ഒരു ചക്ക കഥ
ഞാന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ എന്നെ കൂടാതെ മറ്റ് 5 മലയാളികളും 2 ബംഗാളികളും 2 പാകിസ്ഥാനികളും 1 മഹാരാഷ്ട്രക്കാരനും ഉണ്ട്. രസകരം ആയ ഒരു പാട് അനുഭവങ്ങള്‍ അവിടെ ഉണ്ടാവാറുണ്ട്. മലയാളികളില്‍ 2 പേര്‍ക്ക് മാത്രമേ ഉര്‍ദു അറിയൂ അത് കൊണ്ട് തന്നെ പാകിസ്ഥാനികളും ബംഗാളികളും പറയുന്നത് മനസ്സിലാവാത്തത് കൊണ്ട് മറ്റുള്ള മലയാളികള്‍ എല്ലാവരെയും കാണുമ്പോള്‍ ഒന്ന് ചിരിക്കും സലാം പറയും അതില്‍ കൂടുതല്‍ ഒന്നും സംസാരിക്കാറില്ല.
179 total views, 1 views today
ഞാന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ എന്നെ കൂടാതെ മറ്റ് 5 മലയാളികളും 2 ബംഗാളികളും 2 പാകിസ്ഥാനികളും 1 മഹാരാഷ്ട്രക്കാരനും ഉണ്ട്. രസകരം ആയ ഒരു പാട് അനുഭവങ്ങള്‍ അവിടെ ഉണ്ടാവാറുണ്ട്. മലയാളികളില്‍ 2 പേര്‍ക്ക് മാത്രമേ ഉര്‍ദു അറിയൂ അത് കൊണ്ട് തന്നെ പാകിസ്ഥാനികളും ബംഗാളികളും പറയുന്നത് മനസ്സിലാവാത്തത് കൊണ്ട് മറ്റുള്ള മലയാളികള്‍ എല്ലാവരെയും കാണുമ്പോള്‍ ഒന്ന് ചിരിക്കും സലാം പറയും അതില്‍ കൂടുതല്‍ ഒന്നും സംസാരിക്കാറില്ല.
അങ്ങനെ ഒരാഴ്ച മുന്‍പ് എന്റെ അളിയന് നാട്ടില്‍ നിന്നും പുതിയ വിസക്ക് വന്നിരുന്നു. അളിയന് വരുമ്പോള്‍ മറ്റു സാധനങ്ങല്‍ക്കൊപ്പം ഒരു ചക്കയും കൊണ്ട് വന്നു. അത് പഴുക്കാത്തത് കൊണ്ട് ഞങ്ങള്‍ അത് തല്ക്കാലം തൊട്ടില്ല. പഴുപ്പിക്കാനായി വച്ചു അങ്ങിനെ നാല് ദിവസത്തിന് ശേഷം ഒരു വെള്ളിയാഴ്ച ഞങ്ങള്‍ ആ ചക്ക മുറിച്ച് തിന്നാന്‍ തീരുമാനിച്ചു. എല്ലാവരും ചക്ക തിന്നാന്‍ ആഗ്രഹിച്ച് ഇരിക്കയായിരുന്നു. കാരണം, ഈ വര്‍ഷം ആരും ചക്ക തിന്നിട്ടില്ല. അങ്ങനെ ഞങ്ങള്‍ അത് അടുക്കളയില്‍ വച്ച് മുറിച്ചു. എന്നിട്ട് ചുള പറിച്ച് പ്ലേറ്റില്‍ ആക്കി നിറച്ചു വെച്ചു അപ്പോള്‍ തന്നെ എല്ലാവരും കയ്യിട്ട് വാരാന്‍ തുടങ്ങിയിരുന്നു.
