എന്ത് അസംബന്ധമാ പറയുന്നേ എന്ന് ചോദിയ്ക്കാന്‍ വരട്ടെ, ഗുഡ് മോര്‍ണിംഗ് പാതിരാക്ക് വിളിച്ചു പറയാവോ ഇല്ലല്ലോ അത് പോലെ തന്നെ പറയണ്ടവരോട് പറയണ്ട സമയത്ത് പറയണം പിന്നെ കേള്‍ക്കുന്ന ആള്‍ക്ക് അതത്ര ‘ഗുഡ്’ആയില്ലെങ്കില്‍ ചിലപ്പോ പോലീസ് പിടിക്കും. വെറുതെ ഒരു നെരമ്പൊകീന്നു പറഞ്ഞതല്ല കാരണമുണ്ട് , എന്നത്തേയും പോലെ ഓഫീസി ലേക്കുള്ള സ്ഥിരം ട്രെയിന്‍ യാത്ര . അതെ ത്രിശൂര്‍ കണ്ണൂര്‍ പാസ്സെന്‌ചെര്‍ ന്റെ നാലാമത്തെ ബോഗി , സ്ഥിരം മുഖങ്ങള്‍കൊക്കെ ഒരു ‘ഹായ്’ പാസാക്കി നമ്മള്‍ നമ്മുടെ ഫ്രേണ്ട്‌സ്‌ന്റെ അടുത്തേക്ക് മെല്ലെ നീങ്ങി , ഫാറൂഖ് കോളേജ്, ടി ടി സി കോളേജ് പിന്നെ കാക്കഞ്ചേരി, യുനിവേഴ്‌സിറ്റി ഭാഗതെക്കൊക്കെ ഉള്ള തരുണീമണികള്‍ അധികവും ഇറങ്ങുന്ന അനുഗ്രഹീതമായ സ്‌റ്റേഷന്‍ ആണ് ഫറോക്ക് . ഫറോക്കില്‍ ട്രെയിന്‍ നിറുത്തി ക്കഴിഞ്ഞാല്‍ പിന്നെ വിന്‍ഡോ സൈഡിലെ കമ്പികള്‍ക്കിടയിലൂടെ ഒരു നാലഞ്ചു തലകള്‍ നൂണ്ടു വരുന്നത് കാണാം, ഡോറില്‍ ഇത് വരെ യേശു ക്രൂശിതനായ പോലെ തൂങ്ങി നിന്ന് വന്ന ബയങ്കരന്‍ ഇത്തിരി അഹങ്കാരത്തോടെ ഡോറില്‍ ഇരു കയ്യും വിരിച്ചു നിക്കുന്നത്, എങ്ങനെയെങ്കിലും അവനെ തിക്കീ തിരക്കി പുറത്തിറങ്ങി കാറ്റ് കൊള്ളുന്ന കുറച്ചു മഹാന്മാര്‍ കുണുങ്ങി കുണുങ്ങി കടന്നു പോകുന്ന പെണ്‍ പ്രജകള്‍ തങ്ങളുടെ ഒരു നോട്ടംകൊണ്ടും ഒരു നേര്‍ത്ത പുഞ്ചിരിയാലും മറ്റും ആണ്‍ പ്രജകളെ അനുഗ്രഹിക്കുന്നു ‘അളിയാ അവള് നിന്നെ നോക്കി ചിരിച്ചെടാ’ എല്ലാം പതിവ് കാഴ്ചകള്‍ .

