fbpx
Connect with us

ഒരു കുഞ്ഞു സൂര്യന്‍

ഞാന്‍ പണ്ട് ചെറുപ്പത്തില്‍ പാഠപുസ്തകങ്ങളില്‍ നിന്നും പഠിച്ചിട്ടുണ്ട് ലോകത്തിലെ ഏറ്റവും കാഠിന്യം ഏറിയ വസ്തു വജ്രം ആണെന്ന്. പക്ഷെ എനിക്ക് അതിനോട് എതിര്‍പ്പ് ആയിരുന്നു. കാരണം ഞാന്‍ കണ്ട ലോകത്തിലെ ഏറ്റവും കാഠിന്യം ഏറിയ വസ്തു എന്റെ മനസ് ആയിരുന്നു. പക്ഷെ അത് അധിക കാലം നീണ്ടു നിന്നില്ല. മനസ് അതിന്റെ ഉച്ചസ്ഥായിയില്‍ നിന്ന് അട്ടഹസ്സിക്കുമ്പോള്‍ പ്രകൃതി ചില പാഠങ്ങള്‍ പഠിപ്പിച്ചു തരും

 106 total views

Published

on

ഞാന്‍ പണ്ട് ചെറുപ്പത്തില്‍ പാഠപുസ്തകങ്ങളില്‍ നിന്നും പഠിച്ചിട്ടുണ്ട് ലോകത്തിലെ ഏറ്റവും കാഠിന്യം ഏറിയ വസ്തു വജ്രം ആണെന്ന്. പക്ഷെ എനിക്ക് അതിനോട് എതിര്‍പ്പ് ആയിരുന്നു. കാരണം ഞാന്‍ കണ്ട ലോകത്തിലെ ഏറ്റവും കാഠിന്യം ഏറിയ വസ്തു എന്റെ മനസ് ആയിരുന്നു. പക്ഷെ അത് അധിക കാലം നീണ്ടു നിന്നില്ല. മനസ് അതിന്റെ ഉച്ചസ്ഥായിയില്‍ നിന്ന് അട്ടഹസ്സിക്കുമ്പോള്‍ പ്രകൃതി ചില പാഠങ്ങള്‍ പഠിപ്പിച്ചു തരും…….അങ്ങനെ ….ശക്തമായ കൊടും കാറ്റ് അടിച്ചാല്‍ പോലും ഇളകാതിരുന്ന എന്റെ മനസ് ഒരു മഴതുള്ളി വീണു അലിഞ്ഞു അലിഞ്ഞു ഇല്ലാതെ ആയ സംഭവങ്ങള്‍. വളരെ വേദനയോടെ ഞാന്‍ ആ സത്യം തിരിച്ചു അറിഞ്ഞു. ലോകത്തിലെ ഏറ്റവും ദുര്‍ബലമായ വസ്തുവും എന്റെ മനസ് തന്നെ. ഒരു ചെറിയ മഴതുള്ളി മതി അതിനെ അലിയിച്ചു അലിയിച്ചു ഇല്ലാതാക്കാന്‍. ഞാന്‍ എന്റെ ഉറക്കമില്ലാത്ത രാത്രികളില്‍ മനസിന്റെ ഈ രണ്ടു ഭാവങ്ങളെപ്പറ്റി വെറുതെ ഇരുന്നു ചിന്തിച്ചിട്ടുണ്ട് ……വളരെ വിചിത്രം ……

