ഒരു ന്യൂ ജെനറെഷന്‍ പ്രണയ കഥ

4508

ui-549fa3f3091081

ഇന്നലെ ഇത്തിരി കൂടി പോയി.വെളിച്ചം ശക്തിയായി മുഖത്തടിച്ചിട്ടും എഴുന്നേല്ക്കാന്‍ കഴിയുന്നില്ല.കണ്ണ് ചവര്‍ക്കുന്ന പോലെ.ഒരു വിധം എണീറ്റു..ഭൂമി കറങ്ങുന്നുണ്ടോ?ഒടുക്കത്തെ ഹാങ്ങോവര്‍..മൊബൈലില്‍ നോക്കിയപ്പോള്‍ സമയം 10 മണി കഴിഞ്ഞിരിക്കുന്നു.

മൊബൈല്‍ നോക്കിയപ്പോള്‍ ഒരു നമ്പരില്‍ നിന്നും രണ്ടു മെസ്സേജുകള്‍ വന്നിട്ടുണ്ട്.രശ്മിയാണ്..എന്റെ കൂടെ ജോലി ചെയ്യൂന്നു..എന്റെ ഇപ്പോഴത്തെ ബെസ്റ്റ് ഫ്രണ്ട്..(എനിക്കൊരുപാട് ബെസ്റ്റ് ഫ്രണ്ട് കള്‍ ഉണ്ടായിട്ടുണ്ട് കേടോ)..

മെസ്സേജ് ഇങ്ങനെ ആയിരുന്നു.

.’വിഷമിക്കരുത്,ഞാനുണ്ട് നിന്റെ കൂടെ’..അടുത്ത മെസ്സേജ് ഇങ്ങനെ ‘ ’11 മണിക്ക് തന്നെ ഓഡിടോറിയത്തില്‍ എത്തണം..ഞാന്‍ കാത്തിരിക്കും..വരാതെ ഇരിക്കരുത്..അവള്‍ പോയാല്‍ നിനക്ക് ഒന്നും വരില്ലാന്ന് കാണിച്ചു കൊടുക്കണം’…

പ്രധാന കാര്യം പറയാന്‍ മറന്നു..ഇന്ന് എന്റെ കാമുകി തുഷാരയുടെ വിവാഹമാണ്..1 വര്‍ഷത്തെ സുദീര്‍ഘ പ്രണയം..എനിക്ക് കിട്ടിയിരുന്ന ശമ്പളത്തിന്റെ മുക്കാല്‍ ഭാഗവും ഒരു വര്‍ഷമായി അവളിലെക്കാണ് ഒഴുകിയിരുന്നത്..അവളുടെതു അവള്‍ എന്നെ സ്‌നേഹിച്ചത് മുതല്‍ സ്റ്റാര്‍ട്ട് ചെയ്ത സേവിംഗ് അക്കൌന്റിലെക്കും..എന്റെ കൂട്ടുകാര്‍ അന്ന് ഉപദേശിച്ചിരുന്നു..കുറച്ചൊക്കെ കൊടുത്തോ..മുഴുവന് കൊടുക്കല്ലേ മോനെ..പണി 8 ന്റെ രൂപത്തില്‍ കിട്ടും..ഞാന്‍ അത് കാര്യമാകിയില്ല..ഞാനല്ലാതെ ആരാ അവള്‍ക്കു ചിലവാക്കാന്‍..പക്ഷെ തുഷരയുടെ പപയുടെ ജ്വല്ലറി മറ്റു സ്വത്തുക്കള്‍ എന്നിവയെ കുറിച്ച് അവള പറഞ്ഞത് വിശ്വസിക്കാതെ സ്വന്തമായി ഒരു അന്വേഷണം നടത്തിയാണ് ഞാന്‍ ഇതെല്ലം സ്ട്രാറ്റ് ചെയ്തത് കേടോ..

ഇതെല്ലാം ആലോചിച്ചപ്പോള്‍ എനിക്ക് കലി കയറി..ഉള്ളില്‍ തുഷരയോടുള്ള വെറുപ്പ് നിറഞ്ഞു..അവളുടെ കുറെ വൃത്തി കെട്ട ഫോട്ടോകള്‍ ഉണ്ട്..മൊബൈലില്‍

(മെമ്മറി കാര്‍ഡ് മുഴുവന്‍ അതാണ്)..അതെല്ലാം ഡിലീറ്റ് ചെയ്യണം..അവളുടെ ഒരു ഓര്‍മ്മ പോലും ഇനി അവശേഷിക്കരുത്..ഞാന്‍ മൊബൈല്‍ അണ്‍ ലോക്ക് ചെയ്തു..ഫോട്ടോ ഫോള്‍ഡര്‍ തുറന്നു..ഫയല്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ആദ്യം വന്നത് ഞാനും തുഷാരയും കൊടൈക്കനാലിലെ മഞ്ഞില്‍ പുതച്ച പുലരിയില്‍ ഇഴകി ചേര്‍ന്ന് നില്ക്കുന്ന ഒരു ഫോട്ടോ..(രണ്ടു ദിവസം മുന്‍പ് വരെ അതായിരുന്നു എന്റെ വാള്‍പേപ്പര്‍.) അത് കണ്ടപ്പോഴേ എന്റെ മനസ്സില്‍ കല്ല് കടിച്ചു..വായില്‍ കയ്പ് രസം നിറഞ്ഞു..ഓക്കാനം വന്നു..അത് ഡിലീറ്റ് ചെയ്യാനായി എന്റെ കൈ തരിച്ചു..അവളോടിപ്പോള്‍ തോന്നുന്നത് വെറുപ്പാണ്..വൃത്തി കെട്ട..ആക്ക്രാന്തം പിടിച്ച ജന്തു..

