new

”അല്ലാ ഏട്ടാ …എന്താ ഈ ചുംബന സമരം …?”

”ടീ.., അത് …, നമ്മളീ വല്യ വല്യ .., സമര മുറകളെ പറ്റിയൊക്കെ കേട്ടിട്ടില്ലേ ..? അത്‌പോലത്തെ ഒന്നായിരിക്കും …!”

”അല്ല.., ഞാനിതുവരെ അങ്ങിനെയൊന്നും കേട്ടിട്ടില്ലേ ….”!

”എടീ .., നീയും .., ഞാനും മാത്രമല്ല .., ഈ ഭൂലോകം മുഴുവനും കേട്ടിട്ടുണ്ടാവില്ല…!”

”ഓരോരോ സമരമുറകളെ …, ഈ.. സഹനസമരം .., ഉണ്ണാവ്രിത സമരം .., നിശബ്ദ സമരം എന്നൊക്കെ കേട്ടിട്ടുണ്ട് …”? ”അല്ല .., ഇതെന്തിനാപ്പോ …ഇങ്ങനെയൊരു സമരം …”?

എന്റെ നിസ്സഹായ അവസ്ഥയില്‍ ഞാന്‍ കൈമലര്‍ത്തിക്കാണിച്ചു …!

” നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ മുഴുവന്‍ സമരം ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചവര്‍ ആണോ …? എന്തിനും ഏതിനും സമരമാണല്ലോ ..? ഈ എനര്‍ജീ ഒരു നല്ല കാര്യത്തിനു വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ നാട് എന്നേ മുന്നേറിയേനെ …!”

”അല്ല..ഈ ചുംബന സമരത്തിന് എന്താണൊരു കുഴപ്പം ..?, വെറുതെ ഒന്ന് ചുംബിക്കുന്നതിനു ഇത്രയും വലിയ ഹാലിളക്കം വേണോ ….?”

ചോദ്യം ചോദിക്കുന്നതും .., നീയേ പ്രിയേ …!, ഉത്തരം കണ്ടെത്തുന്നതും നീയേ പ്രിയേ …!

” ചില രാജ്യങ്ങളില്‍ .., സ്‌നേഹം പ്രകടിപ്പിക്കുന്നതും .., സന്തോഷം പങ്കു വെക്കുന്നതും എല്ലാം പരസ്പരം ചുംബിച്ചു കൊണ്ടല്ലേ ..? ”

ഭാര്യയുടെ ആ വിശാല അറിവിനു മുന്നില്‍ ഞാനൊരു നിമിഷം പതറിയെങ്കിലും .., വിട്ടു കൊടുക്കാന്‍ പാടില്ലല്ലോ …!

” എടീ …. പക്ഷേ …, പലതരം ചുംബനങ്ങളുണ്ട് .., ലിപ് കിസ്സ് .., ഫ്രെഞ്ച് കിസ്സ്.., ലിപ് ലോക്ക് കിസ്സ് .., പിന്നെ സാധാരണ സ്‌നേഹ ചുംബനം …!, ഇതില്‍ ചില കിസ്സുകള്‍ ഒന്നും പുറമേ കാണിക്കാന്‍ കൊള്ളത്തില്ല ..! നമ്മുടെ സംസ്‌കാരത്തിന് ഒട്ടും ചേര്‍ന്നതല്ല ..”!

”ഓ പിന്നേ ഒന്ന് ചുംബിച്ചു എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴുമോ ..’?

”എടീ പോത്തേ .., നിനക്ക് അതിന്റെ അര്‍ഥം മനസ്സിലാകാഞ്ഞിട്ടാ …, , ഇന്നലെ രാത്രി ഞാന്‍ നിനക്കൊരു കിസ്സ് തന്നില്ലേ …അത് പബ്ലിക് ആയിട്ട് ചെയ്യാവുന്നതാണോ …?”

”അയ്യേ ……!”, ഭാര്യയുടെ കണ്ണുകളില്‍ നാണത്തിന്റെ ആയിരം അമിട്ടുകള്‍

”അയ്യേ അങ്ങിനത്തെ തരത്തിലുള്ളതാണോ …?”

”എന്നൊന്നും എനിക്കറിയില്ല …! കാത്തിരുന്നു കാണുക തന്നെ വേണം..”!

”അല്ല ഏട്ടാ .., ഈ വരുന്നവരേയും .., പോകുന്നവരേയും .., ഒക്കെ ചുംബിച്ചു കൊണ്ടാണോ .., ഈ സമര മുറ നടത്തുന്നത് …”? അവള്‍ തന്റെ നിഷ്‌കളങ്കത വെളിവാക്കി …!

എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി .., അങ്ങിനെയാണെങ്കില്‍ .., വെറുതെ ആ വഴിക്കൊരു സന്ദര്‍ശനം നടത്തിയാലോ …? , ഈ മദ്ധ്യവയസ്സില്‍ ഒരു ചുടു ചുംബനം .., ഏതായാലും ഭാര്യയില്‍ നിന്നും പ്രതീഷിക്കേണ്ട .., അതിന് ചൂടുണ്ടാകില്ല …!

ചുമ്മാ ഒന്ന് ഫ്രീ ആയിട്ട് കിട്ടിയാല്‍ …,? എന്റെ ശരീരം ഒന്ന് കുളിരു കോരി ….!

പക്ഷേ .., എന്റെ മനസ്സിലിരിപ്പ് അവള്‍ മാനത്ത് കണ്ടു …!

”നിങ്ങള് നാളെ ഒന്ന് ലീവെടുക്ക് .., നമുക്ക് നിങ്ങളുടെ അമ്മയെ ഒന്ന് പോയി കാണാം …, കുറെ നാളായില്ലേ ഒന്ന് പോയി കണ്ടിട്ട് …”?

ഞാനൊന്ന് ഞെട്ടി …!

”മുറിച്ചിട്ടാ …, മുറിച്ചിട്ടോടുത്തുന്ന് എഴുന്നേറ്റ് ശണ്ഠ കൂടുന്ന ഇനമാ രണ്ടും ..!, എനിക്കൊന്ന് സുഖമില്ലെന്ന് പറഞ്ഞാല്‍ പോലും ഒന്ന് ലീവ് എടുക്കാന്‍ സമ്മതിക്കാത്തവളാ …!എന്നിട്ടിപ്പോ …?”

എന്റെ ഓഫീസിന് അടുത്താണേ ഈ സമരം നടക്കുന്ന സ്ഥലം .., എന്നെ പൂട്ടിയില്ലെങ്കില്‍ ഞാനവിടെപ്പോയി നിന്ന് വായ് നോക്കുമെന്ന് അവള്‍ക്ക് നന്നായറിയാം …!

”പെണ്‍ ബുദ്ധി പിന്‍ ബുദ്ധിയല്ല ..,, മുന്‍ ബുദ്ധിയാണ് …!”

 

You May Also Like

തിരോധാനം – സുഹാസ് പറക്കണ്ടി..

ചിന്തകള്‍ കാടുകയറി തുടങ്ങി , ശ്യാമിനെ പുറത്തേക്കു പറഞ്ഞയച്ച അയച്ച നിമിഷത്തെ സ്വയം ശപിച്ച് ഡൈനിംഗ് ടേബിള്‍ മുഖമമര്‍ത്തി ഇന്ദു കരഞ്ഞു തുടങ്ങി

കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകളില്‍ ബൂലോകം…

തലയോലപ്പറമ്പില്‍നിന്നു ചെറുപ്പത്തിലേ നാടുവിട്ട ബഷീര്‍ ജന്മനാടിനു വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്‍കിയത്. ഇവിടുത്തെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ജന്മനാടിനെയും കഥകളാക്കി തലയോലപ്പറമ്പിനെ പ്രശസ്തിയിലെത്തിച്ചു.

“ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നീ പോടാ പട്ടി” (മലയാളി എവിടെയും മലയാളി തന്നെ..!)

ആംസ്റ്റര്‍ഡാമില്‍ ഇറങ്ങാന്‍ നേരം സംശയനിവൃത്തി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. “ആപ്പ് കേരളാ സെ ഹേ?” ഞാന്‍ ചോദിച്ചു.

ഓമന തിങ്കള്‍ കിടാവോ – ഒരു ഓര്‍മ്മ പുതുക്കല്‍

നമ്മള്‍ മലയാളികള്‍ പൊതുവെ ഇങ്ങനെയാണ്, മഹത്തായ നമ്മുടെ പൈതൃകവും, പോയ തലമുറ നമുക്ക് സമ്മാനിച്ച വിലപ്പെട്ട പലതും ഓര്‍ത്തെടുക്കാന്‍ ഒരു വിവാദം ഉണ്ടാകണം എന്ന അവസ്ഥയാണ്. ഇരയിമ്മന്‍ തമ്പി നമുക്ക് സമ്മാനിച്ച മലയാളത്തിലെ ഏറ്റവും മികച്ച താരാട്ടുപാട്ട് വീണ്ടും ഓര്‍ത്തെടുക്കാന്‍ ഒരു ‘ഓസ്‌കാര്‍’ വിവാദം വേണ്ടി വന്നു.