പ്രവാസത്തിനു ശേഷം പിറന്ന മണ്ണിലേക്കുള്ള കന്നിയാത്ര. ആരെയും അറിയിക്കാതെയുള്ള ഈ വരവിനു പിന്നിലുള്ള ചേതോ വികാരം യാസീന്‍ എല്ലാവരില്‍ നിന്നും ഒളിച്ചു വെച്ചു.
അറിയാതെ വന്ന പരിഭാവത്തിലേക്ക് തന്റെ സ്വത സിദ്ധമായ മൌനം മുഖത്തെടുത്തണിഞ്ഞപ്പോള് സഹോദരിമാര്‍ പിന്മാറി. മരുഭൂമിയില്‍ തന്റെ വിയര്‍പ്പു കണങ്ങള്‍ വീഴ്ത്തിപ്പണിത വലിയ വീട്ടിലെ മുകള്‍ നിലയില്‍ വിശാലമായി നിര്‍മ്മിച്ച മുറികളിലൊന്നില്‍ ഇളയ പെങ്ങള് യാസീന്‍ കിടക്ക വിരിച്ചു.
65 total views
ഏഴു വര്‍ഷം തുടര്‍ച്ചയായ പ്രവാസത്തിനു ശേഷം പിറന്ന മണ്ണിലേക്കുള്ള കന്നിയാത്ര. ആരെയും അറിയിക്കാതെയുള്ള ഈ വരവിനു പിന്നിലുള്ള ചേതോ വികാരം യാസീന്‍ എല്ലാവരില്‍ നിന്നും ഒളിച്ചു വെച്ചു.
അറിയാതെ വന്ന പരിഭാവത്തിലേക്ക് തന്റെ സ്വത സിദ്ധമായ മൌനം മുഖത്തെടുത്തണിഞ്ഞപ്പോള് സഹോദരിമാര്‍ പിന്മാറി. മരുഭൂമിയില്‍ തന്റെ വിയര്‍പ്പു കണങ്ങള്‍ വീഴ്ത്തിപ്പണിത വലിയ വീട്ടിലെ മുകള്‍ നിലയില്‍ വിശാലമായി നിര്‍മ്മിച്ച മുറികളിലൊന്നില്‍ ഇളയ പെങ്ങള് യാസീന്‍ കിടക്ക വിരിച്ചു.
പുതു മണം മാറാത്ത വിരിപ്പിലേക്ക് നോക്കിയെന്തോ പറയാന്‍ തുനിഞ്ഞ പെങ്ങള് യാസീന്റെ മൌന മുറഞ്ഞ മുഖത്തേക്ക് നോട്ടത്താല് ഒരു ചോദ്യ മെറിഞ്ഞു താഴേക്കിറങ്ങി പോയി.
പുറത്ത് നിലാവ് പൂത്തു നിന്നു.ജാലക യഴിയിലൂടെ അരിച്ചു വന്ന നിലാതുണ്ടുകള് മാര്‍ബിള്‍ ത്തറയില്‍ കൈയൊപ്പ് ചാര്‍ത്തി. സ്വപ്നങ്ങള്‍ മരിച്ച യാസീന്റെ മനസ്സിലേക്ക് എന്തൊക്കെയോ കൂട് കൂട്ടാന്‍ വെമ്പുന്നുണ്ടായിരുന്നു. നീണ്ട ഏഴു വര്‍ഷത്തെ പ്രവാസ ജീവിതം ത്യജിക്കപ്പെട്ട വര്‍ണ ശബളമായ യൌവ്വനം. ദരിദ്രമായ തന്റെ കുടുംബത്തോടുള്ള കടപ്പാട്. ജീവിതം മുഴുവന്‍ ഒരു കനല് വഴിയായി മുന്നിലേക്ക് നീണ്ടു കിടന്നു.
താന്‍ കണ്ട ജന പഥങ്ങളില്മറവിയിലാണ്ടു പോയ മുഖങ്ങളും. ജലകുമിളകള്‍ പോലെ ഇടയ്ക്കിടെ മനസ്സിലേക്ക് പൊങ്ങി വരുന്ന മുഖങ്ങളും. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത മുഖങ്ങളും യാസീന്റെ ഉറക്കം കെടുത്തി.
നിലാവ് കണ്ടുനമത്തയായൊരു രാക്കുയില്‍ വിരഹാര്ദ്രമായി പാടി വഴി തെറ്റി പ്പറന്നു വന്നൊരു പ്രാപ്പിടിയന്‍ പക്ഷി ജനലഴി യിലല്പമൊന്നു വിശ്രമിച്ചു പുറത്തെ ക്കെ ങ്ങോ പറന്നകന്നു.