ഞാന്‍ ജനലിനരികെ വന്നു പുറത്തേക്ക് കാര്‍ക്കിച്ചു തുപ്പി..എടീ തുഷാരെ,കൂതറെ..എനിക്ക് നിന്നെ വേണ്ടടീ..നിന്റെ വിയര്‍പ്പിന് ഒടുക്കത്തെ സ്‌മെല്ല്‍ അണടീ..അണ്‍ സഹിക്കബിള്‍..പിന്നെ നിന്നെ സലിം ബ്യൂട്ടി എന്നൊക്കെ പറഞ്ഞു സോപ്പിട്ടത് വെറുതെയാടീ..നീ അടുത്തു ചേര്‍ന്ന് നില്‍ക്കുമ്പോള്‍ എന്റെ ദേഹത്ത് എല്ല് കുത്തുമായിരുന്നു..എടീ പെണ്ണായാല്‍,കുറച്ചു തടിയൊക്കെ വേണം..ഞാന്‍ അവള്‍ തനിച്ചുള്ള ഫോട്ടോ എടുത്തു സൂം ചെയ്തു..’ഛെ..എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..ഈര്‍ക്കിലിയില്‍ സാരി പുതച്ച പോലുണ്ട് ‘..നിന്റച്ചന്റെ ജ്വല്ലറി ഗോള്‍ഡിന് വില കുറഞ്ഞു കച്ചവടമില്ലാതെ പണ്ടാരമടങ്ങി പോവുമെടീ..ഞങ്ങളുടെ മോഡിജി വന്നു കഴിഞ്ഞു..ഇനി കാണാം പവന് 7500 ല്‍ എത്തും..

എന്നോട് തന്നെ പുച്ഛം തോന്നിയപ്പോള്‍ ഞാന്‍ നിര്‍ത്തി..പതിയെ അടുത്ത ഫോട്ടോ എടുത്തു..ഞാനും രശ്മിയും ചേര്‍ന്ന് നില്ക്കുന്നു..അതിനിടയില്‍ ഒരു ഗാപ് ഉണ്ട്..അതെല്ലാം ആ പൂതന തുഷാരയുടെ ആവശ്യമായിരുന്നു..പുറമേ ഭയങ്കര സോഷ്യല്‍ ആണെന്ന് കാണിക്കുമ്പോഴും ഉള്ളില്‍ അവള്‍ ഒരു പഴഞ്ചനായിരുന്നു..അതെങ്ങനാ..രാത്രി വേലക്കാരിയുടെ റൂം പൂട്ടി താക്കോല്‍ സാരിയില്‍ തൂകിയിടുന്ന അമ്മയുടെ മോളല്ലേ..(ഈ കാര്യവും അവള്‍ തന്നെ പറഞ്ഞതാ)..ഞാന്‍ രശ്മിയുടെ മുഖത്തേക്ക് നോക്കി..അവളുടെ മുഖത്തു ഒരു മൃദു മന്ദഹാസമുണ്ട്..അവളുടെ മുഖത്തെ നുണക്കുഴി ചിരിക്കുമ്പോള്‍ കൂട്ത്തല്‍ ഭംഗിയുള്ളതാവുന്നു..കണ്ടിട്ടും കണ്ടിട്ടും എന്റെ അത്ഭുതം അവസാനിക്കുന്നില്ല..ദൈവമേ..ഇത്ര നല്ല ഒരു കുട്ടി അടുട്ടുണ്ടായിട്ടനല്ലോ ഞാനാ പൂതനയെ..ഛെ..

ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു..പിന്നെ മനസ്സില്‍ ഇങ്ങനെ മൊഴിഞ്ഞു:സാരമില്ല രശ്മി..ഇനി നീയാണ് എന്റെ ദേവി’..അവള അയച്ച മെസ്സജെ ഒന്ന് കൂടി വായിച്ചു..അതെ..അതില്‍ എവിടെയോ എന്നോടുള്ള സ്‌നേഹം നിറഞ്‌ജോഴുകുന്നില്ലേ? അത് പറയാതെ പറയുകയല്ലേ ആ എസ് എം എസ്…

പക്ഷെ പ്രശനം അതല്ല..തുഷാരയുടെ അച്ഛന്റെ ജ്വല്ലറി കണ്ടിട്ടാണ് ഞാന്‍ രശ്മിയെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആകിയത്..അവള്‍ക്കു എന്നോട് ഒരിഷ്ടം ഉണ്ടോന്നു തോന്നിയിരുന്നു പലപ്പോഴും..ഇനി ഈ ഫ്രണ്ട്ഷിപ് ല്‍ നിന്നും ഒഴിഞ്ഞു മാറണം..അല്ലെങ്കില്‍ തന്നെ ജ്വല്ലറിയില്‍ ഇനി എന്തിരിക്കുന്നു..രശ്മിയുടെ സിവില്‍ എഞ്ചിനീയര്‍ ആയ ഡാഡി റിട്ടയര്‍ ചെയ്ത് ശേഷം ഇപ്പോള്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങിയിരിക്കുന്നു..ഇനിയുള്ള കാലം ബില്‍ടെഴ്‌സിന്റെല്ലേ..പിന്നെ തുഷാരയെ പോലെ രശ്മി വെറും നായരല്ല..വാരിയരാണ്..അമ്പലവാസി..മേനോനായ എനിക്ക് അവളാണ് കൂട്ത്തല്‍ അനുയോജ്യം..ഞാന്‍ നാടോടിക്കാറ്റിലെ ശ്രീനിവാസന്റെ ഡയലോഗ് എന്നോട് തന്നെ ചോദിച്ചു..’എന്താ ദാസാ നിനക്ക് ഇതൊന്നും നേരത്തെ തോന്നന്നിരുന്നത്.,ഉള്ളില്‍ ലാലേട്ടന്‍ എന്നോട് പറഞ്ഞു..വിജയാ..എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മോനെ..’ കുറച്ചകലെ പാഞ്ഞു പോവുന്ന ട്രെയിനിന്റെ ഹോണ്‍ എനിക്കപോള്‍ ഐശ്വര്യത്തിന്റെ സൈറണ്‍ ആയി തോന്നി..

