Share The Article

tedog

ജയന്‍ സ്റ്റൈലില്‍ ഈ ഡയലോഗ് ഒന്ന് പറഞ്ഞു നോക്കു…

“ഒരു പട്ടിയുണ്ടെങ്കില്‍ ഒന്ന്‍ കുട്ടിയാകാമായിരുന്നു”..!!! അതെ, നായ വളര്‍ത്തല്‍ പത്ത് വയസ് മുമ്പുള്ള കായിക ക്ഷമതയും ചുറുചുറുക്കും വന്നുചേരുന്നതിനുള്ള ഉത്തമമാര്‍ഗമാണ് എന്ന് പുതിയ കണ്ടുപ്പിടിത്തം..!!! സ്‌കോട്ടിഷ് ശാസത്രജ്ഞരാണ് ഈ കണ്ടുപ്പിടിത്തവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്..!!! നായ്ക്കളെ കൂടെ കൊണ്ടുനടക്കുന്നതിലൂടെ ആ വ്യക്തിയുടെ മാനസിക നിലയിലും മികച്ച മാറ്റമാണ് കാണാന്‍ സാധിക്കുന്നത് എന്ന് അവര്‍ പറയുന്നു.

നായ്ക്കള്‍ മനുഷ്യന്റെ മാനസികവും ശാരീരികവുമായ അവസ്ഥകളില്‍ നടത്തുന്ന ഇടപ്പെടലുകള്‍ മൂലമാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്ന് ഗവേഷകര്‍ പറയുന്നു. നായ്ക്കളെ വളര്‍ത്തുന്നവരില്‍ രക്തസമ്മര്‍ദ്ദമടക്കമുള്ള രോഗങ്ങള്‍ കുറവായിരിക്കുമെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു..!!!

അടികുറിപ്പ് : നിങ്ങളുടെ വീട്ടില്‍ നായയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പത്ത് വയസ് പ്രായം കൂടുതല്‍ നീട്ടിക്കിട്ടുമെന്നല്ല ഇവിടെ അര്‍ഥമാക്കുന്നത്, മറിച്ച് പത്ത് വയസ് കുറയുന്ന പ്രതീതിയാണുണ്ടാവുക.