ഒരിക്കലും മറക്കാന്‍ പറ്റാത്ത മുഖങ്ങളില്‍ എന്നും മുന്‍പന്തിയില്‍ കാസിംക്കയായിരുന്നു. പ്രവാസത്തിലെ ഒടുങ്ങാത്ത വ്യഥകള്‍ പേറി അലയും കാലം ഒരു അമ്മാവനെ പോലെ ദിശാ ബോധം തന്ന ആള്. പിന്നെ ഒരു നിഴലായി തന്നെ കൂടെ കൂട്ടുകയായിരുന്നു. കാസിംക്കായുടെ മരുമകനായി തന്നെ അവരോധിച്ചോ? അറിയില്ല .
സമയം തെറ്റിക്കൂവിയ ഒരു പൂവന് കോഴിയെ, ഒരു നീണ്ട ഓരിയിടലാല് ഇടവിളയായി പിലാത്തി ചേമ്പുകള്‍ വളര്‍ത്തിയ വാഴക്കള്ളികളില് ഞണ്ട് തിന്നു മദിച്ച കുറുക്കന്മാര് നിരുല് സാഹപ്പെടുത്തി.
കാസിംക്കയുടെ കഥ പറച്ചിലുകളില്‍ നിറമുള്ള കൌമാരം ചിലവഴിച്ച കബനീ നദി ക്കരയിലെവിടെയോ ഒളിച്ച കാസിംക്കായെ തിരഞ്ഞൊരു യാത്ര. അതായിരുന്നു തന്റെ വരവിന്റെ പ്രധാന ഉദ്ദേശം. പിന്നെ തമാശ രൂപേണ പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ ചിത്രം, കാണിച്ചു പറയും ഇവളെ ഞാന്‍ നിനക്ക് തരും സമയമാവട്ടെ.
പുലര്‍കാല സൂര്യന് ആദര സൂചകമായി ചന്ദ്രന്നിലാവിനെ തിരികെ വിളിച്ചു. രാത്രിയുടെയും പുലരിയുടെയും അതിര്വരമ്പുകളില്അല്പ നേരം ഇരുട്ട് മൂടി നിന്നു. പ്രഭാത സൂര്യന്റെ നവകിരണങ്ങള്ഭൂമിയില്പതിയും മുമ്പേ യാസീന്യാത്ര തിരിച്ചു.
ബസ്സ് കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു
അല്ഖോ ബാറിലെ പഴയ ജോഹറ മാര്‍ക്കറ്റിലായിരുന്നു കാസിംക്കായുടെ കഫറ്റെരിയ. കാസിംക്കായുടെ വശ്യമായ പെരുമാറ്റവും തന്റെ കഠിനാധ്വാനവും കച്ചവടം ലാഭാമുറ്റതാക്കി.
ബസ്സ്ചുരം കയറിത്തുടങ്ങി. സ്ത്രീകളുടെ ഇരിപ്പിടത്തില്കയറി ഇരുന്ന ഒരു ചെറുപ്പക്കാരനോട് കണ്ടക്ടര്‍ കയര്‍ത്തു. യാസീന്റെ മനസ്സ് വീണ്ടും ഓര്‍മ്മകളിലേക്ക് കൂപ്പുകുത്തി.
കാസിംക്കാ യാത്ര തിരിച്ചു കഴിഞ്ഞ അടുത്ത മാസം പതിവ് പോലെ വാടക പിരിക്കാനായി എത്തിയ സ്പോണ്സര്, തന്നെ ഏല്പിച്ച രേഖകളില്‍ കഫറ്റീരിയയുടെ ഉടമസ്ഥാവകാശം കാസിംക്കാ തന്റെ പേരിലാക്കിയ ശേഷമാണ് നാടുവിട്ടതെന്ന് വെളിപ്പെടുത്തി.
പിന്നീട് നീണ്ട അഞ്ചു വര്‍ഷങ്ങള്‍ കാത്തിരിപ്പായിരുന്നു. അതിനിടെ പഴയ ജോഹറാ മാര്‍ക്കെറ്റു പൊളിച്ചു പുതുക്കി പണിതു. കഫറ്റീരിയ ചെറിയൊരു ഹോടലായി ഉയര്‍ന്നു.കച്ചവടവും ലാഭവും കൂടുന്നതനുസരിച്ച് ഉള്ളിലെ വിങ്ങലും കൂടുകയായിരുന്നു.കബനീ നദി ക്കരയും കാസിംക്കായും പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയും സ്വപ്നങ്ങളിലൂടെ തന്നെ വേട്ടയാടാന്തുടങ്ങി.
ചുരത്തിന്റെ എട്ടാം വളവില്ഒരു ലോറി നിയന്ത്രണം വിട്ടു ഒരു പാറക്കല്ലില്തടഞ്ഞു താഴേക്കു തൂങ്ങി ക്കിടന്നു. വാഹനങ്ങളുടെ നീണ്ട നിരയുടെ അവസാനം ഡ്രൈവര്ബസ്സ് നിറുത്തി.