എന്നെ മുന്‍പോട്ടു നയിച്ചുകൊണ്ടിരുന്നത് ഞാന്‍ കാണാതെ പഠിച്ചു വെച്ച എന്റെ ദിനചര്യകള്‍ ആയിരുന്നു. നാളെ എന്തൊക്കെ ചെയ്യണമെന്നു തലേ ദിവസം രാത്രി തന്നെ മനസ്സില്‍ തീരുമാനിച്ചു ഉറപ്പിക്കും. അങ്ങനെ ആ തീരുമാനങ്ങളുടെ ചിറകിലേറി ഒരു യാത്ര. വളരെ വേദനയോടെ ഒരു സത്യം പറയട്ടെ. എന്റെ ഗള്‍ഫ്‌ ജീവിതത്തിലെ കഴിഞ്ഞ ഒന്നര വര്ഷം ഞാന്‍ കാണാതെ പഠിച്ചിരുന്നതെല്ലാം ഒരേ പാഠങ്ങള്‍ ആയിരുന്നു. അങ്ങനെ ആ പാഠങ്ങളുടെ ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ പാന്റ്സിന്റെ പോക്കറ്റില്‍ പല വസ്തുക്കളും സൂക്ഷിച്ചിരുന്നു. നേരത്തെ അത് സിഗരെട്റ്റ് പാക്കറ്റുകള്‍ ആയിരുന്നു. പഷേ അത് ഒഴിവാക്കേണ്ടി വന്നു . കാരണം എന്റെ സുഹൃത്ത്‌ ശ്വാസകോശം …അരുത് …. അരുത് …എന്ന് ഉച്ചത്തില്‍ അലറി വിളിച്ചു കൊണ്ടിരുന്നു. ഞാന്‍ കേട്ട ഭാവം നടിച്ചില്ല. ഒടുവില്‍ അവന്റെ അലറി വിളിക്കല്‍ ഒരു കരച്ചിലിന്റെ വക്കില്‍ എത്തിയപ്പോഴാണ് ഞാന്‍ അതിനെപ്പറ്റി ഗൌരവമായി ചിന്തിക്കുന്നത്. അവന്റെ മരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ സിഗരെറ്റ്‌ പാക്കട്ടുകള്‍ക്ക് പകരം. എന്റെ പോക്കെറ്റില്‍ പല വസ്തുക്കളും സ്ഥാനം പിടിച്ചു. പല തരത്തിലുള്ള മുട്ടായികള്‍ (മുട്ടായി എന്ന് ആരാണ് എന്നെ ഉച്ചരിക്കാന്‍ പഠിപ്പിച്ചതെന്നു അറിയില്ല. അതോ ഞാന്‍ തനിയെ പഠിച്ചതാണോ …..ഓര്‍മയില്ല )……നിലക്കടലകള്‍ …..അങ്ങനെ പലതും…….ഞാന്‍ കാണാതെ പഠിച്ചിരുന്ന പാഠ പുസ്തകങ്ങളെ മനപ്പൂര്‍വം തോല്‍പ്പിക്കാന്‍ വേണ്ടി ആയിരുന്നു അത്. അങ്ങനെ പോക്കറ്റിലെ സന്ദര്‍ശകരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു. താമസ സ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് പോക്കെറ്റ്‌ ശൂന്യമാകുന്നത്‌. അങ്ങനെ ആ യാത്ര ഹോട്ടലുകളില്‍ കയറി ഭക്ഷണവും കഴിച്ചു ഒടുവില്‍ റൂമില്‍ അവസാനിക്കും. അങ്ങനെ ആ യാത്രയുടെ അവസാന നിമിഷങ്ങളില്‍ എന്നില്‍ അല്പം കൌതുകം നിറയ്ക്കുന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു .

എന്റെ റൂമിന് താഴെയുള്ള ഒരു കോള്‍ഡ് സ്റ്റോര്‍.(ഇവിടെയുള്ള പലചരക്ക് സാധങ്ങളും അല്ലറ ചില്ലറ ഭക്ഷണ സാധങ്ങളും വില്‍ക്കുന്ന കടകള്‍ കോള്‍ഡ്‌ സ്റ്റോര്‍ എന്നാണു അറിയപ്പെടുന്നത്.) അല്പം പ്രായമേറിയ ഒരു മനുഷ്യന്‍ ആയിരുന്നു ആ കടയുടെ ഉടമസ്ഥന്‍. വളരെ ശാന്തനായ ഒരു മനുഷ്യന്‍. കടയുടെ ഒത്ത നടുവില്‍ അയാളുടെ ഒരു ഇരിപ്പിടം ഉണ്ട്. ഞാന്‍ നോക്കുമ്പോഴെല്ലാം അയാള്‍ അയാളുടെ ഇരിപ്പിടത്തില്‍ കുത്തിയിരിപ്പുണ്ടാവും. മറ്റു കോള്‍ഡ്‌ സ്റ്റൊരുകലെക്കാട്ടിലും അല്പം വലിപ്പം ഏറിയ കട. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല. ആ കടയിലെ സാധനങ്ങളുടെ അളവ്. ഒട്ടുമിക്ക സ്ഥലങ്ങളും ശൂന്യമായി കിടക്കുന്നു. ഗള്‍ഫില്‍ വരുന്ന ഏതൊരു മനുഷ്യനും എങ്ങനെയെങ്കിലും പണം ഉണ്ടാക്കാന്‍ ശ്രേമിക്കുമ്പോള്‍ അയാള്‍ അയാളുടെ ഇരിപ്പിടത്തില്‍ വെറുതെ കുത്തി ഇരിക്കുന്നു. എന്റെ മനസ്സില്‍ ഉയര്‍ന്നു വന്ന ചോദ്യം ഇതായിരുന്നു………

