ഒരു ചിന്ന, പയ്യന്‍സ് കഥ
ഉണ്ടു, ഉണ്ടു, ഉണ്ടനായ ഒരു പയ്യന്റെ പണ്ടത്തെ കഥയാകുന്നു. ഇപ്പോഴാണ് അവന് ഒരു തണ്ടനായത്.
പയ്യന് ഗള്‍ഫില്‍ പോയി, സ്വപ്രയത്നത്താല്‍ ഒരു ജോലിയും നേടി. ആള് അത്ര മോശക്കാരന്നല്ലെന്നു സാരം. കുറവൊന്നുമില്ലാത്ത ഫോര്‍ /ടു ഫൈവ് ഫിഗര്‍ ശമ്പളവും. അങ്ങിനെ വീടുകാര്ക്കിഷ്ടപെട്ട ഒരു കൊച്ചിനെ കണ്ടുപിടിച്ചു കല്യാണവും ഒറപ്പിച്ചു. പയ്യന് പെണ്ണ് കണ്ടില്ലെന്നു സാരം . ഇനിയാണ് കഥ.
85 total views

ഉണ്ടു, ഉണ്ടു, ഉണ്ടനായ ഒരു പയ്യന്റെ പണ്ടത്തെ കഥയാകുന്നു. ഇപ്പോഴാണ് അവന് ഒരു തണ്ടനായത്.
പയ്യന് ഗള്‍ഫില്‍ പോയി, സ്വപ്രയത്നത്താല്‍ ഒരു ജോലിയും നേടി. ആള് അത്ര മോശക്കാരന്നല്ലെന്നു സാരം. കുറവൊന്നുമില്ലാത്ത ഫോര്‍ /ടു ഫൈവ് ഫിഗര്‍ ശമ്പളവും. അങ്ങിനെ വീടുകാര്ക്കിഷ്ടപെട്ട ഒരു കൊച്ചിനെ കണ്ടുപിടിച്ചു കല്യാണവും ഒറപ്പിച്ചു. പയ്യന് പെണ്ണ് കണ്ടില്ലെന്നു സാരം . ഇനിയാണ് കഥ.
കൊച്ചിയിലാണ് വീട്, കച്ചിയിലാണ് വീമ്പ്. നാട്ടില്‍ വന്ന പിറ്റേന്ന്, അമ്മച്ചി കൊച്ചിന്റെ ഫോട്ടോ കാട്ടി വെരട്ടി. പാവം പയ്യന് ഇരിക്കപൊറുതിയില്ലാതായി. രാവിലത്തെ രണ്ടാം നാസ്ത കഴിഞ്ഞപോള്‍ പയ്യന് പറഞ്ഞു, ‘ അമ്മച്ചിയേ, ഞാന്‍ ആലപ്പുഴക്ക് പോകുന്നു. ഒരു കല്യാണം കൂടാന്‍, വരാന്‍ വൈകും’. അവര്‍ക്ക് ഇവനെങ്ങേലെലും പുറത്തു പോയാല്‍ മതി എന്നായി, എന്നിട്ട് വേണം ഉച്ചക്കല്തെ പണി തുടങ്ങാന്‍., ‘ നീ ആലപ്പുഴയിലെയാ, ആലുവായിലെയാ, എങ്ങയവത് പോന്ഗോ. കൊഞ്ചം സ്വൈര്യം കെടക്കട്ടും ‘. ചുറ്റും ഉള്ള രാവുത്തന്മാരുടെ ഇന്ഫ്ലുഅന്സാന്ന്! ഈ തമിഴ്.
കൊച്ചിന്റെ വീട് അന്ഗമാലിയില് ആകുന്നു. കൊച്ചിനെ കാണാന്‍ ആധിയുമാകുന്നു. അമ്മച്ചിക്ക് മനസിലായോ എന്തോ? പയ്യന് അടുത്ത ബസ്സില്‍ കയറി ഒടുക്കലത്തെ ടിക്കറ്റ് എടുത്തു. ചുള്ളിക്കല്‍ എത്തിയപ്പോഴേ അവനുറങ്ങി.
ഇവിടെ ഞാന്‍ കടന്നു വരുന്നു. ലേറ്റായിട്ടാണങ്കിലും, സ്മാര്‍ട്ടായിട്ടാണ്.