കൂട്ടത്തിലെ കാരണവര്‍ ഞങ്ങളെ ശാസിച്ചു എന്നിട്ട് പുതിയ ഒരു ഓടരും ഇട്ടു ആരും ഇപ്പോള്‍ ചക്ക തൊടരുത്, നമുക്ക് എല്ലാവര്ക്കും കൂടെ റൂമില്‍ ഇരുന്നു സ്വസ്ഥമായി തിന്നാം. എല്ലാവരും ആ ആജ്ഞ ശിരസാവഹിച്ചു റൂമിലേക്ക് തല താഴ്ത്തി ഒരു കൊതിയോടെ നടക്കുകയാണ്. അങ്ങിനെ ചക്കപ്പാത്രം കയ്യിലുള്ള ആള് പിന്നിലും മറ്റുള്ളവര്‍ മുന്നിലും ആയി നടന്നു. നട വഴിയില്‍ ഞാന്‍ മേല്പറഞ്ഞ പാകിസ്ഥാനികളും ബംഗാളികളും ഇരിക്കുന്നുണ്ട് അവരെ കണ്ടപ്പോള്‍ ഞങ്ങളിലെ കാരണവര്‍ ഞങ്ങളുടെ എതിര്‍പ്പ് വക വെക്കാതെ അവര്‍ക്കെല്ലാം ഈരണ്ട് ചുള വീതം കൊടുത്തു.
എന്തായാലും റൂമില്‍ എത്തി ചക്ക തീറ്റ ആരംഭിച്ചു വളരെ ഗൌരവം ആയി തന്നെ എല്ലാവരും വളരെ പെട്ടന്ന് അതങ്ങ് തിന്നു തീര്‍ത്തു. ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ പുറത്തായിരുന്നു അത് കൊണ്ട് അയാള്‍ക്ക് ആദ്യം തന്നെ രണ്ടു ചുള എടുത്തു വച്ചത് നന്നായി. ഇല്ലെങ്കില്‍ അതും കിട്ടുമായിരുന്നില്ല ഛെ ഇത് ഇത്ര പെട്ടന്ന് കഴിഞ്ഞോ എന്ന വിഷമത്തില്‍ എല്ലാവരും റൂമിനു പുറത്തിറങ്ങി ഹാളിലേക്ക് വന്നു അപ്പോള്‍ അവിടെ നിന്നും ബംഗാളികള്‍ പോയിരുന്നു രണ്ടു പാകിസ്ഥാനികള്‍ മാത്രം ഞങ്ങളുടെ ചക്ക തീറ്റ മുഴുവനും കഴിഞ്ഞിട്ടും ഇവര്‍ ഈ രണ്ട് ചുളയും ആയി ഇരിക്കുകയാണ് ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു,
എന്താണ് ഭായ് ഇതൊരു രുചിയും ഇല്ലല്ലോ മാത്രമല്ല ഇത് ഭയങ്കര ബലമുള്ളതും ആണ് ….
ഞങ്ങളെല്ലാവരും ഞെട്ടി നല്ല മധുരമുണ്ടായിരുന്ന ചക്കയാണല്ലോ ഇതെന്തു കഥ എന്ന് ഞങ്ങള്‍ മനസ്സില്‍ പറഞ്ഞ് എന്നിട്ട് പാകിസ്ഥാനിയുടെ കയ്യിലേക്ക് നോക്കി അപ്പോള്‍ ചുള അവിടെ തന്നെ ഉണ്ട് അവന് ചക്കക്കുരു അതില്‍ നിന്നും പറിച്ചെടുത്ത് കടിച്ച് തിന്നുകയാണ്. ഞങ്ങള്‍ കുറെ ചിരിച്ചു പിന്നെ അവനോടു ചോദിച്ചു,
എന്താ ഭായ് ഒരു ചക്ക തിന്നാനും നിങ്ങള്‍ പാകിസ്ഥാനികള്‍ക്ക് അറിയില്ലേ ?
അവന് പറഞ്ഞ് ഞങ്ങള്‍ ഇത് ആദ്യമായാണ് ഭായ് ഈ സാധനം തിന്നുന്നത്. ഇനി ഞാന്‍ അവനെ എങ്ങനെ കളിയാക്കും എങ്ങനെ ആണ് ഇത് തിന്നെണ്ടത് എന്ന് ഞാന്‍ അവന് കാണിച്ച് കൊടുത്തു അവന് ശെരിക്കും ഒരണ്ണം തിന്നു നോക്കി എന്നിട്ട് പറഞ്ഞ് സത്യത്തില്‍ ഈ കേരളം സ്വര്‍ഗം തന്നെ ആണല്ലേ ഈ പഴങ്ങളെല്ലാം സ്വര്‍ഗത്തിലെ പഴങ്ങലെപോലെ ഉണ്ട്. എന്നിട്ട് അവന് ഞങ്ങളെ നമിച്ചു.
180 total views, 2 views today