തൊട്ടു മുമ്പില്വിനോദയാത്രക്ക് പോകുന്ന ഒരു ടൂറിസ്റ്റു ബസ്സായിരുന്നു.ശുഭ വസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ കലപില കൂട്ടുന്ന കുട്ടികളോട് നിറഞ്ഞ പുഞ്ചിരിയോടെ കപട ദേഷ്യം അഭിനയിച്ചു. മുകള്ഭാഗം പുഴുവരിച്ച പല്ലുകാട്ടി ഒരു കൊച്ചു പെണ്‍കുട്ടി യസീനോട് കൈവീശിക്കാട്ടി .
തന്റെ കടപ്പാടുകള്എല്ലാം വീട്ടിയിരുന്നു. ദാരിദ്ര്യം നിറഞ്ഞ ഓലപ്പുരക്ക് പകരം രണ്ടു നില വീട് ഉയര്‍ന്നു.ഒരിക്കലും സ്വര്‍ണ മണിയാത്ത ഉമ്മയുടെ കാതുകള്‍ സ്വര്‍ണ്ണത്തിന്റെ ഭാരം താങ്ങാനാവാതെ തൂങ്ങി നിന്നു. അഞ്ചു സഹോദരിമാര്മാന്യമായി വീടിറങ്ങി.
കാസിംക്കായെത്തേടി തനിക്കൊരിക്കലും വീട്ടാനാവാത്ത ഒരു കടപ്പാടുമായി ഈ യാത്ര. ഉറക്കം കെട്ട രാത്രികളോട് വിട പറഞ്ഞു, കിട്ടിയ തുകക്ക് ഹോട്ടല്‍ വിറ്റ് വിങ്ങുന്ന മനസ്സോടെ യാസീന്പ്രവാസം അവസാനിപ്പിക്കുകയായിരുന്നു.ഉള്ക്കാടുകളിലെവിടെയോ പെയ്ത മഴയുടെ ഗന്ധം നേര്‍ത്ത തണുപ്പിനൊപ്പം ബസ്സിലേക്ക് അരിച്ചു വന്നു പൂര്‍ണ്ണമായി സ്തംഭിച്ച ഗതാഗതം പൂര്‍വ്വ സ്ഥിതി യിലായപ്പോള്‍ വാഹനങ്ങള്‍ ചലിച്ചു തുടങ്ങി .
പുഴുപ്പല്ല് കാട്ടി കൈ വീശിയ പെണ് കുട്ടി ഉറങ്ങിപ്പോയിരുന്നു. നേരത്തെ കൈ വീശി കാട്ടിയപ്പോള്‍ മറു കൈ വീശാന്‍ മുതിരാത്തത് യാസീന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. ഡ്രൈവറുടെ സീറ്റിനു പുറകില്‍ കന്യാസ്ത്രീകള്‍ ഗഹനമായി ആലോചനകളില്‍ മുഴുകിയിരുന്നു.ബസ്സ് വീണ്ടും ചുരം കയറിത്തുടങ്ങി. താഴെ വയലുകളും താഴ്വാരങ്ങളും കൈ വെള്ളയില്‍ ഒതുങ്ങും വിധം ചെറുതായി പരിണമിച്ചു.പേരറിയാത്ത വന്മരങ്ങള് തന്റെ നിശ്വാസങ്ങ ളാല്‍ ജീവവായുവിനെ മലിനമാവാതെ സംരക്ഷിച്ചു നിന്നു.
ഊഹം നോക്കി ബസ്സിറങ്ങിയ കവലയില്‍ യാസീനെ എതിരേ റ്റതു നാഗരികതയുടെ പോയ്മുഘങ്ങള് മുഖത്തണിയാത്ത പച്ച മനുഷ്യരായിരുന്നു. പപ്പടം പരത്തിക്കൊണ്ടിരുന്ന സുമുഖനായ യുവാവിനോട് കാസിംകായുടെ വീട് ചോദിച്ചപ്പോള്‍ നിങ്ങള്‍ കാസിംക്കയെ പരിചയമുണ്ടോ എന്ന മറു ചോദ്യവുമായി വഴി പറഞ്ഞു തന്നു.
പിന്നെ പുഞ്ചിരിയോടെ ജോലി തുടര്‍ന്നു. ഇരു ഭാഗത്തും അതിരാണി പ്പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന വെട്ടു വഴി തീരുന്നിടത്ത് അല്പം ഒഴിഞ്ഞ സ്ഥലത്ത് കുറച്ചു കുട്ടികള്‍ കളിക്കുന്നു.പിന്നെ വഴി ഇടത്തോട്ടു തിരിഞ്ഞു ചെറിയൊരു കയറ്റം .നിരനിരയായി കോളനികള്‍ പോലെ നിര്‍മ്മിച്ച വീടുകളിലൊന്നില്‍ കാസിംക്കയുടെതും.
