ഐശ്വര്യ റായ് ബച്ചന് അഭിനയിച്ച കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യം വിവാദമായിരിക്കുകയാണ്. ഒരു വിക്ടോറിയന്‍ ചിത്രത്തെ ഓര്‍മിപ്പിയ്ക്കുന്നതാണ് പരസ്യ ചിത്രം.
ചാഞ്ഞിരിയ്ക്കുന്ന ഐശ്വര്യയ്ക്ക് കുടചൂടി നില്ക്കുന്ന ഒരു കറുത്ത ആണ്‍കുട്ടി. ഈ ആണ്‍കുട്ടിയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. വംശീയ വിദ്വേഷം പ്രകടമാക്കുന്ന പരസ്യ ചിത്രമാണിതെന്നാണ് ആക്ഷേപം.
ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ കോളോണിയല്‍ കാലത്ത് നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പരസ്യചിത്രം. വംശീയതയും വര്‍ണവെറിയും ബാലവേലയും അടിമത്തവും ഒക്കെയാണ് ഈ പരസ്യ ചിത്രത്തിലൂടെ പ്രകടമാക്കപ്പെടുന്നത് എന്ന് ഒരു പറ്റം സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ ഫറാ നഖ്വി, ഓക്സ്ഫാം ഇന്ത്യയുടെ സിഇഒ നിഷ അഗര്‍വാള്‍, എനാക്ഷി ഗാാംഗുലി, ബാരതി അലി, മധു, മെഹ്റ, ശാന്ത സിന്‍ഹ, ഹര്‍ഷ് മന്ദര്‍, മൃദുല ബജാജ് തുടങ്ങിയവരാണ് വിഷയത്തില്‍ ഐശ്വര്യക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.