ഒരു പ്രണയലേഖനം
ഇന്ന് വീണ്ടും മഴ പെയ്യുകയാണ്. മഴത്തുള്ളികള്‍ ജനല്‍ കമ്പിയില്‍ തട്ടി എന്റെ കണ്ണുകളില്‍ പതിച്ചപ്പോഴാണ് ഞാന്‍ നമ്മുടെ പഴയകാലം ഓര്‍ത്തത്. എന്റെ കുപ്പിവളകളുടെ കിലുക്കവും മഴയുടെ ആരവവുമായിരുനല്ലോ നിനക്ക് ഏറ്റവും പ്രിയപെട്ടത്. നിന്നെകുറിച്ചുള്ള ഓര്‍മകള്‍ എന്റെ കണ്ണുകളെ ഈരനണിയിക്കുകയാണ്, എന്തേ നമ്മള് ഒന്നായില്ല.
85 total views

ഇനി എത്ര ജന്മങ്ങള് ഞാന്‍ നിനക്കായി കാത്തിരിക്കണം. മഴ പെയ്യുപോള് നീ എന്നെ ഓര്‍ക്കാറുണ്ടോ ഇന്നെന്റെ കൈകളില്‍ കുപ്പിവളകളില്ല. ഈ ചങ്ങലകളുടെ കിലുക്കം നിനക്ക് കേള്‍ക്കാമോ? എനിക്കറിയാം ഈ കിലുക്കം നീയും ഇഷ്ടപെടുനില്ല. ഈ ജനലഴികള്ക്ക് പുറത്തുള്ള ലോകത്തെ ഞാന്‍ ഭയപ്പെടുന്നു. ഈ മഴത്തുള്ളികളും ഞാനും നിന്റെ ഓര്‍മകളില്‍ ഉണ്ടായിരിക്കട്ടെ. എന്റെ ചങ്ങലകളുടെ കിലുക്കവുമായി ഞാന്‍ ഈ മനോരോഗ ആസ്പത്രിയുടെ ചുഴികളില്‍ മറയും വരെയെങ്കിലും.
86 total views, 1 views today