ഇനി രശ്മിയെ വളക്കണം..ഇത് പോലെ ഒടിയാത്ത രീതിയില്‍..ദൈവമേ എന്താ ഒരു വഴി? വഴിയലോചിച്ചു മുഖം തടവിയപ്പോള്‍ മൂന്നു ദിവസമായി ഷേവ് ചെയ്യാത്ത താടി മുഖത്തു തടഞ്ഞു..ശ്രീനിവാസാന്‍ പറഞ്ഞ പോലെ ഞങ്ങള്‍ പരമ്പര്യമായെ രോമം ഇത്തിരി കൂട്ത്തല്‍ ഉള്ള കൂട്ടത്തിലാ..പെട്ടെന്ന് തലയില്‍ ലഡു പൊട്ടി..ഞാന്‍ താടിയില്‍ സ്‌നേഹത്തോടെ തടവി..പരമാവധി വികൃതമാക്കി..താടി നിരാശാ കാമുകകരുടെ സിംബലാണല്ലോ പണ്ട് മുതലേ..

ഞാന്‍ മൊബൈലില്‍ സമയം നോക്കി..10.20 കഴിഞ്ഞിരിക്കുന്നു..സമയമില്ല..ആദ്യം കൂതറ തുഷാരയുടെ ഫോറെ ഡിലീറ്റ് ചെയ്യാനായി ഞാന്‍ ഓപ്ഷന്‍സ് എടുത്തു..വീണ്ടും തലയില്‍ ലഡു പൊട്ടി.ഇവള്‍ ഇന്ന് എനിക്ക് പൂതനയാണ്..പക്ഷെ ഗള്‍ഫില്‍ വലിയൊരു കമ്പനിയില്‍ സീനിയര്‍ കമ്മ്യൂണിക്കെഷന്‍ എഞ്ചിനീയര്‍ ആണ് അവളുടെ വരന്‍ അശ്വിന്‍..അവനെ കണ്ടാല്‍ അറിയാം..ധാരാളം കാശുള്ള മണ്ണുണ്ണിയാണെന്ന്..എന്നെങ്കിലും അവള്‍ വീണ്ടും ദേവതയാവില്ലെന്നു ഉറപ്പില്ല..പിന്നെ ഇന്ത്യയില ഇനിയെന്നാ ഫിനന്‍ഷ്യല്‍ ക്രൈസിസ് വരികായെന്നരിയില്ലല്ലോ..അപ്പോള്‍ പിടിച്ചു നില്‌ക്കെണ്ടേ? പ്രേമിക്കുന്ന കാലത്ത് ഇഴകി ചേര്‍ന്ന് ഫോട്ടോകള്‍ എടുത്താല്‍ കാശില്ലാത്ത കാലത്ത് ബ്ലാക്ക് മെയില്‍ ചെയ്യാം എന്നാ ന്യൂ ജി പഴങ്‌ജോല്ല് ഓര്‍ത്ത് ഞാന്‍ വേഗം ഡാറ്റ കേബിള്‍ എടുത്തു മൊബില്ലുമായി കണക്ട് ചെയ്തു..ഫോട്ടോസ് എല്ലാം വേഗത്തില്‍ ലപ്‌ടോപിലെക്ക് ഷെയര്‍ ചെയ്തു..മൊബൈലില്‍ ഫോട്ടോസ് ഡിലീറ്റ് ആക്കാനിരിക്കെ വീണ്ടും അതാ പൊട്ടുന്നു പുതിയ ലഡു..അത് രശ്മിയുടെ സാനിധ്യത്തില്‍ വേണം ചെയ്യാന്‍..ഇന്നലെ വിശ്വാസം പിടിച്ചു പറ്റാന്‍ കഴിയൂ..

ഞാന്‍ വേഗം കുളിച്ചു..ഫ്‌ളാറ്റ് ലോക്ക് ചെയ്തിറങ്ങി..തുഷാര എനിക്ക് ഗിഫ്റ്റ് തന്ന ഡ്രസ്സ് ആണ് ധരിച്ചിരുന്നത്..(അതും സെന്ടിയടിക്കാനുള്ള പദ്ധതിയുടെ ആവിഷ്‌ക്രമായിരുന്നു)..

ഞാന്‍ കാര്‍ എടുത്തില്ല..മനപൂര്‍വ്വം ബൈക്ക് എടുത്തു.രശ്മിക്ക് സ്വന്തമായി വാഹനം ഇല്ലന്നും ഓട്ടോ അന്ന് അവളുടെ ഇഷ്ട വാഹനം എന്നും എനിക്കറിയാമായിരുന്നു..ഇന്നവള്‍ എന്റെ ബൈക്കില്‍ കയറും..തീര്‍ച..മുന്‍പ് ഒരു തവണ അവള്‍ക്കു ലിഫ്റ്റ് കൊടുത്തത്തിനു പിണങ്ങിയ തുഷരയുടെ കാലു പിടിച്ചത് ഓര്‍ത്തപ്പോള്‍ വീണ്ടും വന്നു..വോമിറ്റിംഗ് സെന്‍സ്..

