ഒരു കാരണം

166

ചേട്ടന്റെ കൂര്‍ക്കം വലികേട്ടാണ് അവള്‍ ഉണര്‍ന്നത്.എഴുന്നേറ്റ് ക്ലോകില്‍ സമയം നോക്കി ,സമയം 6.30.അവള്‍ തലമുടി കേട്ടിയോതുക്കികൊണ്ട് കൂര്‍ക്കം വലിച്ചുറങ്ങുന്ന ചേട്ടനെ നോക്കി അടുക്കളയിലേക്ക് നടന്നു.ചായക്ക് വെള്ളം ചൂടാക്കാന്‍ വെച്ച്.അതിനിടയില്‍ അവള്‍ ഓര്‍ത്തു…

ഒരു ദിവസം ചേട്ടന്‍ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്ന് പറഞ്ഞു
‘രാത്രി തീരേ ഉറക്കം വന്നില്ല’
അവള്‍ പറഞ്ഞു
‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ആ പ്രേത സിനിമ കാണണ്ട എന്ന് ‘
എന്നിട്ട് അവള്‍ അവളുടെ ജോലിയില്‍ മുഴുകി.ചേട്ടന്‍ അവളുടെ ആ പ്രതികരണം കേട്ട്
അവളെ ഒന്ന് നോക്കി.അവള്‍ ചേട്ടനെ ശ്രധിക്കുന്നതെഇല്ല.ഇടയ്ക്ക് അവള്‍ പറഞ്ഞു
‘വേഗം കുളിച്ചു വാ ,ജോലിക്ക് പോകനുല്ലതല്ലേ ‘ ചേട്ടന്‍ തല ആട്ടിക്കൊണ്ട് ബാത്രൂമിലെക്ക് നടന്നു.
അടുത്ത ദിവസം ചേട്ടന്‍ എഴുന്നേറ്റ് അവളോട് പറഞ്ഞു
‘രാത്രിയില്‍ തീരേ ഉറങ്ങിയില്ല ‘
അവള്‍ മറുപടി പറഞ്ഞു

‘ഓഫിസിലെ കാര്യങ്ങള്‍ ഓര്‍ത്തിട്ടാകും’

അവള്‍ അവളുടെ ജോലിയില്‍ മുഴുകി ചേട്ടന്‍ ഒന്നും പറയാതെ ബാത്രൂമിലെക്കും

അടുത്ത ദിവസവും ഇതേ പരാതിയുമായി ചേട്ടന്‍ അവളുടെ അടുത്തേക്ക് അവള്‍ മറ്റൊരു കാരണം പറഞ്ഞ് തന്റെ ജോലിയില്‍ മുഴുകി

പെട്ടന്ന് ചേട്ടന്റെ വലിയ ശബ്ദം കേട്ട് അവള്‍ തിരിഞ്ഞുനോക്കി,മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു ചേട്ടന് ,ചേട്ടന്‍ ദേഷ്യത്തോടെ അവളെ നോക്കി

എന്നിട്ട് പറഞ്ഞു

‘എനിക്ക് ഉറക്കം വരത്തത് നീ പറഞ്ഞ കാരണങ്ങള്‍ ഒന്നുമല്ല ‘

അവള്‍ ഇടറിയ ശബ്ദത്തില്‍ ചോദിച്ച

‘പിന്നെ എന്താ കാരണം ‘

ചേട്ടന്‍ കാരണം പറഞ്ഞു ,അതു കേട്ട് അവള്‍ ഒന്നും ഞെട്ടി ഒപ്പം നാണം കൊണ്ട്

ചേട്ടന്റെ മുഖത്ത് നോക്കാന്‍ കഴിയാതെ തന്റെ ജോലിയില്‍ മുഴുകി…

ചേട്ടന്‍ പിറകേ നിന്ന് അവളെ കെട്ടിപിടിച്ചു പറഞ്ഞു

‘എന്താ ഇങ്ങനെ ആലോചിക്കുന്നേ ‘

അവള്‍ ആലോചനയില്‍ നിന്നും ഉറന്നു കൊണ്ട് പറഞ്ഞു

‘ചേട്ടന്‍ പറഞ്ഞ കാര്യം ഓര്‍ത്തു നിന്നതാ ‘

‘എന്ത് കാര്യം ‘

‘കൂര്‍ക്കം വലിയുടെ കാര്യം ‘

ഇത് കേട്ട് ചേട്ടന്‍ ചിരി തുടങ്ങി .അതിനിടയില്‍ അവള്‍ പറഞ്ഞു

‘എന്റെ കൂര്‍ക്കം വലി കാരണം ചേട്ടന്റെ ഉറക്കം നഷ്ട്ടപെടുന്നുണ്ടേങ്കിലും

ചേട്ടന്റെ കൂര്‍ക്കം വലി കാരണം ഞാന്‍ നേരത്തെ ഉണരുന്നു ‘

ഇത് കേട്ട് ചിരി നിര്‍ത്തി ഒന്നും മിണ്ടാതെ ബാത്രൂമിലെക്ക് പോയി…