എങ്കില്‍ ഇയാള്‍ക്ക് നാട്ടില്‍ പോയി ഭാര്യയോടും മക്കളോടും ഒപ്പം സുഖമായി ജീവിച്ചു കൂടെ. വെറുതെ എന്തിനു ഇ മരുഭൂമിയില്‍…….?

അറിയില്ല ….ഒരുപക്ഷെ അയാള്‍ക്ക്‌ മരുഭുമിയിലെ ഈ ജീവിതമായിരിക്കും ഇഷ്ടം. ഓരോരുത്തര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകള്‍. അതില്‍ കൈ കടത്താനോ ചോദ്യം ചെയ്യാനോ ഒരു മനുഷ്യനും അധികാരമില്ല.

Advertisement

അയാളോട് തോന്നിയ കൌതുകം ആവാം എന്റെ യാത്രകള്‍ പിന്നീട് ഞാന്‍ ആ കടയിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. എന്നെ കാണുമ്പോള്‍ അയാള്‍ ഒന്ന് പുഞ്ചിരിക്കും എന്നിട്ട് ശൂന്യതയിലേക്ക് നോക്കി ഇരിക്കും. ഞാനും ഒന്ന് പുഞ്ചിരിക്കും……ചിലപ്പോള്‍ ഒരു ചെറിയ കുപ്പി പാല്‍……ഇല്ലെങ്കില്‍ ഒരു പഴം …..അല്ലെങ്കില്‍ കടല……..(വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് എന്ന് ഓര്‍ക്കണം. വെറുതെ ഒരു കൌതുകത്തിന് കയറുന്നതാണ് ). എല്ലാം കഴിഞ്ഞു കൌണ്ടറിനു മുപില്‍ എത്തുമ്പോള്‍ അയാള്‍ എഴുന്നേറ്റു വരും…….

“എത്രയായി….?”

“ഒരു റുപിയ” (ഇവിടുത്തെ നൂറു ഫില്‍‌സ് എന്ന നാണയത്തിനു ഒരു റുപിയ എന്നാണു മലയാളികള്‍ പറയുന്നത്…….ഈ നൂറു ഫില്‍‌സ് നാട്ടിലെ ഏകദേശം പന്ത്രെണ്ട് രൂപ വരും )

നാണയം അയാളുടെ കയ്യില്‍ കൊടുത്തിട്ട് ഞാന്‍ പറയും……

Advertisement

“‘നന്ദി …”

അയാള്‍ അപ്പോഴും ഒന്ന് പുഞ്ചിരിക്കും.

ചിലപ്പോള്‍ അതിനുള്ളില്‍ കുറെ ആള്‍ക്കാര്‍ ഉണ്ടാവും. ചെറുപ്പക്കാര്‍ മുതല്‍ പ്രായമേറിയവര്‍ വരെ. അയാളുടെ സുഹൃത്തുക്കള്‍ ആവാം. വെറുതെ ഇരിക്കുന്ന അയാളോട് സംസാരിക്കാന്‍ വരുന്നതാവാം. ആ ദിവസങ്ങളില്‍ ഞാന്‍ അവിടെ കയറാറില്ല കാരണം അന്ന് അയാള്‍ പുഞ്ചിരിക്കാറില്ല……തിരക്കിലായിരിക്കും.

അങ്ങനെ പുഞ്ചിരിച്ചും നന്ദി പറഞ്ഞും ദിവസങ്ങള്‍ കടന്നു പോയ്ക്കൊണ്ടേ ഇരുന്നു.

Advertisement

ഒരു ദിവസം എന്റെ ശ്വാസകോശം വീണ്ടും അലറി വിളിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ തണുപ്പിന്റെ കാഠിന്യം കൊണ്ടാവാം.