ഓഡിടോറിയം : 11 മണിക്ക് കൃത്യം ഞാന്‍ എത്തി..വളരെ ആര്‍ഭദമായ വിവാഹം..ഒരുപാട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു..ഞാന്‍ ബൈക്ക് പാര്‍ക്ക് ചെയ്തു ഹാള്ളില്‍ എത്തി..വാതില്‍ക്കല്‍ എന്നെ കാത്തു ദുഃഖം നിറഞ്ഞ മുഖവുമായി കാത്തു നില്ക്കുന്നണ്ടായിരുന്നു എന്റെ ദേവി. 1 മണിക്കൂറായി ഞാന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന എന്റെ രശ്മി..ഞാന്‍ അവളെ നോക്കി..എന്തൊരു സിമ്പിള്‍ ഡ്രെസിംഗ്..സെറ്റ് സാരിയില്‍ അവള്‍ ശരിക്കും ദേവത തന്നെയായിരുന്നു..എന്തൊരു സ്ത്രീത്വം..ഞാന്‍ മിഴികള്‍ അടക്കാതെ എത്ര നേരം നോക്കി നിന്നും എന്നറിയില്ല..’എന്താടാ നീ ആദ്യം കാണുന്ന പോലെ’..അവളുടെ ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്..

ഞാന്‍ മുഖത്തു പരമാവധി നിരാശ വരുത്തി..പിന്നെ നിരാശയോടെ പറഞ്ഞു..’നിന്നെ സെറ്റ് സാരിയില്‍ കാണാന്‍ എന്തൊരു ഭംഗി..തുഷാരയെ ഇങ്ങനെ കാണണമെന്ന് എന്നും ഞാന്‍ കൊതിച്ചിരുന്നു..പിന്നെ വളരെ ലൈറ്റ് ആയി കണ്ണ് തുടച്ചു..എന്റെ കോമ്ബില്‌മെറ്റ് കേട്ടപ്പോള്‍ പൂ പോലെ വിടര്‍ന്ന അവളുടെ മുഖത്തു വീണ്ടും ദുഃഖം നിറഞ്ഞു..’സാരമില്ല..നമുക്ക് അവര്‍ക്ക് ഒരു ബെസ്റ്റ് വിഷെസ് കൊടുത്തിട്ട് വേഗം പോവാം’..അവള്‍ എന്റെ കൈ പിടിച്ചു ചെറിയ കുട്ടികളെ പോലെ മുന്നോട്ടു നടത്തി..ഞാന്‍ ഒരു നായയെ പോലെ അവളെ അനുഗമിച്ചു..

സ്‌റെജില്‍ ക്യാമറകളുടെ വെളിച്ചത്തില്‍ കുളിച്ചു നില്ക്കുകയാണ് ആശ്വിനും തുഷാരയും..9 മണിക്കായിരുന്നു താലി കെട്ടു..ഭക്ഷണം കഴിച്ചു റിലാക്‌സ്ടു ആയി ഫോട്ടോ സെസ്ഷന് വേണ്ടി പോസ്സു ചെയ്യുകയാണ് ഇരുവരും..ആളുകള്‍ വിഷ് ചെയ്തു ഫോട്ടോ എടുത്തു പോക്കുന്നുണ്ട്..ഞാനും രശ്മിയും കയറി ചെല്ലുന്നത് കണ്ടപ്പോഴേ അവള്‍ ഭര്‍ത്താവിനെ നോക്കി എന്തോ പിറുപിറുത്തു..അവന്‍ ചിരിച്ചു കൊണ്ടേയിരിക്കുന്ന മുഖവുമായി എന്നെ നോക്കി..ക്യാമറകള്‍ ഫ്‌ലാഷ് ചെയ്തു കൊണ്ടിരുന്നു..

ഞാന്‍ ആശ്വിനെ ശ്രദ്ധിച്ചു പടികള്‍ കയറി..32 വയസ്സുല്ലുവെങ്കിലും കാഴ്ചയില്‍ 40 ല്‍ കൂട്ത്തല്‍ തോന്നിക്കും..ഉടുത്തിരിക്കുന്ന മുണ്ടിനും സില്‍ക്ക് ഷര്‍ട്ടിലും ഒതുങ്ങാത്ത കുട വയര്‍..കയ്യില്‍5 പവനില്‍ അധികം തോന്നുന്ന കട്ടിചങ്ങല..കഴുത്തില്‍ തൂങ്ങുന്ന 10 പവനില്‍ അധികം വരുന്ന മാല ഷര്‍ട്ട് ന് വെളിയിലേക്ക് ഇട്ടിരിക്കുന്നു..അല്‍പന്‍..എനിക്കവനോട് തോന്നിയത് പുച്ഛമായിരുന്നു..അവളോട് സഹതാപവും..

അവന്‍ ചിരിച്ചു കൊണ്ട് ഷേക്ക് ഹാണ്ട് തന്നു..പക്ഷെ കണ്ണുകളില്‍ എന്നെ കൊല്ലാനുള്ള ദേഷ്യം ഞാന്‍ കണ്ടു..അതിനൊരു കാരണം ഉണ്ട്..രണ്ടു ദിവസം മുന്‍പ് ഇവന്റെ നമ്പര്‍ തപ്പിയെടുത്തു ഞാന്‍ വിളിച്ചിരുന്നു..സ്വയം പരിചയപ്പെടുത്തിയ ശേഷം അവളെ എനിക്ക് വിട്ടു തരണമെന്ന് അഭ്യര്തിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു..’പെണ്‍കുട്ടികള്‍ ആയാല്‍ അങ്ങനെ ചില അഫയേഴ്‌സ് സാധാരണമാണ്.ഫിസികള്‍ റിലേഷന്‍ ഒന്നും ഉണ്ടായിട്ടില്ലല്ലോ..സോറി ബോയ്..അതൊന്നും ഞാനത്ര കാര്യമാകുന്നില്ല..തുഷാരയെ എനിക്ക് വിശ്വാസമാണ്,ഇനി ഇത് പറയാനായി ബുദ്ധിമുട്ടി വിളിക്കേണ്ട ‘.. കേട്ടപ്പോള്‍ തോന്നിയത് ഷോക്ക് ആയിരുന്നു//പിന്നെ ഉറപ്പിച്ചു..ഇവനും ന്യൂജി തന്നെ..