എന്റെ ഫോണ്‍ അടിക്കുന്നത് കേട്ട് നോക്കുമ്പോള്‍, പയ്യന് ആകുന്നു. ‘ ചേട്ടായി..’.
‘ പറയൂ ചോട്ടാ, എന്തേ വന്നു കണ്ടില്ല? ഞാന്‍ പറഞ്ഞ സാധനങ്ങള്‍ എത്തിയിരിക്കും എന്ന് കരുതുന്നു?’
‘ സാധനങ്ങള്‍ പറഞ്ഞതിലും കൂടുതലുണ്ട്. ഇപ്പോള്‍ പ്രശ്നം വേറെയാകുന്നു. ഞാന്‍ വീട്ടില്‍ നിന്ന് ആലപ്പുഴക്കുള്ള ബസ്സില്‍ കയറി, ഉറങ്ങിപ്പോയി. ഇപ്പോള്‍ ആലുവയിലെത്തി, ഇറങ്ങിപ്പോയി. എന്ത് പറ്റി എന്ന് മനസ്സിലാകുന്നില്ല.’
‘ ഗുണ്ടപ്പാ, എനിക്ക് മനസ്സിലായി വരുന്നു. ബാക്കി പത്രം വായിക്ക്.’
‘ അല്ല, ഇവിടെ വരെ വന്ന സ്ഥിതിക്ക്..’
‘ മോനെ, അക്കം ഇറക്കല്ലേ. ഞാന്‍ ഇതൊക്കെ മംഗലാപുരം വരെ യൂസ് പണ്ണിയിരുക്ക്. ഒനക്ക് അവളെ പാക്കണം, അവളവതാനേ’. എനിക്കും ഉണ്ട് ഒന്ന് രണ്ടു റാവുത്തര്‍ കോണ്ടാക്ട്സ്.
‘ അപ്പടിത്താന്‍, താനെ പാര്‍ക്കണം.’
‘ശരി പോങ്കോ. ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞോളാം. പക്ഷെ ആദ്യമായി പോകുന്നത് കൊണ്ട് വെറും കയ്യോടെ പോകരുത്.’
‘ എന്റെ കയ്യില്‍ എന്റെ മൊബൈല്‍ ഉണ്ട്.’ ഇതു താന്‍ടാ പയ്യന്‍സ്!
ഞാന്‍ ഒരു വിധത്തില്‍ അവനെ ഒരു സമ്മാനവുമായി പോകുന്നതിന്റെ ആവശ്യകത മനസ്സിലാക്കി. മനസില്ല മനസോടെ, അവന് അത് അവശതയോടെ അംഗീകരിച്ചു. അവന് നില്ക്കുന്നതിനടുത്തുള്ള ഏതെങ്കിലും കടയില്‍ കയറി ഒരു സമ്മനപ്പൊതി വാങ്ങി, പോകാന്‍ പറഞ്ഞു.
‘ ഞാന്‍ ആലുവ പച്ചക്കറി മാര്‍ക്കറ്റിനു മുന്പിലാന്നുള്ളത്, ഇവിടെ നല്ല തണ്ണിമത്തന് കാണാം. കണ്ടിട്ട് ഫ്രഷാനു, രണ്ടണ്ണം എടുക്കട്ടെ? ഒരെണ്ണം ഓള്‍ടെ അപ്പച്ചനും കൊടുക്കാം.’
എന്റെ കര്‍ത്താവെ, പെങ്കൊച്ചിന് കൊടുക്കാന്‍ തണ്ണിമത്തന് ! ഇവന് സ്വന്തം കല്യാണം മുടക്കും.
‘ എടാ, നീ നേരെ നോക്കണ്ട. ഇടത്തോട്ട് നോക്കൂ, അവിടെ വേറേതെങ്കിലും കടയുണ്ടാകും.’
‘ ശരിയാണ് ചേട്ടായി, എനിക്കവിടെ മീന്‍ മാര്‍ക്കറ്റ് കാണാം.’ മിശിഹായെ , ഇവന് എന്റെ കല്യാണവും മുടക്കും. പെങ്കൊച്ചിന്റെ ചേച്ചിയുടെ കൂടെ പഠിച്ചതാണ് എന്റെ വാമ ഭാഗം!