അന്ന് ആദ്യമായി അയാള്‍ എന്നോട് സംസാരിച്ചു .

”നല്ല ചുമ ഉണ്ട് അല്ലെ. തണുത്ത വെള്ളം കുടിക്കരുത്. തണുത്തതൊന്നും കഴിക്കരുത്. രാവിലെ കുളിക്കുമ്പോള്‍ ചൂട് വെള്ളത്തിലെ കുളിക്കാവൂ……തനിയെ മാറിക്കോളും……..”

അങ്ങനെ ഉപദേശങ്ങളുടെ ഒരു പ്രവാഹം.

Advertisement

എന്നിട്ട് അടുത്ത് ഇരുന്ന ഭരണി എടുത്തു തുറന്നു. എന്തോ ഒന്ന് എടുത്തു നീട്ടി.

ഞാന്‍ അതിലേക്കു സൂക്ഷിച്ചു നോക്കി.

”വിക്ക്സ്” ആണ്.

എന്റെ നോട്ടം കണ്ടു അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു..

Advertisement

”മടിക്കണ്ട നാലിന് ഒരു രുപിയെ ഉള്ളു………ചുമ മാറിക്കോളും………..”

എനിക്ക് അത്ഭുദം തോന്നി. ഞാന്‍ അയാളോട് സംസാരിക്കുന്നത് ആദ്യമായാണ്. അത് അയാളുടെ കച്ചവട തന്ത്രമായി എനിക്ക് തോന്നിയില്ല. എന്തുകൊണ്ടായിരിക്കും അയാള്‍ അങ്ങനെ പറഞ്ഞത്. ഒരുപക്ഷെ അയാള്‍ക്ക്‌ സഹജീവിയോടു തോന്നിയ സ്നേഹമോ……അറിയില്ല…….ചിലപ്പോള്‍ അയാള്‍ അയാളുടെ മകനെ എന്നില്‍ കണ്ടു കാണണം.

അങ്ങനെ ചുമയും നന്ദി പറച്ചിലും പുഞ്ചിരിയുമായി ദിവസങ്ങള്‍ കടന്നു പോയി.

ഒരു ദിവസം ഞാന്‍ ഒരു ആശയക്കുഴപ്പത്തിലായി.

Advertisement

ഞാന്‍ അതിനുള്ളില്‍ കയറി കഴിഞ്ഞാണ് ആലോചിക്കുന്നത് എന്ത് വാങ്ങിക്കാനാണ് ഉള്ളില്‍ കയറിയതെന്ന്. പുട്ടും ചെറുപയറും പപ്പടവും കഴിച്ചു എന്റെ ചെറിയ വയര്‍ പൊട്ടാരായിരുന്നു. ഇനി ഒരു തുള്ളി പാലോ……ഒന്നും അകത്തേക്ക് ചെല്ലില്ല. കടയുടെ ഉള്ളില്‍ എന്റെ കണ്ണുകള്‍ ഓടി നടന്നു. വയര്‍ അരുത് എന്ന് പറഞ്ഞതുകൊണ്ടാവാം എന്റെ കണ്ണുകള്‍ക്ക്‌ കുളിരേകുന്ന ഒന്നും തന്നെ ഇല്ല. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. അയാള്‍ അയാളുടെ ഇരിപ്പിടത്തില്‍ ഇരുന്നു എന്നെ തന്നെ സൂക്ഷിച്ചു നോക്കുകയാണ്.

ഇവന്‍ എന്താണ് ഇതിനും മാത്രം ആലോചിക്കുന്നത് എന്ന മട്ടില്‍….

ഞാന്‍ തിരികെ നടന്നു പുറത്തു ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് എന്റെ മനസ്സില്‍ വീണ്ടും ഒരു കൌതുകം നിറച്ചുകൊണ്ട് അയാളുടെ ടേബിളിന്റെ മുകളില്‍ ഒരാള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു.വര്നക്കടലാസുകള്‍ കൊണ്ടു തലമൂടപ്പെട്ട ഒരു രൂപം. ഒറ്റക്കാലില്‍ അങ്ങനെ നില്‍ക്കുകയാണ് ….ചുറ്റും നാനാവിധത്തിലുള്ള പ്രകാശം വിടര്‍ത്തി………ഒരു കുഞ്ഞു സൂര്യന്‍……….പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കോലുമുട്ടായി.

