ഒരു നിവിന്‍ പോളി ചിത്രം ഉണ്ടാക്കുന്നത് എങ്ങനെ? ഈ കിടിലന്‍ സ്പൂഫ് ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ.

237

nivinfilmspoof

തുടര്‍ച്ചയായ വിജയങ്ങള്‍ കൊണ്ട് മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കറ്റും സ്വന്തമാക്കി മുന്നേറുകയാണ് നമ്മുടെ സ്വന്തം നിവിന്‍ പോളി. തനിക്കിണങ്ങുന്ന റോളുകള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തു സിനിമകള്‍ ചെയ്യുന്നതാണ് നിവിന്റെ വിജയരഹസ്യം. എന്നാല്‍, ഈ പ്രക്രിയയില്‍ മിക്ക സിനിമകളിലും ചില രംഗങ്ങള്‍ ആവര്‍ത്തിച്ചു വരാറുണ്ട്. പൈങ്കിളി നായകന്‍ എന്ന ഇമേജ് പ്രേമം അല്‍പ്പമെങ്കിലും കുറച്ചെങ്കിലും പല സംഭവങ്ങളും പ്രേമത്തിലും ആവര്‍ത്തിച്ചു എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ള രസകരമായ ആവര്‍ത്തനങ്ങള്‍ ഉപയോഗിച്ച് ഈ മിടുക്കന്മാര്‍ ഒരു സ്പൂഫ് ഷോര്‍ട്ട് ഫിലിം ഉണ്ടാക്കി. അപ്പൊ കണ്ടു നോക്കാം അല്ലേ?