ഒരു നഷ്ട സൌഹൃദത്തിന്റെ ഓര്മയ്ക്ക്…..

498

01വര്ഷങ്ങള്ക്ക് ശേഷം നിന്റെ നീര്മാതലപ്പൂക്കള്‍ വിടരുംബോള്‍ നീ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ???
ഒരുപക്ഷെ ഞാന്‍ അപൊല്‍ എന്റെ മുറ്റത്തെ മഞ്ഞ റോസാദളങ്ങള്‍ തലോടിക്കൊണ്ടിരിക്കുകയാവും..അതൊന്നും നീ അറിയുന്നുണ്ടാകില്ല.
ഒരുമിച്ച് ഉണ്ടുറങ്ങിയ ആ ഹൊസ്റ്റല്‍ ദിനങ്ങള്‍…
ഒരിക്കലും മറക്കില്ലെന്നൊരു വാക്ക് ചിതലരിച്ചു കിടക്കുന്ന ഒടോഗ്രാഫിന്‍ താളുകളില്‍ പറ്റിചേര്‍ന്നു ഉരങ്ങുംബൊല്‍ എന്റെ മനസ്സ് തുടിക്കും .നിന്റെ വിളിയോച്ചയ്ക്കായി ഞാന്‍ കാതോര്ക്കും.
ഞാന്‍ വിളിച്ചാല്‍ നീ വരില്ലേ??
കൗമാര ചാപല്യങ്ങള്‍ യൌവനത്തിന്റെ ഗൌരവത്തിനു വഴിമാറി കൊടുത്തപ്പോഴാണോ നിന്റെ മനസ്സില് എനിക്കുള്ള സ്ഥാനം നഷ്ടപ്പെട്ടത്??
വയസേരും തോറും നീ നീയല്ലാതാവുകയാണോ??
നിന്നെക്കുറിച്ചുള്ള അടങ്ങാത്ത ചിന്തയാല്‍ എന്റെ മനസ്സ് നീറുകയാണ്..
ഞാന്‍ അറിയാതെ വിതുംബിപ്പോകുകയാണ്..
മരുഭൂമിയിലെ ഏതോ മരീചിക തേടിനടക്കുന്ന ഒട്ടകതെപ്പോലെ ഞാന്‍ ഉഴറുമ്പോള്‍ നീ അവിടെ സമ്പ്രമഞ്ച കട്ടിലില്‍ നിന്റെ കുഞ്ഞു മകനെ പാടിയുരക്കുകയാവും.
അപ്പോഴും നീ എന്നെ ഒര്ക്കുന്നുണ്ടാകില്ല.
സൃഷ്ടിയുടെ കര്ത്താവിന്റെ ഞാന്‍ ആദ്യമായി പഴിച്ചു പോകുകയാണ്.
മറവി എന്ന വികാരത്തെ സൃഷ്ടിച്ചതിനു..