ഒരു പ്രണയിനിയുടെ കത്ത്…
കണ്ണൊന്ന് നനയുമ്പോള്‍
കാലൊന്ന് ഇടറുമ്പോള്‍,
ഒരു പേടിസ്വപ്നത്തിന്റെ ബാക്കിപത്രമായി ഞാന്‍ എന്ന നീ കരയുമ്പോള്‍ സാരമില്ല എന്ന് തലോടി പറയുന്ന ശബ്ദത്തിന് കോട്ടം തട്ടിയിരിക്കുന്നു, എന്ന് അറിഞ്ഞ നിമിഷം മുതല്‍ വെറുക്കുകയായിരുന്നു എല്ലാറ്റിനേയും. ഒന്നിനേയും വകവെയ്ക്കാതെ എടുത്തു ചാടി സംസാരിക്കുമ്പോഴും ഉളളിലെവിടെയോ ഒരു വിങ്ങലുണ്ടായിരുന്നു.
75 total views
കണ്ണൊന്ന് നനയുമ്പോള്‍
കാലൊന്ന് ഇടറുമ്പോള്‍,
ഒരു പേടിസ്വപ്നത്തിന്റെ ബാക്കിപത്രമായി ഞാന്‍ എന്ന നീ കരയുമ്പോള്‍ സാരമില്ല എന്ന് തലോടി പറയുന്ന ശബ്ദത്തിന് കോട്ടം തട്ടിയിരിക്കുന്നു, എന്ന് അറിഞ്ഞ നിമിഷം മുതല്‍ വെറുക്കുകയായിരുന്നു എല്ലാറ്റിനേയും. ഒന്നിനേയും വകവെയ്ക്കാതെ എടുത്തു ചാടി സംസാരിക്കുമ്പോഴും ഉളളിലെവിടെയോ ഒരു വിങ്ങലുണ്ടായിരുന്നു.
ഒന്നിച്ചുളള ജീവിത യാത്രക്കിടയില്‍ ഒരു ചെറിയ സൗന്ദരൃപ്പിണക്കത്തിന്റെ പേരില്‍ നടന്നുവന്ന വഴികളില്‍ നിന്നും വൃതൃസ്തമായി ആ ഇടവഴികള്ക്കിടയിലൂടെ നീ നടന്നു നീങ്ങിയപ്പോഴും മൗനത്തില്‍ പിന്‍വിളി സന്ദേശങ്ങള്‍ ഞാന്‍ നിനക്കു വേണ്ടി മുഴക്കിയിട്ടും നീ തിരിഞ്ഞൊന്ന് നോക്കാതെ നടന്നു നീങ്ങി. എന്നെങ്കിലും നീ വരും, എപ്പോഴെങ്കിലും ഒരിക്കല്‍ നീ എന്റെ മാറില്‍ ചായും എന്ന വിശ്വാസങ്ങളത്രയും നശിച്ചിരിക്കുന്നു. അല്ല നശിപ്പിച്ചിരിക്കുന്നു.
നുണക്കുഴി കവിളുകളും വിടര്‍ന്ന മിഴികളുമായി അവള് നിന്റെ ജീവിത ചക്രവാളത്തിലേക്ക് വന്നപ്പോള്‍ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ നീ ചിരിച്ചും, കളിച്ചും കരഞ്ഞും വേഷമാകെ ആടിത്തീര്‍ത്തു. ഒരു രംഗം കഴിയുന്നതിനു മുമ്പ് മറ്റൊരു രംഗത്തിലേക്ക് രംഗപ്രവേശം ചെയ്യപ്പെട്ട നിസ്സഹായനെപ്പോലെ ഏകാന്തതയെ മുറുകെപ്പിടിച്ച് നാടക വേദിയില്‍ എന്നപോലെ ജീവിത പശ്ചത്തലത്തിലും നീ നിസ്സഹയനായി നിന്നു. കുടയൊന്നുപോലും തന്നെ ഇല്ലാതെ പെരുമഴയില്‍ ഒറ്റപ്പെട്ട് ഏകനായ് നീ നിന്നു. നീ എല്ലായിപ്പോഴും നിസ്സഹായനായിരുന്നു. യാഥാര്‍ത്ഥൃത്തിന്റെ കണ്ണാടിക്കു മുമ്പില്‍പ്പോലും ഒറ്റപ്പെടലിന്റെ തുരുത്തില് ഗദ്ഗദത്തിന്റെയും വേദനയുടെയും വാദായനം നീ എനിയ്ക്കായി എപ്പോഴൊക്കെയായി പൊഴിച്ചു.
