ഒരു ദിവസം കൊണ്ട് കോടികള്‍ ഉണ്ടാക്കുന്ന താരങ്ങള്‍

  153

  Untitled-1233

  ലോകത്തിലെ ഏത് കോണിലിരുന്നാലും ഇന്ത്യയിലെ സെലിബ്രേറ്റികള്‍ ഒരു ദിവസം കോടികള്‍ സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. പരസ്യ ചിത്രങ്ങളാണ് ഇവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും എന്നിരിക്കെ ഇങ്ങനെ കോടികള്‍ കൊയ്യുന്ന ചില താരങ്ങളെ നമുക്ക് ഇവിടെ പരിചയപ്പെടാം…

  ആമീര്‍ ഖാന്‍

  ഇന്ത്യന്‍ സിനിമയിലെ പെര്‍ഫക്ട് ഖാനാണ് ഈ പട്ടികയില്‍ മുന്‍ നിരയില്‍. ഒരു ദിവസം ജോലി ചെയ്താല്‍ ആമീറിന് വരുന്നത് അഞ്ച് കോടി രൂപയാണത്രെ.

  സല്‍മാന്‍ ഖാന്‍

  രണ്ടാം സ്ഥാനത്തിരിയ്ക്കുന്നത് മസില്‍ മാന്‍ സല്‍മാന്‍ ഖാനാണ്. മൂന്നരക്കോടി മുതല്‍ അഞ്ച് കോടിവരെയാണത്രെ സല്‍മാന്റെ ഒരു ദിവസത്തെ വരുമാനം.

  ഷാരൂഖ് ഖാന്‍

  ഈ നിരയില്‍ ആദ്യം ഷാരൂഖായിരുന്നു. പക്ഷെ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മൂന്നരക്കോടി മുതല്‍ നാല് കോടിവരെയാണ് ഷാരൂഖ് ഒരു ദിവസം സമ്പാദിയ്ക്കുന്നത്.

  ധോണി

  ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യവും മോശമൊന്നുമല്ല. സ്‌പോട്‌സ് താരങ്ങളില്‍ മുന്നിലും ക്യാപ്റ്റന്‍ തന്നെയാണ്. മൂന്ന് കോടി മുതല്‍ നാല് കോടി വരെയാണ് ധോണിയുടെ ഒരു ദിവസത്തെ സമ്പാദ്യം

  രണ്‍ബീര്‍ കപൂര്‍

  രണ്‍ബീര്‍ കപൂറും പിന്നോട്ടൊന്നുമല്ല. ഒരു ദിവസം മൂന്ന് കോടിയോളം രണ്‍ബീറും സമ്പാദിയ്ക്കുന്നണ്ട്

  കോലി

  ധോണി കഴിഞ്ഞാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം കോലിക്കാണല്ലോ. അതങ്ങനെ തന്നെയാവട്ടെ. 1.75 കോടിയാണ് കോലിയുടെ ഒരു ദിവസത്തെ സമ്പാദ്യം

  ദീപിക പദുക്കോണ്‍

  നായികമാരില്‍ മുന്‍നിരയില്‍ ദീപിക പദുക്കോണാണ്. രണ്ട് കോടിയാണ് ദീപികയുടെ ഒരു ദിവസത്തെ സമ്പാദ്യം

  കത്രീന കൈഫ്

  ദീപികയ്ക്ക് പിന്നാലെ കത്രീനയുമുണ്ട്. 1.25 കോടി മുതല്‍ 1.75 കോടി വരെ ഒരു ദിവസം കത്രീന സമ്പാദിയ്ക്കും