ഒരു തവണ ചാര്‍ജ് ചെയ്‌താല്‍ 18 ദിവസം ബാറ്ററി നില്‍ക്കുന്ന ഫോണുമായി മൈക്രോമാക്സ് വിപണിയില്‍

278

micro

ഇന്ത്യന്‍ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ മൈക്രോമാക്‌സ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ  ക്യാന്‍വാസ് ജ്യൂസ് 2 അവതരിപിക്കുന്നത് അതിന്റെ ബാറ്ററി ലൈഫിനെ പറ്റി വാ തോരാതെ സംസാരിച്ചു കൊണ്ട് തന്നെയാണ്.

ഏതു ഒരു സ്മാര്‍ട്ട്‌ ഫോണും കൂടിപോയാല്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് ദിവസം മാത്രം ചാര്‍ജ്ജ് നില്‍ക്കുന്ന വേളയില്‍ തങ്ങളുടെ ക്യാന്‍വാസ് ജ്യൂസ് 2 ഇതിന്റെ ഇരട്ടിയുടെ ഇരട്ടി ദിവസം ചാര്‍ജ്ജ് നിലനിര്‍ത്തും എന്ന് അവര്‍ അവകാശപ്പെടുന്നു.

ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 18 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുന്ന ക്യാന്‍വാസ് ജ്യൂസ് 2വിന് ഉള്ളത്3000 എം.എ.എച്ച് ബാറ്ററിയാണ്.

അഞ്ച് ഇഞ്ച് എച്ച്.ഡി സക്രീന്‍, 1280720 റെസല്യൂഷന്‍ ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്ട്‌സ് പ്രൊസസ്സര്‍, 2 ജിബി റാം, ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.0 ഓപ്പറേറ്റിങ് സിസ്റ്റം, 8 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 32 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന 8 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഈ മോഡലിന്റെ മറ്റു പ്രത്യേകതകള്‍ എന്ന് കമ്പനി പറയുന്നു.

വില 8,999 രൂപ.