പെട്ടെന്ന് തോന്നിയ ഒരു കൌതുകത്തില്‍ ഞാന്‍ രണ്ടു എണ്ണം എടുത്തു പോക്കറ്റില്‍ ഒളിപ്പിച്ചു.അപ്പോഴേക്കും അയാള്‍ എഴുനേറ്റു അടുത്ത് വന്നു………

Advertisement

”ഒരു റുപിയ” അയാള്‍ പറഞ്ഞു..

”നന്ദി” എന്ന് പറഞ്ഞു…..ഒരു രുപിയയും അയാളുടെ നേര്‍ക്ക്‌ നീട്ടി ഞാന്‍ തിരികെ നടന്നു എന്റെ കൂടാരത്തിലേക്ക്.

രാത്രി ഉറങ്ങാന്‍ നേരം പോക്കറ്റില്‍ നിന്നും രണ്ടു മുട്ടായികളും ഞാന്‍ കയ്യില്‍ എടുത്തു. ഒരു കൌതുകം. റൂമില്‍ ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരെ ഉള്ളു. ഞാനും എന്റെ സഹജീവിയായ ഒരു മനുഷ്യനും. റൂമില്‍ മൊത്തം അഞ്ചു പേര് ഉണ്ട്. അതില്‍ രണ്ടു പേര്‍ പരോളിനു നാട്ടില്‍ പോയിരിക്കുകയാണ് (രണ്ടു വര്‍ഷത്തെ ഗള്‍ഫിലെ ജയില്‍ വാസത്തിനു ശേഷം നാട്ടില്‍ പോയി വരുന്നതിനു പരോളിനു പോയി വരികയാണ് എന്നാണു ഞാന്‍ പറയാറ്.).ഒരാള്‍ പാതി രാത്രി വന്നിട്ട് വെളുപ്പിന് പോകും…ജീവിക്കാനുള്ള നെട്ടോട്ടം……ആ ജീവിയെ ഞാന്‍ ആഴ്ചയില്‍ ഒരിക്കലെ കാണാറുള്ളൂ. പിന്നെ റൂമില്‍ ഉള്ളത് ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. എന്നെക്കാളും ഏകദേശം പന്ത്രെണ്ട് വയസ്സിലേറെ പ്രായം വരും. ചില ആശയക്കുഴപ്പങ്ങളുടെ പേരില്‍ ഞാന്‍ ആ മനുഷ്യനുമായി മാസങ്ങളോളം സംസാരിക്കാതെ ഇരുന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ആശയക്കുഴപ്പങ്ങളൊക്കെ മാറിതുടങ്ങിയിരിക്കുന്നു. പക്ഷെ ഏച്ചു കെട്ടിയാല്‍ മുഴച്ചു ഇരിക്കും എന്ന ചൊല്ലിനെ ശരി വയ്ക്കുന്ന വിധം ആയിരുന്നു പിന്നീട് ആ സൌഹൃദം.

ഞാന്‍ ആ കുഞ്ഞു സൂര്യമാരില്‍ ഒരാളെ എടുത്തു അയാളുടെ നേര്‍ക്ക്‌ നീട്ടി. വര്നക്കടലാസ്സില്‍ ഒളിച്ചു പുറത്തേക്കു കാലും നീട്ടി ഇരിക്കുന്ന ആ ജീവിയെ കണ്ടു അയാള്‍ ഒന്ന് ചിരിച്ചു. പിന്നെ വാങ്ങി കൈകളില്‍ സൂക്ഷിച്ചു.

Advertisement

മിനിട്ടുകള്‍ക്കകം ആ വര്നക്കടലാസിലെ ജീവി എന്റെ വായില്‍ അലിഞ്ഞു അലിഞ്ഞു ഇല്ലാതെ ആയി.

ഞാന്‍ പതിയെ തല തിരിച്ചു അയാളെ നോക്കി. അയാള്‍ എന്നെത്തന്നെ നോക്കി ചിരിക്കുകയാണ്.

”എന്ത് പറ്റി ഇന്ന്…..?”

അയാളുടെ ചിരിച്ചുകൊണ്ടുള്ള ചോദ്യം.

Advertisement

”ചുമ്മാ ഒരു രസം ……ഒരു വികൃതി ….അത്രെ മാത്രം………..”