പക്ഷെ അവനെ ഞാന്‍ വീണ്ടും വിളിച്ചു..പക്ഷെ ഈ കാര്യം പറയാനായിരുന്നില്ല..രണ്ടെണ്ണം അടിച്ചപ്പോള്‍ അവനെ വിളിച്ചു രണ്ടു തെറി പറയണം എന്ന് തോന്നി..അങ്ങനെ നട്ടപ്പാതിരാക്ക് ടൌണില്‍ കറങ്ങി ഒരു ബൂത്ത് കണ്ടു പിടിച്ചു അവനെ വിളിച്ചു എന്തെല്ലാം പറഞ്ഞു എന്നറിയില്ല..അന്ന് അതും പറഞ്ഞു കാറില്‍ കയറി ലോക്ക് ചെയ്തു ഉറങ്ങിപോയി..അടുത്ത ദിവസം യാത്ര പറയാന്‍ വന്ന തുഷാര പൊട്ടിത്തെറിക്കുകയായിരുന്നു..നീയല്ല ആര് പറഞ്ഞാലും ഏട്ടന്‍ ഞാന്‍ പറയുന്നതെ കേള്‍ക്കൂ..കേട്ടോടാ നായേ..അന്നത്തെ ഫീലിംഗ് കാരണം അതിനു മറുപടി പറയാന്‍ കഴിഞ്ഞില്ല..അപ്പോഴേക്കും അവള്‍ പോയിരുന്നു..

ഇപ്പോള്‍ പന്ത് എന്റെ കോര്‍ട്ടിലാണ്..ഞാന്‍ അശ്വിന്റെ മുഖത്തു നോക്കി ആത്മാര്‍ഥത അഭിനയിച്ചു പറഞ്ഞു..’നിങ്ങള്‍ പറഞ്ഞതാണ് ശരി..ഞാന്‍ അന്ന് മദ്യത്തില്‍ പലതും പറഞ്ഞു..സോറി .’ അവനതു വിശ്വസിച്ചു..എന്നെ ഗാഡമായി ആലിംഗനം ചെയ്തു..അവന്റെ ഗുളു ഗുളാന്ന ശരീരവും കുട വയറും ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ എനിക്ക് മനസ്സിലായി..ഇവനെ കൊണ്ട് അവള്‍ക്കു ഒന്നുമാവില്ലാ..

അവള്‍ എന്നെ നോക്കി..മുഖത്തു പുച്ഛം നിറഞ്ഞു..അവള്‍ തന്ന ഡ്രസ്സ് ഇട്ടതു കൊണ്ടോ അതോ മുഖത്തെ താടി കണ്ടോ എന്നറിയില്ല..എന്നാലും അവളുടെ മുഖത്തു ഭയം കാണുന്നുണ്ട്..ഉള്ളില്‍ അവള്‍ എന്നെ ഭയക്കുന്ന്ട്..

‘അശ്വിന്‍,ഞങ്ങള്‍ ഒരു മിനുട്ട് ഇവളോടോന്നു തനിച്ചു സംസരിചോട്ടെ’? രശ്മി ചോദിച്ചപ്പോള്‍ അവന്‍ ഉദാരമാതിയായി അമേരിക്കന്‍ ആക്‌സന്ടില്‍ സമ്മതം മൂളി ‘ഷോര്‍’..

ഞങ്ങള്‍ സ്‌റേജില്‍ നിന്നും ഇറങ്ങി വേറൊരു കോര്‍ണറിലേക്ക് മാറി..ഞാന്‍ രശ്മിയോടായി പറഞ്ഞു..രശ്മി ഇന്ന് മുതല്‍ തുഷാര ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്..പഴയതിന്റെ ഒരു തെളിവും ഇനി ബാക്കിയാവാന്‍ പാടില്ല..അത് കൊണ്ട് ഇവളുടെ ഫോട്ടോസ് നീ തന്നെ ഡിലീറ്റ് ചെയ്‌തേക്കു..രശ്മി വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി..പിന്നെ പറഞ്ഞു ‘അതാടാ ശരി’..അവള്‍ ഫോണ്‍ മെമ്മറിയില്‍ നിന്നും എല്ലാം ഡിലീറ്റ് ചെയ്തു..ഞാന്‍ മെമറി കാര്‍ഡ് ഊരി തുഷാരക്കു നല്‍കി..അവളുടെ മുഖം ഇപ്പോള്‍ കൂട്ത്തല്‍ ഗര്‍വ് ഉള്ളതായി..അവള്‍ ഞങ്ങളുടെ മുന്നില് വച്ച് തന്നെ മെമ്മറി കാര്‍ഡ് രണ്ടായി പൊട്ടിച്ചു വലിച്ച്‌ഹെരിഞ്ഞു..ഇനിയൊരിക്കലും ഞാന്‍ നിന്റെ ജീവിതത്തിലേക്ക് വരില്ല..അത് പോലെ നീയും ഒരിക്കലും വരരുത്..ഞാന്‍ തുഷരയോടായി പറഞ്ഞു..അവളുടെ മുഖതിപ്പോഴും പുച്ഛം തന്നെയായിരുന്നു..അവളുടെ മുഖത്തെ ഭയം ഇപ്പോള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നു ..അവള്‍ ഞങ്ങളോട് ഭംഗി വാക്ക് പറഞ്ഞു..വന്നതില്‍ താങ്ക്‌സ്..സീ യു അഗൈന്‍

അവള്‍ പോകാനൊരുങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു തുഷാര,ഒരു മിനുറ്റ്..അവള്‍ തിരിഞ്ഞു..എന്താ? ഞാന്‍ രശ്മിയോട് പറഞ്ഞു ..രശ്മി ഞാന്‍ ഇവളോട് ഒരു കാര്യം പറഞ്ഞ്ട്ട് വരാം..തനിച്ചു..അവസാനമായി..രശ്മിയുടെ മിഴികളില്‍ ഒരു പരിഭവം ഞാന്‍ കണ്ടു..എന്നാലും അവള്‍ പെട്ടെന്ന് നല്ല കുട്ടിയായി..ശരി എന്ന് പറഞ്ഞു സ്ഥലം വിട്ടു.

