ഒരു കുഞ്ഞു ലബനീസ് കഥ..!!!
ഒരു പ്രോജക്ടിന്റെ ആവശ്യമായിട്ടാണ് ഒരു 2 മാസത്തെ വിസിറ്റിനു വേണ്ടി അബു ധാബിയില് നിന്ന് ലെബനോന് എത്തിയത്…
കുറെ ദിവസമായി റൂമില്‍ തന്നെ ഇരുന്നു മടുത്തു കൊണ്ടാണ് അബുദാബിയില്‍ നിന്ന് കുറെ ട്ടെക്നിഷ്യന്സ്െ വരുന്നന്നു കേട്ടപ്പോ അവരെ വിളിക്കാന്‍ ബെയ്റൂട്ട് എയര്‍പോര്‍ട്ട് വരെ പോകാമെന്ന് വച്ചത്. അങ്ങനെ രാത്രി പത്തുമണി ആയപ്പോ ഡ്രൈവറുടെ കൂടെ നല്ല തണുപ്പും ആസ്വദിച്ചു സിഗരറ്റും കത്തിച്ചു പിടിച്ചു സുഗമായിട്ടു എയര്‍പോര്‍ട്ട് വരെ എത്തി. നാല് ബംഗാളിയും ( ബംഗ്ലാദേശി) ഒരു ഇന്ത്യാകാരനും അടങ്ങുന്ന കൂട്ടമാണ് വരുന്നത്. കൂട്ടത്തില്‍ അല്പം വിവരമുള്ള ഇന്ത്യാക്കാരനാണ് സംഘ തലവന്‍…കൃത്യ സമയം ആയപ്പോഴേക്കും ഇമിഗ്രഷനും കഴിഞ്ഞു സംഘം പുറത്തെത്തി.
63 total views

തല എണ്ണി നോക്കിയപ്പം കൂട്ടത്തില്‍ ഒരു ബംഗാളി കുറവ്. എവിടെന്നു ചോദിച്ചപ്പോ നേതാവ് ഉള്‍പ ടെ നാലും നാല് വശത്തേക്ക് നോക്കി. ഈശ്വരാ ബാക്കി ഉള്ളതിനെ ഇനി എവിടെ പോയി കണ്ടുപിടിക്കും. സമയം 2 മണി കഴിഞ്ഞു. വന്ന രസമൊക്കെ പോയി. അങ്ങനെ നേതാവിനേം കൂട്ടി നേരെ അകത്തു കേറി സെക്യൂരിറ്റി ഓഫീസറെ കണ്ടു. ഒരുത്തനെ കാണാനില്ല എന്ന് പറഞ്ഞപ്പോ അയാള്‍ എന്നെ അടി മുടി സൂക്ഷിച്ചു നോക്കി. അറബീല് എന്തൊക്കെയോ ചോദിച്ചു. ധ്രിധംഗ പുളകിതനായി. ഇംഗ്ലീഷ് എന്നൊരു ഭാഷ ഉണ്ടെന്നു പോലും പാവത്തിന് അറിയൂല്ല. ആകെ അറിയാവുന്നത് അറബിയും ഫ്രെന്ജും..!!
അറിയാവുന്ന അറബീലും ആന്ഗ്യ ഭാഷയിലും എന്ജിനീര് ആണെന്നും എങ്ങനെയെങ്കിലും സഹായിക്കണമെന്നും പറഞ്ഞൊപ്പിച്ചു. അങ്ങനെ അയാളേം കൂട്ടി എയര്‍ പോര്‍ട്ടിലെ സകല മുക്കും മൂലയും തപ്പി നോക്കി. ബംഗാളിയെ പോയിട്ട് അവന്റെ പോടീ പോലും ആകെ കാണുന്നില്ല. വീണ്ടും പുറത്തു വന്നു. ബാക്കിയുള്ള ബംഗാളികളില്‍ ഒരാള്‍ ലെബനോണിന്റെ സൌന്ദര്യം തലങ്ങും വിലങ്ങും ആസ്വദിക്കുന്നുണ്ട്. എന്നെ കണ്ടതും ഒരു ബംഗാളി പാഞ്ഞു വന്നു പറഞ്ഞു. സാറേ . എനിക്കൊരു സംശയം. അവന് ഇനി എങ്ങാനും ഗ്രീസ് വഴി ഇറ്റലിക്ക് പോയോ എന്ന്. ഗ്രീസ് ഇവിടെ അടുത്തല്ലേ…!!!
ഈശ്വരാ ബംഗാളിക്കു ഇത്ര വിവരം കാണുമോന്നു മനസ്സില്‍ വിചാരിച്ചെങ്കിലും എന്റെ വായില്‍ നിന്ന് പുറത്തു വന്നത് വേറെ എന്തോ ആയിരുന്നു..അതോടെ അവന് പോയി വണ്ടീല് ഇരുന്നു. സമയം മൂന്നു മണി കഴിഞ്ഞു. ഇനി ഇവനെ തപ്പീട് കാര്യം ഇല്ല. പൊയ് നാളെ രാവിലെ ബോസ്സിനെ കാര്യം അറിയിക്കാമെന്ന് വച്ച കട്ടവനെ കിട്ടിയില്ലെങ്കി കിട്ടിയവനെ കട്ടവനാക്കുന്ന സ്വഭാവമ പുള്ളിക്കാരന്റെ. അങ്ങനെ വീണ്ടും സെക്യൂരിറ്റിയുടെ അടുത്ത് പൊയ് ഒരു കംപ്ലൈന്റ്റ് രേജിസ്റെര്‍ ചെയ്തു. വണ്ടി കേറിയപ്പോ പഴേ ബംഗാളി പിന്നേം വന്നു. സാറേ അവന്റെ കയ്യില്‍ ഇവിടുത്തെ ഒരു ലക്ഷത്തിന്റെ അടുത്ത് നോട്ടു ഞാന്‍ കണ്ടതാ . അവന് ഉറപ്പായിട്ടും മുങ്ങിയതാ സാറേ…!!! അപ്പോഴാ എനിക്കും ഒരു സംശയം തോന്നിയത്.
ഇവിടുത്തെ ഒരു ലക്ഷം ലിറ എന്ന് പറഞ്ഞാ ഒരു ചായ കുടിക്കാന്‍ പോലും തികയൂല്ലാണ് ഈ പാവങ്ങള്‍ക്ക് അറിഞ്ഞൂടല്ലോ. എയര്‍പോര്‍ട്ടീന്നു എക്സ്ച്ചയിഞ്ഞു നടത്തിയപ്പോ അവന് ഇനി ഒരു ലക്ഷം തെറ്റി കിട്ടീന്നു പറഞ്ഞു മുങ്ങിയതാണോ???അങ്ങനെ ആണെങ്കി അവന്റെ കാര്യം കട്ട പൊക. ഈശ്വരാ ആ പാവം ബംഗാളിയെ നീ കാത്തോണേ…!!!!! എന്തായാലും ചുമ്മാ ഒന്ന് കറങ്ങാന്‍ പോയ ഞാന്‍ റൂമില്‍ തിരിച്ചെത്തിയത് രാവിലെ നാല് മണിക്ക്. എന്തായാലും എന്റെ അന്നത്തെ ഉറക്കവും കുറെ നേരത്തെ മനസമാധാനവും പോയത് മിച്ചം..!!!
64 total views, 1 views today