”നീ ഇത് വഴിയെ വരുമ്പോള്‍ തിന്നോണ്ട് വരിക ആയിരുന്നോ…….?”

വീണ്ടും അയാളുടെ ചോദ്യം

”അയ്യേ ഞാനോ.”…………….എന്റെ മറുപടി വളരെ പെട്ടന്ന് ആയിരുന്നു.

Advertisement

”അല്ല നീ അതും……..അതിനു അപ്പുറവും ചെയ്യുമെന്ന് എനിക്ക് അറിയാം……………”

എന്ന് പറഞ്ഞിട്ട് അയാള്‍ അയാളുടെ കുഞ്ഞു സൂര്യന്റെ വര്നക്കടലാസുകള്‍ വലിച്ചു നീക്കി തിന്നാന്‍ തുടങ്ങി ഇരുന്നു.

അയാളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ ഒന്ന് കൊണ്ടു. ആ വാക്കുകള്‍ ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട് എന്റെ കുട്ടിക്കാലത്തെവിടെയോ. കുട്ടിക്കാലമെന്ന് പറഞ്ഞാല്‍ പത്തു പന്ത്രെണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ്. പണ്ട് പള്ളിയില്‍ പോകുമ്പോള്‍ അമ്മ പറയാറുള്ള വാക്കുകള്‍. അന്ന് നേര്ച്ച ഇടാന്‍ ഒരു രൂപതരും. ഞാന്‍ അതില്‍ അമ്പതു പൈസക്ക് മുട്ടായി മേടിക്കും അമ്പതു പൈസ നേര്ച്ച ഇടും.

ദൈവത്തിനുള്ളത് ദൈവത്തിനും സുനീഷിന് ഉള്ളത് സുനീഷിനും എന്ന പോളിസിയായിരുന്നു എനിക്ക് (ദൈവത്തിനു അമ്പതു പൈസ മതിയെന്ന് എനിക്ക് അന്ന് തോന്നിയിട്ടുണ്ടാവണം).

Advertisement

പക്ഷെ അമ്മ ഇടയ്ക്കു നിയമം തെറ്റിച്ചു. പള്ളിയില്‍ കയറുന്നതിനു തൊട്ടു മുന്‍പ് മാത്രം ഒരു രൂപ നാണയം എടുത്തു എന്റെ കയ്യില്‍ തരും. അങ്ങനെ സുനീഷിന് ഉള്ളത് കൂടി ദൈവത്തിനു കൊടുക്കേണ്ടി വന്നു. പിന്നെ എപ്പോഴോ എന്റെ വാടിയ മുഖം കണ്ടു മടുത്തത്‌ കൊണ്ടാവാം അമ്മ നേരത്തെ തന്നെ കയ്യില്‍ പൈസ തരും. അങ്ങനെ ഞാന്‍ വീണ്ടും എനിക്ക് ഉള്ളത് ദൈവത്തിന്റെ കയ്യില്‍ നിന്നും പിടിച്ചു മേടിച്ചു കൊണ്ടിരുന്നു.

അന്ന് ആരൊക്കെയായിരുന്നു എനിക്ക് ഒരു രൂപ നാണയങ്ങള്‍ തന്നുകൊണ്ടിരുന്നത്. അച്ഛന്‍ , അമ്മ, വീട്ടില്‍ വിരുന്നു എത്തുന്ന വല്യമ്മ അങ്ങനെ പലരും. ആ ഒരു രൂപ നാണയം കൊടുത്തു അഞ്ചു പൈസയുടെ ഇരുപതു മുട്ടായികള്‍ മേടിച്ചു പോക്കറ്റില്‍ ഇടും. എന്നിട്ട് ഇടതുകൈകൊണ്ട് ആരും കാണാതെ ഓരോന്ന് എടുത്തു തിന്നും. ഒരു ദിവസം മുഴുവന്‍ തിന്നാമല്ലോ.

അങ്ങനെ എത്ര എത്ര ദിവസങ്ങള്‍ ………….ഹ ഹ ഹ

ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.

Advertisement

”നിനക്ക് ഭ്രാന്ത്‌ ആണ്………………..”സഹോദരന്റെ കളിയാക്കിയുള സംസാരം.