പക്ഷെ ഒരു മൂന്നു ദിവസം മുമ്പ് ഫരോകില്‍ വണ്ടി നിരുതിയിട്ടും വലിയ ഒച്ചപ്പടോന്നും കേള്കാതയപ്പോ നമ്മള് ഇയര്‍ ഫോണ്‍ മാറ്റിയപ്പോഴാണ് (അല്ലെങ്കിലും നമുക്ക് ട്രെയിനിന്റെ ചുക്ക് ചുക്ക് ശബ്ദവും ട്രെയിനില്‍ സ്ഥിരമായി ആസ്ബടോസ് കഷ്ണങ്ങളില്‍ താളമടിച്ചു പാടുന്ന ആ സ്ത്രീയുടെ പാട്ടോ അത്രയ്കങ്ങു പിടിക്കില്ലലോ അല്ലെ ) കമ്പാര്‍ട്ട് മെന്റ് ഇന്റെ മൂലയിലേക്ക് എല്ലാവരും നടക്കുന്നത് കണ്ടത് എല്ലാവരും പോകുമ്പോ പിന്നെ എല്ലാ മലയാളികളെയും പോലെ ഞാനും വെറുതെ നടന്നു സംഗതി ആര്‍ പി എഫ് ഉകാരന്‍ ഒരു പയ്യനെ, ക്രൂശിതനായ പോലെ വന്ന സുഹൃത്തിനെ പൊക്കിയതാണ് പോലീസ് പറയുന്നു ചെക്കന്‍ കമന്റ് അടിച്ചതാണ് എന്ന് പയ്യന്‍ പറഞ്ഞതാണ് അതിലേറെ രസം അവനൊരു ഗുഡ് മോര്‍ണിംഗ് മാത്രേ പരഞ്ഞുള്ളുന്നു , നേരത്തെ ചോദിച്ച ചോദ്യമില്ലേ എന്ത് അസംബന്ധമാണ് എന്ന് ഞങ്ങളും ചോദിച്ചു ,, സംഗതി പറഞ്ഞു വന്നപ്പോ ചിത്രം മാറി ,പയ്യന്‍ സ്ഥിരമായിട്ട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു കൊണ്ടിരുന്നത് ഒരു ഫരോക്യന്‍ താത്ത കുട്ടിയോട്, കുട്ടി സ്ഥിരമായിട്ട് ഇങ്ങനെ ഗുഡ് മോര്‍ണിംഗ് കിട്ടി തുടങ്ങിയപ്പോ കേറി ആര്‍ പി എഫ് അങ്കിള്‍ ന്റെ അടുത്ത് അങ്ങ് പറഞ്ഞു .. അങ്കിള്‍ ഗുഡ് മോര്‍ണിംഗ് മൊഴിഞ്ഞു തുടങ്ങിയപ്പോഴേ അങ്ങ് പൊക്കി … എന്നാലും എന്റെ കൂട്ടുകാരാ ഇവടെ എത്ര ആളുണ്ട് മച്ചൂ ഗുഡ് മോര്‍ണിംഗ് പറയാന്‍ ഒരു ബോഗി നിറയെ ആള് പോരെ മച്ചൂ .

You May Also Like

ബംഗാളി Vs മല്ലുസ്

പ്രവാസികള്‍ക്ക്‌ സുപരിചിതരാണല്ലോ ബംഗാളികള്‍ എന്നാ വര്‍ഗത്തെ. 18 വയസാകുന്നത്തിനു മുന്‍പെ എങ്ങനെയോ പാസ്പോര്‍ട്ട്‌ സഘടിപ്പിച്ച് ഇടനിലക്കാരന് ലക്ഷങ്ങളും കൊടുത്തു വരുന്ന ഒരു ജനത. അവരുടെ ജീവിതാഭിലാഷം എങ്ങനെയെങ്കിലും ഇവിടെ വന്നാല്‍ മതി എന്നാണ്‌. ശമ്പളമായി 600 ഓ 700 ഓ ദിര്‍ഹം കിട്ടിയാല്‍ മതി. പലപോഴായി ഞാന്‍ ചിന്തിച്ചിട്ടുണ്ട് ദൈവം ഇവരെ സ്രഷ്ടിച്ചിടുള്ളത് വെറും ജോലി ചെയ്യാന്‍ വേണ്ടിയാണോ. കേരളം പോലെ ബുദ്ധിജീവികളുടെ നാടണല്ലോ ബംഗാള്‍ എന്നിട്ടും അവിടേ എന്തെ ഇങ്ങനെ. എന്‍റെ വിഷയം അതല്ല നമ്മള്‍ മലയാളികളും ഇവന്‍മാരുമായി വളരെയെറെ സാമ്യം ഞാന്‍ കണ്ടിടുണ്ട്. അത് ഞാനിവിടെ നിങ്ങളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നു.

ദീപാവലി- തമാശ

ദീപയുടെ ഭര്‍ത്താവ്‌ പതിവ് പോലെ കള്ള്‌ കുടിച്ചു വീടിന്റെ കിണറിന്റെ അടുത്തെത്തിയപ്പോള്‍ കാല്‍ വഴുതി കിണറ്റില്‍ വീണു… ഭര്‍ത്താവ് വീഴുന്ന ശബ്ദം കേട്ട് ഭാര്യ കിണറിന്റെ അടുത്തെത്തി ,കിണറിലേക്ക് നോക്കിയപ്പോള്‍ ഭര്‍ത്താവ് കിണറ്റില്‍ കിടക്കുന്നു..

ഫ്രം കൊഡൈക്കനാല്‍ വിത്ത് ലൌ

ഞങ്ങളെക്കാണുമ്പോള്‍ ചിരിക്കുന്ന ആ മുഖം ഒന്നുകൂടി തുടുക്കും.ആ കണ്ണുകളില്‍ പരല്മീനുകള്‍ തുള്ളി നടക്കും. പെട്ടെന്നാണ് ബംഗാള്‍ ഉള്ക്കടലില്‍ ഒരു ന്യൂന മര്ദ്ദം രൂപം കൊണ്ടത്.കൊഡൈക്കനാലില്‍ കാലാവസ്ഥ തകിടം മറിഞ്ഞു.

എന്റെ രണ്ടാം കെട്ടു കഥ !!

സാഹചര്യങ്ങളാണല്ലോ മനുഷ്യരെ പോലീസാക്കുന്നതും രണ്ടാം കെട്ടുകാരന്‍ ആകുന്നതുമെല്ലാം.