Featured
ഒരു ചായ കുടിക്കാന്‍ നീലഗിരിയില്‍ പോയാലോ?
നീലഗിരി ചായയുടെ ശാസ്ത്രീയമായ മിശ്രണത്തിലൂടെ കടുപ്പവും രുചിയും കിട്ടുന്ന ചായ” എന്നെല്ലാം കാണുന്ന പരസ്യത്തിനു പിന്നില്‍ എന്താണു യാഥാര്‍ഥ്യം, ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരിക്കും ചായയുടെ കളര്‍ എന്താണു?
201 total views

ഒരു ചായ കുടിക്കാന്‍ നീലഗിരി വരെ പോകാന്‍ പറ്റുമോ? നല്ല ചായ കിട്ടുമെങ്കില്‍ നീലഗിരിയിലും പോകാന്‍ നമ്മള് റെഡി.
“നീലഗിരി ചായയുടെ ശാസ്ത്രീയമായ മിശ്രണത്തിലൂടെ കടുപ്പവും രുചിയും കിട്ടുന്ന ചായ” എന്നെല്ലാം കാണുന്ന പരസ്യത്തിനു പിന്നില്‍ എന്താണു യാഥാര്‍ഥ്യം, ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരിക്കും ചായയുടെ കളര്‍ എന്താണു?
ചായ പല വിധം
മലയാളിക്ക് കടുപ്പം കൂടുതലുള്ള ചായയോടാണു താല്പര്യം, എന്താണു തേയിലക്ക് കടുപ്പം നല്‍കുന്നത്? നല്ല ചായപ്പൊടി കിട്ടിയാല്‍ ഗുണം പോരാ മണം പൊര സ്വാദില്ല എന്നെല്ലാം പറഞ്ഞ് ഉപയോഗിക്കാന്‍ മടിക്കുന്നവരാണു മലയാളികള്‍ എന്നതു പരസ്യമായ രഹസ്യം മാത്രമാണു. അതാണു മായം ചേര്‍ക്കാന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന ഘടകം.
ചായയില്‍ മായം
പൊടിച്ചായയിലാണു പൊതുവെ മായം ചേര്‍ക്കപ്പെടുന്നതു. റെഡ് ഓക്സൈഡ്, സണ്‍സെറ്റ് യെല്ലോ, ടൈറ്റാസിന്, കാര്മോസിസ്, ട്രൈകോപ്സിന് തുടങ്ങിയ രാസവസ്തുക്കളും കശുവണ്ടിയുടെ തൊലി പൊടിച്ചതുമാണ് ചായപ്പൊടിയില്‍ കലര്‍ത്തുന്നത് ചായയ്ക്ക് നിറവും വീര്യവും കൂട്ടാനാണ് ഇവ ചേര്‍ക്കുന്നത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് അര്‍ബുദവും വൃക്കസംബന്ധമായ അസുഖങ്ങളും പിടിപെടാന്‍ കാരണമാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇത്തരം രാസവസ്തുക്കള്‍ അമിതമായി ശരീരത്തിനകത്ത് പ്രവേശിക്കുന്നത് ബുദ്ധിമാന്ദ്യം, മുരടിപ്പ്, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു.
ഇത്തരം ചായപ്പൊടിയുണ്ടാക്കാന്‍ നല്ല പൊടി വേണമെന്നില്ല. ഫാക്ടറികള്‍ ചായപ്പൊടി നിര്‍മിക്കുമ്പോള്‍ ചൂടായി കരിഞ്ഞത്, പകുതിവെന്ത ചായപ്പൊടി എന്നിവയാണു വേണ്ടത്. ഇത്തരം ചായപ്പൊടികള്‍ വളരെ കുറഞ്ഞ വിലയില്‍ വാങ്ങിയാണു കൃത്രിമം ചേര്‍ക്കുക. നിറമുണ്ടാക്കാനും പതയുണ്ടാക്കനും എന്തു രാസപഥാര്‍ഥം ചേര്‍ക്കണം എന്നു മായം ചേര്‍ക്കുന്ന ബ്ലെന്റര്മാര്ക്കു അറിയാം എന്നതു കൊണ്ട് തന്നെ സാധാരണക്കാരന് പറ്റിക്കപ്പെടുന്നു.
നല്ല ചായയ്ക്ക് കറുത്ത കളറോ കവര്‍പ്പു സ്വാധോ ഉണ്ടാവുകയില്ല. ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കപ്പെടുന്നത് ഹോട്ടല്‍ ബ്ലന്റ് എന്ന പേരില്‍ വരുന്ന പൊടിചായയില് ആണു. വിലക്കുറവു നോക്കി വിഷം വാങ്ങാതെ നല്ല ചായപ്പൊടി തന്നെ ചോദിച്ച് വാങ്ങുവാന്‍ നമ്മള് മലയാളികള്‍ പഠിക്കേണ്ടിയിരിക്കുന്നു.
ചായയുടെ ഉപയോഗം
ചായപ്പോടി കൊണ്ട് തലമുടി നന്നാക്കാം എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായി അറിയുന്നു, ഗ്രീന്‍ ടീ ആരോഗ്യത്തിനു ഉത്തമമായ പാനീയമായി പണ്ട്മുതലെ കരുതി വരുന്നു. ഒരു കപ്പു ഗ്രീന്‍ ടീ ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൂറ്റമ്പതു രൂപ വരെ കൊടുക്കണമെന്നതു ഗ്രീന്‍ ടീയുടെ പ്രാധാന്യം ആണു കാണിക്കുന്നതു.
ചായപ്പൊടി ബിസിനസ് തുടങ്ങാന്‍ വേണ്ടി നടത്തിയ മാര്‍ക്കറ്റ് സര്‍വ്വേയില്‍ ലേഖകന്‍ കണ്ടെത്തിയ ചില കാര്യങ്ങളാണു ഇവിടെ പ്രതിപാധിച്ചിരിക്കുന്നതു. കൂടുതല്‍ വിവരങ്ങള്‍ക്കു ലേഖകനെ നേരിട്ടു സമീപിക്കാവുന്നതാണു.
മറക്കാതിരിക്കുക
ടൈറ്റാസിന്, കാര്മോസിസ്, ട്രൈകോപ്സിന് തുടങ്ങിയ രാസവസ്തുക്കളടങ്ങിയ തേയിലയിലെ മായം അര്‍ബുദം, ബുദ്ധിമാന്ദ്യം, മുരടിപ്പ്, വന്ധ്യത എന്നിവയ്ക്കു കാരണമാകുന്നു.
202 total views, 1 views today