ഒരു കരണത്ത് അടിച്ചാല്‍ ഓസ്ട്രേലിയയ്ക്ക് മറുകരണം കാണിച്ചു കൊടുക്കുമെന്ന് രോഹിത് ശര്‍മ്മ

250

new

നമ്മുടെ കോഹ്ലിയും റൈനയുമൊക്കെ അടങ്ങുന്ന ഇന്ത്യന്‍ ടീമിനെ ആരെങ്കിലും ഒന്ന് തെറി വിളിച്ചാല്‍ എന്താകും അവസ്ഥയല്ലേ..ഇങ്ങനത്തെ തെറി വിളികളെ കോഹ്ലിയും സംഘവും ഗ്രൗണ്ടില്‍ നേരിട്ടിരിക്കുന്ന എത്ര എത്ര സംഭവങ്ങള്‍ നമ്മള്‍ ടിവിയില്‍ കണ്ടിരിക്കുന്നു. ഇന്ത്യന്‍ ടീമിനെ തെറി പറഞ്ഞായാലും തങ്ങള്‍ തോല്‍പിക്കുമെന്നു ഓസ്ട്രേലിയന്‍ നിര വ്യക്തമാക്കി കഴിഞ്ഞു.

പക്ഷെ നാളെ ലോകകപ്പിലെ രണ്ടാം സെമി സിഡ്നിയില്‍ നടക്കാന്‍ ഇരിക്കെ ഓസ്‌ട്രേലിയ എന്ത് പ്രകോപനം ഉണ്ടാക്കിയാലും തങ്ങള്‍ പ്രതികരിക്കില്ലയെന്ന്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി കഴിഞ്ഞു. തങ്ങളുടെ പണി കളിച്ചു ജയിക്കുകയെന്നതാണ് അല്ലാതെ തെറിവിളിച്ചു കളിക്കുക എന്നതല്ല എന്ന് അദ്ദേഹം പറയുന്നു.

എന്തൊക്കെ വന്നാലും ഇന്ത്യന്‍ താരങ്ങള്‍ പ്രകോപിക്കപ്പെടില്ലെന്നാണ് രോഹിത് ശര്‍മ പറയുന്നത്. കളിക്കിടെ ചീത്ത പറയുന്നതും പ്രകോപനം സൃഷ്ടിക്കുന്നതും ഒക്കെ പതിവാണ്. പക്ഷേ ഒന്നും മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാന്‍ പാടില്ലെന്നാണ് രോഹിതിന്റെ പക്ഷം.