ഒരു ടാബ്ലെറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട 6 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍

0
463

mobile_apps_tablet-100040403-large

1, ടാബ്ലിഫൈഡ് ടാബ്‌ലെറ്റ് മാര്‍ക്കറ്റ്

ഒരു മില്യണിലധികം ആപ്ലിക്കേഷനുകളുടെ കേന്ദ്രമാണ് പ്ലേ സ്റ്റോര്‍. അവിടെ നിന്ന് എങ്ങനെ നിങ്ങള്‍ക്ക് പ്രയോജന പ്രദമായ ആപ്ലിക്കേഷന്‍ എങ്ങനെ കണ്ടെത്തും? അതിനു വേണ്ടിയാണ് ഈ ആപ്ലിക്കേഷന്‍. നിങ്ങളുടെ ടാബ്ലറ്റ് ഉപയോഗം മെച്ചപ്പെടുത്തുന്ന ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ ടാബ്ലിഫൈഡ് നിങ്ങളെ സഹായിക്കും

ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tablified Tablet Market

2, ടാസ്‌കര്‍

നിങ്ങളുടെ ടാബ്ലെറ്റിന്റെ സെറ്റിംഗ്‌സ് തയ്യാറാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. എല്ലായ്‌പോഴും ഉപയോഗിക്കുന്ന സെറ്റിംഗ്‌സുകളില്‍ നിന്ന് ചില പ്രത്യേക സമയങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് ടാസ്‌കര്‍ സഹായിക്കും ഉദാഹരണത്തിന്ഇബുക്ക് വായിക്കുന്ന സമയത്ത് കൂടുതല്‍ നേരം സ്‌ക്രീന്‍ ടൈമൗട്ട് സെറ്റ് ചെയ്യാനും, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ശബ്ദം മാറ്റാനുമൊക്കെ ഈ അപ്ലിക്കേഷന്‍ സഹായിക്കും

ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tasker

3, ഗൂഗിള്‍ ഡ്രൈവ്

നിങ്ങളുടെ ഡേറ്റകള്‍ പങ്കുവെയ്ക്കാനും, ബാക്കപ്പ് ചെയ്യാനും ഗൂഗിള്‍ ഡ്രൈവ് നിങ്ങളെ സഹായിക്കും. അതായത് നിങ്ങളുടെ ഡേറ്റ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്ത് ടാബ്ലറ്റില്‍ കൂടുതല്‍ മെമ്മറി ഉറപ്പിക്കാനും, ആവശ്യമുള്ള സമയത്ത് തിരികെയെടുക്കുവാനും ഗൂഗിള്‍ ഡ്രൈവ് സഹായിക്കും

ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Google Drive

4, ടൈറ്റാനിയം ബാക്കപ്പ്

നിങ്ങളുടെ പ്രധാന ഫയലുകളും പാട്ടുകളുമൊക്കെ സുരക്ഷിതമാണോ ? നിങ്ങളുടെ ഡേറ്റയും അപ്ലിക്കേഷനുകളും ബാക്കപ്പ് ചെയ്യാനും, റീസ്റ്റോര്‍ ചെയ്യാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ടൈറ്റാനിയം ബാക്കപ്പ്.

ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Titanium Backup

5, എയര്‍ഡ്രോയിഡ്

നിങ്ങളുടെ കമ്പ്യൂട്ടര്‍ ബ്രൗസര്‍ ഉപയോഗിച്ച് ടാബ്‌ലറ്റ് നിയന്ത്രിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണിത്. ഒരൊറ്റ സ്‌ക്രീനിലൂടെ രണ്ട് ഡിവൈസുകളും നിയന്തിക്കാന്‍ ഇതുവഴി നിങ്ങള്‍ക്ക് കഴിയും.നിങ്ങളുടെ ടബ്‌ലെറ്റിലെ ഫയല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചും എഡിറ്റ് ചെയ്യാന്‍ കഴിയും.

ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

AirDroid

6, ഇ.എസ് ഫയല്‍ എക്‌സ്‌പ്ലോറര്‍

നിങ്ങളുടെ ടാബ്‌ലെറ്റിലെ ഒരു മള്‍ട്ടി ടാസ്‌കിങ്ങ് മാനേജറായി മാറുവാന്‍ ഇതിന് കഴിയും. ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ കണ്ടെത്താനും, ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ ഷട്ട് ഡൗണ്‍ ചെയ്യുവാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും

ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ES File Explorer File Manager

Advertisements