ഞാനും തുഷരയും തനിച്ചായി..’എന്താ നിനക്ക് പറയാന്‍ ഉള്ളത്? ഞാന്‍ ക്ഷമിച്ചു..ചോദ്യവും ഉത്തരവും അവള്‍ തന്നെ പറഞ്ഞു..അവള്‍ തുടരുകയാണ്..ഗള്‍ഫില്‍ ചാന്‍സല്ലേ..ഞാന്‍ ശരിയാക്കാം..ഏട്ടന്റെ മെയില്‍ ഐ ഡി ഞാന്‍ സെന്റ് ചെയാം..സി വി അതിലേക്കു അയച്ചാല്‍ മതി..പക്ഷെ ഐ ടി ക്കൊന്നും വലിയ ചാന്‍സില്ല..കമ്യൂണിക്കേഷന്‍ ആണെങ്കില്‍ നോക്കാമായിരുന്നു..എന്തായാലും സി വി അയയ്ക്കു.’.ഞാന്‍ ഇത്തിരി കൂടി അവളോട് ചേര്‍ന്ന് നിന്നു..എന്റെ ക്ഷമയുടെ നെല്ലിപ്പടി തകര്‍ന്നു..ഞാന്‍ അവളോട് പതിഞ്ഞ സ്വരത്തില്‍ തീക്ഷണതയോടെ പറഞ്ഞു..എടീ പുന്നാര മോളെ , എന്റെ പട്ടിക്കു വേണം നിന്റെ ജോലി..പെട്ടെന്നുള്ള എന്റെ ഭാവ മാറ്റത്തില്‍ അവള്‍ സ്തംഭിച്ചു പോയിരുന്നു..അതെന്നെ വല്ലാതെ ഹരം കൊള്ളിച്ചു..ഞാന്‍ തുടര്‍ന്നു..ഈ മണ്ണുന്നിയെ കൊണ്ട് നിനക്ക് എന്താവനാടീ..? ഏതായാലും നീ മുസ്ലി പവര്‍ എക്‌സ്ട്രാ വാങ്ങിച്ചു കൊടുക്ക്..പുരോഗതിയുണ്ടാവുമോ എന്നറിയില്ല…എന്നാലും മുടക്കേണ്ട..നിനക്കിനി പണി ഇതെല്ലാം രൂപത്തില്‍ വരും എന്നരിയില്ലടീ..പിന്നെ നീ ഒരു ബോട്ടില്‍ ബോഡി സ്‌പ്രേ മുഴുവന്‍ അടിച്ചാലും നിന്റെ വിയര്‍പ് നാറ്റം സഹിക്കില്ലടീ..ഒരു ഡോക്ടറെ കാണ്..പിന്നെ നീ തന്ന ഡ്രസ്സ് ഇട്ടതു സ്‌നേഹം കൊണ്ടാല്ലടീ..സെന്റിയടിച്ച് രശ്മിയെ വളക്കാനാ..അവള്‍ എന്റെതായി കഴിഞ്ഞു..നിന്നെ ഇനി ആര്‍ക്കു വേണമെടീ..ഇനി അവളാടീ എന്റെ ദേവി..അവളുടെ മുന്നില്‍ നീ പുഴുവാടീ.’..ഫോട്യുടെ കാര്യം ഞാന്‍ പറയാത്തത് മനപൂര്‍വ്വം തന്നെയായിരുന്നു..വേറൊന്നും അവള്‍ക്കു കിട്ടാന്‍ സാധ്യതയില്ല..അവന്റെ പണത്തിന്റെ സുഖ സൌകര്യങ്ങളില്‍ കുറച്ചു കാലം അവള്‍ മനസമാധാനത്തോടെ ജീവിക്കട്ടെ..പെട്ടെന്ന് വീഴുംബോഴേ വീഴ്ചക്ക് ആഘാതം കൂടൂ..

കഴിഞ്ഞു..മനസ്സു നിറഞ്ഞു..ഞാന്‍ തിരിഞ്ഞു നടന്നു..അവള്‍ പാവയെ പോലെ സ്‌റെജിലെക്കും..രശ്മി എന്നെ കാത്തു ഒരു ചെയറില്‍ ഇരിപ്പുണ്ടായിരുന്നു..ഇത്തവണ ഞാന്‍ അധികാരത്തോടെ അവളുടെ കൈ പിടിച്ചു..അവള്‍ വിധേയത്വത്തോടെ എന്റെ കൂടെ നടന്നു..ഞാന്‍ പിറകോട്ടു തിരിഞ്ഞു നോക്കി..ഞങ്ങളെ തന്നെ നോക്കി തുഷാര സ്‌റേജില്‍ നില്പുണ്ടായിരുന്നു..പക്ഷെ അവളുടെ മുഖത്തു പുച്ഛം ഉണ്ടായിരുന്നില്ല..പക്ഷെ എന്റെ മുഖത്തു നിറയെ അതായിരുന്നു..