അതെ എനിക്ക് ഭ്രാന്ത്‌ ആണ്. എനിക്ക് ഭ്രാന്ത്‌ ആണെന്ന് പറയുന്ന എല്ലാ മനുഷ്യരോടും എനിക്ക് ബഹുമാനമായിരുന്നു. അവര്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നു. കോലുമുട്ടായിയുടെ മധുരംനാവില്‍ നിന്നും മായുന്നില്ല. പണ്ടെങ്ങോ നാവില്‍ നിന്നും അപ്രേത്യക്ഷമായിപ്പോയ എന്തോ ഒരു രുചി വീണ്ടും കിട്ടിയത് പോലെ. മനസ് ഒരുപാടു ദൂരം പുറകോട്ടു പോയിരിക്കുന്നു. മനസിന്റെ മാത്രം പ്രത്യേക കഴിവ് ആണ് അത്. അതിനു എത്ര ദൂരം വേണമെങ്കിലും പുറകോട്ടോ മുന്പോട്ടോ പോകാം. പക്ഷെ അതിനു അനുസരിച്ച് ശരീരം നീങ്ങില്ല. ഞാന്‍ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. മനസ്സിനെ തീര്‍ച്ചയായും തിരിച്ചു വിളിച്ചേ മതിയാകൂ.

ആ സഹോദരന്‍ എന്നോട് ചോദിച്ച ചോദ്യത്തിന്റെ ഗൌരവത്തെപ്പറ്റി ഞാന്‍ അപ്പോളാണ് ചിന്തിക്കുന്നത്.

“നീ ഇത് വഴിയെ വരുമ്പോള്‍ തിന്നോണ്ട് വരികയായിരുന്നോ…?”

Advertisement

ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു നോക്കി. ഒരാള്‍ …ഒരു മനുഷ്യന്‍…ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇന്‍ ചെയ്തു.. കാലില്‍ ഷൂസും… ഇട്ടു മുടി നന്നായി ചീകി മിനുക്കി നടന്നു നീങ്ങുന്നത്‌. പക്ഷെ ജനം അയാളെ നോക്കി ചിരിക്കുന്നു. അടക്കം പറയുന്നു. അയാള്‍ എന്തോ ഒന്ന് വ്യത്യസത്മായി ചെയ്യുന്നുണ്ട്. അതായിരിക്കാം ജനം അയാളെ നോക്കി അടക്കം പറയുന്നത്. അയാളുടെ കൈകളില്‍ അതാ ഒരു കുഞ്ഞു സൂര്യന്‍…..കോലുമുട്ടായി. അതും നുണഞ്ഞു കൊണ്ടാണ് അയാള്‍ തെരുവിലൂടെ നടക്കുന്നത്. ഞാന്‍ അയാളുടെ സ്ഥാനത്ത് എന്നെ പ്രതിഷ്ടിച്ചു. ഞാന്‍ നില മറന്നു പൊട്ടിച്ചിരിച്ചു പോയി………………ഹ ഹ ഹ.

”ഇത് മുഴു ഭ്രാന്ത്‌ തന്നെ.”………………സഹോദരന്റെ കളിയാക്കല്‍.

അപ്പോഴാണ്‌ എനിക്ക് വീണ്ടും സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്. ഞാന്‍ കഴുതയെപോലെ വീണ്ടും വീണ്ടും ചിണുങ്ങി ചിരിച്ചു കൊണ്ടിരുന്നു (കഴുതയ്ക്ക് ചിരിക്കാനറിയില്ല എന്ന സത്യം പിന്നീടാണ് എനിക്ക് മനസിലായത്. അപ്പോള്‍ അതെന്തു ചിരി ആയിരുന്നു…..അറിയില്ല …..അതിനെപ്പറ്റി ഗൌരവമായി ചിന്തിക്കേണ്ടി ഇരിക്കുന്നു).

ജനം പരിഹസിച്ചു ചിരിക്കുന്ന ആ മനുഷ്യനോടു എനിക്ക് സഹതാപം തോന്നി. സഹോദരാ ഞാനും ചിരിച്ചു പോയി. എന്നോട് ക്ഷമിക്കുക…എന്തുകൊണ്ടാണ് ഞങ്ങള്‍ നിന്നെ നോക്കി ചിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരുപക്ഷെ നീ എന്തെങ്കിലും നിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ടാവും. ജനങ്ങളുടെ മനസ്സില്‍ അവര്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന സമൂഹത്തിലെ അലിഖിത നിയമങ്ങളില്‍ ഒന്ന്.