ഒരു പാട് ഇരുമ്പാണികള്‍ അടിച്ചുരപ്പിച്ച പഴയൊരു മരക്കസേര നീക്കിയിട്ട് ഇരിക്കാന്‍ പറഞ്ഞ സുന്ദരിയായ പെണ്‍കുട്ടിയില്‍ പതിനഞ്ചു വയസ്സ് പ്രായമുള്ള ഒരു പെണ് കുട്ടിയുടെ മുഖം തിരയുകയായിരുന്നു യാസീന്‍.
”വരൂ ഇക്കാക്ക മുറിയിലാണ്”, തല മുട്ടാതെ ശ്രദ്ധിച്ചു പ്രവേശിച്ച മുറിയില്‍ പകലിലും ഇരുട്ട് കനത്തു നിന്നു. പിന്നെ വലതു വശത്തേക്ക് ചായ്ച്ചു കെട്ടിയ ഒരു മുറി. ഏതൊക്കെയോ തരം കുഴംബുകളുടെ സമ്മിശ്ര ഗന്ധം യാസീന്‍ അനുഭവപ്പെട്ടു.”ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു”..കാസിംക്ക പതിയെ കണ്ണുകള്‍ തുറന്നു.നാളുകളായി ക്ഷൌരം ചെയ്യാത്ത മുഖത്തു നര വീണ രോമങ്ങള്‍ മാത്രം എഴുന്നു നിന്നു.ബാക്കിയുള്ളവ അലസമായി മുഖത്തേക്ക് പതിഞ്ഞു കിടന്നു. തളരാത്ത വലതു കൈ യാസീന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു കാസിംക്ക കണ്ണ് നീര് വാര്‍ത്തു.
അവധിക്കു വന്നു പത്തു ദിവസങ്ങള്‍ക്കകം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു. പിന്നെ ഒരു പാട് ചികിത്സകള്‍ ആയുര്‍വ്വേദവും അലോപ്പതിയും പരീക്ഷിച്ചു. ഫലം കണ്ടില്ല.ഇപ്പോള്‍ പ്രത്യേകിച്ച് ചികിത്സകള്‍ ഒന്നുമില്ല.”യാസീന്‍ നീ വരുമെന്ന് എനിക്കറിയാമായിരുന്നു. കാസിംക്കായുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. യാസീന്റെ ഹൃദയം ദുഖ ഭാരത്താല്‍ കല്ലിച്ചു കിടന്നു. തന്നെ താനാക്കിയ തന്റെ കുടുംബം രക്ഷപ്പെടുത്തിയ കാസിംക്കായെന്ന ഈ വലിയ മനുഷ്യന്.. പരസഹായം കൂടാതെ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാതെ,,. യാസീന്റെ കണ്ണുകള്‍ ഈറനായി
കാസിംക്കാ തന്റെ വാക്ക് പാലിച്ചിരിക്കുന്നു. സൈറയുടെ മെലിഞ്ഞു നീണ്ട വിരലുകള്‍ യാസീന്റെ കൈയില്‍ ഏല്‍പ്പിക്കും നേരം കാസിംക്കായുടെ കുഴിഞ്ഞ കണ്ണുകളില്‍ അവാച്യമായ ഒരു പ്രകാശം രൂപപ്പെട്ടു.
ഒരു കടപ്പാട് തീര്‍ത്ത സംതൃപ്തിയോടെ യാത്ര പറഞ്ഞു തിരിക്കുമ്പോള്‍ ജീവിതത്തിലേക്കും അതിരാണി പ്പൂക്കള്‍ വിരിഞ്ഞു നിന്ന വെട്ടു വഴി അവസാനിക്കും വരെയും സൈറ യാസീന്‍ കൂട്ട് വന്നു. പിരിയുവാന്വാന് നേരത്ത് പകരുവാന്‍ ആശിച്ച സ്നേഹ ചുംബനം മാത്രം മനസ്സിലൊതുക്കി യാസീന്‍ പറഞ്ഞു..”എത്രയും വേഗം ഞാന്‍ തിരിച്ചെത്തും അത് വരെ കാത്തിരിക്കുക. സ്വപ്നങ്ങള്‍ നെയ്യാന്‍ ആരംഭിച്ച സൈറയുടെ കണ്ണുകള്‍ അതിരാണി പ്പൂക്കളെ പോലെ ചുവന്നു തുടുത്തു.ഒപ്പം യാസീന്റെ ഹൃദയവും.
66 total views, 1 views today