പുറത്തു വന്നതും ഞാന്‍ രാഷ്മിയോടു ചോദിച്ചു..എന്താ ഭക്ഷണം കഴിക്കാതിരുന്നത്?അവള്‍ എന്റെ കണ്ണിലേക്കു ആര്‍ദ്രതയോടെ നോക്കി..കാര്യങ്ങള്‍ ഞാന്‍ ഉദ്ദേശിച്ച വഴിയെ പോവുന്നു എന്ന് മനസ്സിലാക്കിയ ഞാന്‍ മുഖത്തു ദൈന്യ ഭാവം നിറച്ചു..ഒന്നും പറഞ്ഞില്ല..അവള്‍ എന്റെ കണ്ണുകളില്‍ തന്നെ നോക്കി ഇങ്ങനെ പറഞ്ഞു..’നിന്നെ ഇത്രയധികം വിഷമിപിച അവളുടെ സദ്യ എനിക്കും വേണ്ട’..വീണ്ടും അവള്‍ എന്നോട് ചോദിച്ചു..’നിനക്ക് വിഷമം ഉണ്ടോടാ’?..ഞാന്‍ ഒന്നും മിണ്ടിയില്ല..കണ്ണുകളില്‍ ബാഷ്പം നിറച്ചു..അവള്‍ക്കു തോന്നണം ഞാന്‍ അഗാധ ദുഖത്തില്‍ ആണെന്ന്..അതില്‍ ഞാന്‍ വിജയിച്ചു..സാരമില്ലടാ..നീ വാ..നമുക്ക് പോവാം..ഞാന്‍ മിണ്ടാതെ തലയാട്ടി…

രശ്മി..ഞാന്‍ എന്തോ ഓര്‍ത്ത പോലെ വിളിച്ചു..ഊം? അവള്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി..ഞാന്‍ വന്നത് കാറില്‍ അല്ല,ബൈക്കാണ്..ഞാന്‍ അവളെ നോക്കി..’അതിനെന്താ എന്നെ ബൈക്കില്‍ കയറ്റിയതിനു നിന്നോട് പിണങ്ങാന്‍ ഇനി ആരുമില്ലല്ലോ’..അതും പറഞ്ഞവള്‍ ബൈക്കില്‍ കയറി..ഞാന്‍ വണ്ടി മുന്നോട്ടെടുത്തു..ആദ്യമാദ്യം ബൈക്കിന്റെ ഗാര്‍ഡില്‍ പിടിച്ചിരുന്ന കൈ എപ്പോഴോ എന്റെ തോളില്‍ സ്പര്‍ശിച്ചു..എന്തോ മടിയുള്ള പോലെ..ഞാന്‍ ഒന്നും അറിയാത്ത പോലെ വാഹനം ഓടിച്ചു..ഒടുവില്‍ അത് സ്ഥിരമായി എന്റെ തോളത്തു വിശ്രമിച്ചു..

‘എവിടെക്കാ’,ഞാന്‍ ചോദിച്ചു..’നിനക്ക് ഇഷ്ടമുള്ള എവിടെ വേണമെങ്കിലും’ അവള്‍ പറഞ്ഞു..മൂന്നു ദിവസത്തിനു ശേഷം എന്റെ മനസ്സ് വീണ്ടും തരളിതമായി…ബൈക്ക് നിന്നത് ടൌണില്‍ നിന്നും മാറി നദീതീരത്തെ റസ്‌റോരാന്റിലാണ്..നീ എനിക്ക് വേണ്ടി ഇത്ര നേരം വിശപ്പ് സഹിച്ചിരിക്കുകയല്ലേ..നമുക്കാദ്യം കഴിക്കാം..ഞാന്‍ പറഞ്ഞു…ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് ലഭികാനുള്ള ഇടവേളയില്‍ എപ്പോഴോ അവള്‍ ചോദിച്ചു.’ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ’..? ഊം ..ഞാന്‍ മൂളി..അവള്‍ മടിച്ചു മടിച്ചു കാര്യം പറഞ്ഞു..

‘നീ ഇങ്ങനെ വിഷമിക്കുന്നത് കാണാന്‍ എനിക്ക് വയ്യ..നിന്റെ സ്‌നേഹം ഉപേക്ഷിച്ചു പോയ അവളോട് എനിക്ക് സഹതാപം ഉണ്ട്..അവള്‍ കുറച്ചു നേരം മൌനം പാലിച്ചു..പിന്നെ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു,’നിന്റെ സ്‌നേഹം എനിക്ക് തന്നൂടെ,.മരണം വരെ നിന്നെ സ്‌നേഹിച്ചു ഞാന്‍ അത് തിരിച്ചു തന്നോളം’..ഞാന്‍ ഒന്നും മിണ്ടിയില്ല..ഇത്ര പെട്ടെന്ന് ഈ ചോദ്യം ഞാനും പ്രതീക്ഷിച്ചില്ലായിരുന്നു..അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാന്‍ ഒരു വാക്കിനായി ഞാന്‍ പരതി..

എന്റെ മറുപടി ലഭിക്കാത്തതിനാല്‍ പറഞ്ഞത് തെറ്റായൊ എന്നാ സംശയത്തില്‍ അവള്‍ എന്നെ നോക്കി..ഞാന്‍ അപ്പോഴും വിശ്വാസം വരാത്ത പോലെ അവളെ നോക്കുകയായിരുന്നു..ഒടുവില്‍ അവള്‍ ക്ഷമാപണം പോലെ പറഞ്ഞു..’നിന്റെ വിഷമം കണ്ടു സഹിക്കാതെ പറഞ്ഞതാ..നീ ക്ഷമിക്കു..ഞാന്‍ എന്നും നിന്റെ നല്ല ഫ്രണ്ട് ആയിരിക്കും’.. അവിടെ പണി പാളി..പക്ഷെ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു..ഞാന്‍ വിശ്വാസം വരാതെ അവളോട് ഇങ്ങനെ ചോദിച്ചു..’നിന്നെ പോലെ ഒരു പെണിനെ ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടോ? അത്രയ്ക്ക് പുണ്യം ഞാന്‍ ചെയ്തിട്ടുണ്ടോ?’..രശ്മി ഫ്‌ളാറ്റ്..

അവളുടെ മിഴികള്‍ വിടര്‍ന്നു..ചുണ്ടുകള്‍ക്ക് അരുണിമ കൂടി..മുഖം തുടുത്തു..അവളുടെ ചന്തമുള്ള വിരലുകള എന്റെ വിരലുകളെ പൊതിഞ്ഞു…ഞാന്‍ ആ വിരലുകളെ തഴുകി..അവള്‍ നവ വധുവിനെ പോലെ എന്റെ തോളില്‍ ചാഞ്ഞു..ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ചു..പിന്നീട് ഞങ്ങള്‍ക്കിടയില്‍ വാക്കുകള ഇലായിരുന്നു..മൗനം mathram.. അതിനു ഒരായിരം അര്‍ത്ഥങ്ങളും..അവളുടെ വീടിന്റെ ഗേറിന് മുന്‍പില്‍ ഇറങ്ങുമ്പോള്‍ അവള്‍ എന്നോട് പറഞ്ഞു..ഡാ..ഇനി നിനക്ക് ഈ നിരാശ വേണ്ട..ഈ താടിയും. മീശ വെച്ചോളൂ ..അത് എനിക്കിഷ്ടാണ്..ഊം..ഞാന്‍ മൂളിയാതെയുള്ളൂ..മനസ്സില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു ‘ നീ പറഞ്ഞില്ലന്കിലും അത് ഞാന്‍ ചെയ്യുമെടീ..ചൊരിഞ്ഞിട്ടു വയ്യ’..

അടുത്ത ദിവസം ഞാന്‍ അതിരാവിലെ എഴുന്നേറ്റു..ജോഗിങ്ങിനു പോയി..അത് കഴിഞ്ഞ ഉടനെ 8 മണിക്ക് പോയി കട തുറപ്പിച്ചു ഷേവ് ചെയ്യിപ്പിച്ചു..മീശ കുറച്ചു താഴത്ത് പോയിന്റ് ആക്കി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ വിശ്വാസം വരുന്നില്ല .ഇത് ഞാന്‍ തന്നെ ആണോ..അവള്‍ പറഞ്ഞതാ ശരി..എനിക്ക് ഇതാ നല്ലത്..തുഷരക്കിഷ്ടം ക്‌ളീന്‍ ഷേവ് ആയിരുന്നു..അന്നതായിരുന്നു എനിക്ക് നല്ലത്..കമുകിമാര്‍ക്കു അനുസരിച്ച് കോലം കെട്ടണം എന്നല്ലേ ന്യൂ.ജി പഴഞ്ചൊല്ല്..വീട്ടില്‍ പോയി..കഴിഞ്ഞ ഫ്രണ്ട് ഷിപ്‌ഡേക്ക് രശ്മി തന്ന ഷര്‍ട്ട് ധരിച്ചു..ഞാന്‍ ആവേശത്തോടെ ഓഫീസിലേക്ക്……

ഇന്ന് ഓഫീസ് എന്റെ സ്വര്‍ഗ്ഗമാണ് കേടോ..അവിടെ എന്റെ ദേവി ഉണ്ടാവും..ആയിടെ ഒരു പുതിയ കുട്ടി ജോയിന്‍ ചെയ്തു..ചിത്ര..ആരോടും അധികം മിണ്ടാത്ത പ്രകൃതം..രശ്മിയും ജോയിന്‍ ചെയ്യുമ്പോള്‍ ഇങ്ങനെ ആയിരുന്നു..അവളെ അടിമുടി മാറ്റിയെടുത്തത് ഞാനും..ഓഫീസ് ടൈം കഴിഞ്ഞു കാറില്‍ വീട്ടില്‍ പോവുമ്പോള്‍ രശ്മി ചിത്രയെ വിളിച്ചു പിറകില്‍ കയറ്റി..അര മണിക്കൂര്‍ നേരത്തെ യാത്ര ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി..ചിത്ര പറഞ്ഞു..എനിക്ക് ആശ്വാസമായി..നല്ല രണ്ടു ഫ്രണ്ട് സിനെ കിട്ടിയല്ലോ..ചിത്രയെ ഹോസ്‌റലില്‍ വിട്ടു വീടിനു മുന്നില്‍ ഇറങ്ങുന്നതിനു മുന്‍പ് രശ്മി എന്നോട് പറഞ്ഞു..അരുണ്‍ ,ചിത്ര നല്ല കുട്ടിയാണ്..അവള്‍ ഇനി നമ്മുടെ നല്ല ഫ്രണ്ട് ആണ് കേടോ..അരുണും അവളെ അങ്ങനെ കാണണം..ഞാന്‍ തലയാട്ടി..തിരിച്ചു ഡ്രൈവിനു ഇടയില്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു ‘നീ ഫ്രാണ്ടാക്കിയില്ലന്കിലും ഞാന്‍ ആക്കും മോളെ..ഒരു ഫ്രണ്ട് സ്റ്റാന്റ് ബൈ ആയി നല്ലതാ..നാളെ നിന്നെ കെട്ടാന്‍ ഏതെങ്കിലും ബില്‍ഡര്‍ വരുമോ എന്നറിയില്ലല്ലോ ..അനഗ്‌നെയെങ്കില്‍ എന്റെ സങ്കടം മാറ്റാന്‍ ആരെങ്കിലും വേണ്ടേ ? അല്ല ഇനി ഞാന്‍ നിന്നെ കല്യാണം കഴിച്ചാല്‍ തന്നെ ഒരു മൊബൈലില്‍ രണ്ടു sim ഉപയോഗിക്കുന്ന എത്ര പേരുണ്ട് ..രണ്ടു എഫ് ബി അക്കൌണ്ടുള്ള എത്ര പേരുണ്ട് ? പോട്ടെ നമ്മുടെ കാറില്‍ പോലും നമ്മള്‍ ഒരു സ്റ്റെപ്പിനി കൂട്ത്തല്‍ വെക്കില്ലേ