Advertisement

ദൈവമേ ഞാന്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്. ഒരു കുഞ്ഞു സൂര്യന്‍ എന്റെ സമനില തെറ്റിച്ചിരിക്കുന്നു.

കുറെ മധുര സ്മരണകളും ഭ്രാന്ത്‌ പിടിപ്പിക്കുന്ന ചിന്തകളുമായി അന്ന് രാത്രി സുഖമായി ഉറങ്ങി.

പിന്നീട് ആ കോലുമുട്ടായി എന്നും എന്റെ സന്തത സഹചാരി ആയി. എന്നും വൈകുന്നേരങ്ങളില്‍ കോള്‍ഡ്‌ സ്റ്റോറിലെ രണ്ടു കുഞ്ഞു സൂര്യന്മാര്‍ എന്റെ പോക്കറ്റില്‍ കയറും. ഒന്നു സുനീഷിനും ഒന്ന് എന്റെ റൂമിലെ സഹോദരനും (ദൈവത്തിനു ഇപ്പോള്‍ ഒന്നും കൊടുക്കാറില്ല ). അയാള്‍ പറയുന്നത് ഞാന്‍ ഇതിനു അടിമയായി എന്നാണ്. ഒരിക്കല്‍ ഞാന്‍ രണ്ടു സൂര്യമാരെ പോക്കറ്റില്‍ ആക്കിയപ്പോള്‍ ഒരാള്‍ അതുകണ്ട് ഊറിച്ചിരിക്കുന്നു. കോള്‍ഡ്‌ സ്റ്റോറില്‍ എന്നെപ്പോലെ സാധനം വാങ്ങാന്‍ വന്ന മറ്റൊരു ജീവി. എന്തായിരിക്കും അയാളുടെ മനസ്സില്‍ ….പരിഹാസമോ…..എന്താണെന്നെനിക്കറിയില്ല. അയാളോട് നേരിട്ട് പറയാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടു ഞാന്‍ മനസ്സില്‍ പറഞ്ഞു……

”സഹോദരാ നിന്നെ ഞാന്‍ വിഡ്ഢി എന്ന് വിളിക്കും….നിനക്ക് അറിയില്ല ഈ കുഞ്ഞു സൂര്യന്മാര്‍ എനിക്ക് തരുന്ന ആനന്ദം. ഇത് രണ്ടു സുഹൃത്തുക്കള്‍ക്കിടയിലെ വിദ്വേഷം അലിയിച്ചു അലിയിച്ചു ഇല്ലാതാക്കിയിരിക്കുന്നു. ഇത് എന്റെ ഉറക്കമില്ലാത്ത രാത്രികളില്‍ എന്നെ സ്വപ്‌നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നു. നീ എന്തുകൊണ്ടാണ് ചിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു പക്ഷെ നീ സമൂഹത്തിലെ അലിഖിത നിയമങ്ങളുടെ തടവറയില്‍ ആയിരിക്കും. നീ പറയും ഞാന്‍ ഭ്രാന്തന്‍ ആണെന്ന് . ശരി ആയിരിക്കാം …ഭ്രാന്തന്മാര്‍ക്ക് നിയമപുസ്തകങ്ങളെ പേടിക്കണ്ട.. ..അതുകൊണ്ട് തന്നെ എന്റെ മുന്‍പില്‍ ആ നിയമങ്ങളില്ല . ഞാന്‍ സ്വതന്ത്രെന്‍ ആണ്………”

Advertisement

ഞാന്‍ കുഞ്ഞു സൂര്യന്മാരെ പോക്കറ്റില്‍ ഇട്ടു കൊണ്ടു തിരിഞ്ഞു നടന്നു.നന്ദി അറിയിച്ചുകൊണ്ട്‌, എനിക്ക് അത് സമ്മാനിച്ച കോള്‍ഡ്‌ സ്റ്റോറിലെ ആ നല്ല മനുഷ്യനോടും പിന്നെ എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ വിശാലമായ ലോകത്തിലെ ഓരോ മണല്‍ തരികളോടും ജീവജാലങ്ങളോടും.

 107 total views,  1 views today

Advertisement
SEX10 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence11 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment11 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment12 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment12 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment12 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment12 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article12 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment12 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment13 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment13 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment13 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment14 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment22 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »