ഒരു ദിര്‍ഹം ഉണ്ടെങ്കില്‍ ദുബായില്‍ പട്ടിണി കിടക്കാതെ കഴിയാം…

  360

  84uae1d-copy
  കൈയ്യില്‍ ഒരു ദിര്‍ഹം ഉണ്ടെങ്കിലും പട്ടിണി കിടക്കാതെ കഴിയാനുള്ളത് യുഎഇയില്‍ കിട്ടും. അവ എന്തൊക്കെ എന്ന് അറിയണ്ടേ?

  1. വെറും ഒരു ദിര്‍ഹം കൈയ്യില്‍ ഉണ്ടെങ്കില്‍ ബോട്ട് യാത്ര നടത്താം. ബര്‍ദുബായ്ക്കും ദെയ്‌റയ്ക്കും ഇടയിലള്ള മജെസ്റ്റിക്ക് ക്രീക്കില്‍ ബോട്ട് യാത്രയ്ക്ക് ഒരു ദിര്‍ഹമാണ് ചാര്‍ജ്ജ്. രാവിലെ ആറ് മണിമുതല്‍ അര്‍ധരാത്രി വരെ ഇത്തരത്തില്‍ ബോട്ട് യാത്ര ലഭ്യമാണ്

  2. ഒരു ദിര്‍ഹത്തിന് താത്ക്കാലികമായി വിശപ്പ് അകറ്റാനും കഴിയും. ഒരു ദിര്‍ഹത്തിന് ലഭിയ്ക്കുന്ന കോണ്‍ ഐസ്‌ക്രീമും ഒമാന്‍ ചിപ്‌സുമൊക്കം വിശപ്പിന് താത്ക്കാലിക ശമനം നല്‍കും.

  3. വൈകുന്നേരത്തേയും ഇടനേരങ്ങളിലേയും ചെറിയ വിശപ്പകറ്റാന്‍ സമോസ നല്ലതാണ്. ഒരു ദിര്‍ഹമുണ്ടെങ്കില്‍ ഒരു സമോസ ലഭിയ്ക്കും. സമോസ മാത്രമല്ല ഒരു ദിര്‍ഹത്തിന് ഒരു പറാത്തയും ലഭിയ്ക്കും

  4. സമോസ മാത്രം പോരെങ്കില്‍ ഒരു ദിര്‍ഹം കൂടി മുടക്കാന്‍ തയ്യാറാകും നല്ല അസ്സല്‍ ചായയും ലഭിയ്ക്കും

  5. കാരമല്‍ കസ്റ്റാര്‍ഡും കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഒരു ദിര്‍ഹത്തിന് ലഭിയ്ക്കുന്നുണ്ട്

  6. ചിലതരം ജ്യൂസുകളും കുടി വെള്ളവുമൊക്കെ ഒരു ദിര്‍ഹത്തിന് ലഭിയ്ക്കും

  7. അധികം പണം ചെലവാക്കാതെ ചോക്കലേറ്റ് കഴിയ്ക്കാം. ചോക്കി ചോക്കി എന്ന ചോക്കലേറ്റിനും ഒരു ദിര്‍ഹമാണ് വില. പക്ഷേ ചോക്കി ആളൊരു സ്വദേശിയാണ്

  8. ചെറിയ ടിന്‍ ഫ്രൂട്ട് യോഗര്‍ട്ടും ഒരു ദിര്‍ഹത്തിന് ലഭിയ്ക്കും

  9. പേന മുതലായ സ്റ്റേഷനറി സാധനങ്ങള്‍ ഒരു ദിര്‍ഹത്തിന് ലഭിയ്ക്കും.