ഇതോടെ ഞാന്‍ ചെയ്തു കൊണ്ടിരുന്നത് നിറുത്തി, ഫുള്ളി ഇന്വോള്വെട് ആകാന്‍ തീരുമാനിച്ചു. ജീവിത പ്രച്നമാക്കും.
‘ പൊന്നു മോനെ, നീ വലത്തോട്ട് നോക്കൂ, അവെടെന്താ കാണുന്നത്?’
‘ അത് നമ്മുടെ ബജറ്റില്‍ ഒതുങ്ങില്ല ചേട്ടായി. അതൊരു ആനയാണ്’
എന്റെ മുത്തപ്പാ. ഞാന്‍ ഇവനെ എന്ത് ചെയ്യും. ആ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ കാര്യമെന്താകും?
‘ പുള്ളെ, അതിനു പുറകില്‍ നോക്ക്’
‘ ചേട്ടനെന്താ പറഞ്ഞു വരുന്നത്? അതൊരു പാപ്പാനാണ്’ അവനു ഞാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്നു സാരം.
എന്റെ വിധം മാറി ‘പുല്ലേ, അവിടെ ഒരു തുണിക്കട നിനക്ക് കാണാമോ? അവിടെക്കേറി ആദ്യം കാണുന്ന നല്ല ഒരു സെറ്റ് വാങ്ങിക്ക്”
അവന് അകത്തു കയറാന്‍ കാത്തിരുന്നു ഞാന്‍.. . കുറച്ചു സമാധാനമായി. ഇനി എന്ത് സംഭവിക്കാനാ? അവനെ തുണിക്കടക്കുള്ളില് എത്തിച്ചതില്‍ ഞാന്‍ അഭിമാനിച്ചു. അധികം നീണ്ടില്ല, അവന് പറഞ്ഞു ‘ വിഐപി അണ്ടര്‍വെയര്‍ ആണ് കാണുന്നത്, രണ്ടു സെറ്റ് കൂടുതല്‍ എടുക്കട്ടെ?’
ഞാന്‍ എന്റെ തല കൊണ്ട് മതിലിടിച്ചു. ഇവനാരാ ഗള്‍ഫില്‍ ജോലി കൊടുത്തത്? പാടില്ല, സംയമനം പാലിക്കണം.
ഞാന്‍ അവനോടു തന്ജത്തില് സംസാരിച്ചു, അവന്റെ ഫോണ്‍ അവിടെയുള്ള സെയ്ല്‍സ് കുമാരിയുടെ കയ്യിലെത്തിച്ചു. അതിനോട് കരഞ്ഞു പറഞ്ഞ് അവനൊരു ചുരിദാര്‍ ഒപ്പിച്ചു കൊടുത്തു. പുറത്തിറങ്ങി ഒരു ടാക്സി പിടിക്കാന്‍ പറഞ്ഞു. അയാളോടുംഞാന് തന്നെ കാര്യം പറഞ്ഞു മനസ്സിലാക്കി അവനെ കൊച്ചിന്റെ വീട്ടിലെത്തിച്ചു.
അവിടെത്തിയാല്‍ മിണ്ടരുതെന്ന് ശട്ടം കെട്ടിയിരുന്നതിനാല്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ലെന്നു അവന് പിന്നീട് പറഞ്ഞു. എനിക്കത്ര ഉറപ്പു പോര. പെണ്ണിന് അവനെ പിടിച്ചത് കൊണ്ടും, പെണ്ണിനോടവന് ചിരിച്ചതുകൊണ്ടും ഞാന്‍ കൂടുതല്‍ അന്വേഷിച്ചില്ല.
വൈകിട്ട് തിരിച്ചു വീട്ടിലെത്തിയപ്പോള്‍ അമ്മച്ചി അവനോടു കല്യാണത്തെപ്പറ്റി ചോദിച്ചു. അവന് പറഞ്ഞു, ‘ ആനെണ്ടാര്‍ന്നു! പച്ചക്കറിയും, മീനും, തണ്ണിമത്തനും..’
86 total views, 1 views today