വേദനിക്കുന്ന മുഖവുമായി വിതുമ്പുന്ന ചുണ്ടുകളുമായി സ്നേഹം അത്രയും ഉളളിലൊതുക്കി ഇരുണ്ട മേഖങ്ങളുടെ അന്തരീക്ഷത്തില്‍ നീ എന്നെ നോക്കി. നിന്റെ ഓരോ നോട്ടവും എന്നെ വേദനിപ്പിച്ചിരുന്നു. ഇരുമ്പാണി തറച്ചു കയറ്റുന്ന മരണവേദനയോടെ ഞാന്‍ നിന്നെയും നോക്കി നിന്നു. കഴിഞ്ഞുപോയ ഭൂതകാലത്തില്‍ എവിടെയോ എപ്പോഴൊക്കെയോ മായ്ച്ചുകളയപ്പെട്ട പ്രണയത്തിന് നൊമ്പരം വല്ലാതായിരുന്നു. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഋതുഭേദങ്ങള്‍ നിനക്കായ് കാഴച്ച വെക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു.
വിഭാതാത്മകമായാണ് നീ ആ കോളേജ് ഡേയുടെ അന്ന് എന്റെ മുമ്പില്‍ വന്ന് നിന്നത്. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് നിനക്ക് എന്നോട് മന്ത്രിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നീ അതെന്നോട് പറഞ്ഞില്ല. കറുത്തിരുണ്ട മഴമേഘത്തിന്റെ വിളളലുകളിലൂടെ മഴത്തുളളികള്‍ വീഴുന്നത് പോലെയായിരുന്നു നിന്റെ സ്നേഹം. കീറിമുറിക്കപ്പെട്ട ഹൃദയത്തിന്റെ അഗാധമായ തലങ്ങളില്‍ നിന്നും വിളളലകളിലൂടെ ഒഴുകിയെത്തിയ ചുവന്ന് തുടുത്ത പവിത്രമായ രക്തമായിരുന്നു നിന്റെ സ്നേഹം. നിനക്കെന്നെ ഇഷ്ടമാണെന്നറിഞ്ഞിട്ടും ഒന്നും അറിയില്ല കണ്ടില്ല എന്ന ഭാവത്തോടെ ഞാന്‍ ആ കലാലയത്തിന്റെ ഗോവണികളത്രയും കയറിയിറങ്ങി. അകലെ അകലെ നിന്നുപോലും നീയെന്നെ നോക്കി നില്‍ക്കുന്നത് പോലും കണ്ടിട്ടും കണ്ടഭാവം നടി ക്കാതെ ഞാന്‍ നടന്നു നീങ്ങി. തിരികെ കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് എന്ന് എഴുതി എനിക്കായ് കൊടുത്തു വിട്ട ആദ്യ പ്രേമലേഖനവും ഇന്നെന്റെ കയ്യില്‍ പവിത്രമാണ്.
നാം പരസ്പരം സ്നേഹക്കുവാനായി ഇഷ്ടപ്പെട്ടിട്ടും; നേര്‍ക്കുനേര്‍ കാണുമ്പോള്‍ വകവെയ്ക്കാതെ പോയ നിമിഷങ്ങള്‍ ആവോളമുണ്ട്.
അനാഥത്തിന്റെ നോവുമതിലുകള്ക്കുളളില്ക്കിടന്ന് മരണ വേദന നാം രണ്ടു പേരും അനുഭവിക്കുമ്പോഴും നാം എപ്പോഴെങ്കിലും ആത്മാര്‍ത്ഥമായി സ്നേഹച്ചിരുന്നോ? നാം രണ്ടു പേരും ഇത്രവണ്ണം സ്നേഹച്ചിരുന്നിട്ടും എന്തു കൊണ്ടാണ് നിന്റെ പക്കലേക്ക് ഓടിവരുവാന്‍ കഴിയാതിരുന്നത്. ഏകാന്തതയുടെയും വേദനയുടെയും നൂല്‍പ്പാലത്തിലൂടെ നീ നടന്ന് നീങ്ങിയപ്പോള്‍ അരുത് എന്ന് പറയുവാന്‍ എനിക്ക് തോന്നാതിരുന്നത്? എന്തുകൊണ്ടാണ് നമുക്ക് സ്മൃതികളിലെ കുസൃതികള്‍ പങ്കുവെക്കുവാന്‍ കഴിയാതിരുന്നത്? ഉളളിനുളളില്‍ നിനക്കുവേണ്ടി പ്രണയത്തിന് രജതവെളിച്ചം ദീപ്തമാക്കായിട്ടുപോലും ആ ദീപം എനിക്ക് നിന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുവാനായി കഴിയാതിരുന്നത്. എന്നാല്‍ മറ്റു ചില നിമിഷങ്ങളിലെങ്ങോ ഞാന്‍ നിന്റെ അടുത്തുവന്നിരുന്നപ്പോഴും പ്രണയത്തിന്റെ പരിത്യാഗം മറച്ചു വെക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല.
ഉളിയെ സ്നേഹിക്കുന്ന കല്ലുകളാണ് സുന്ദരങ്ങളായ വിഗ്രഹങ്ങളാകുന്നത് എന്ന പോലെ വേദന സഹിക്കുന്ന മനസ്സുകളാണ് സുഖമുളള മനസ്സുകളാകുന്നത്.
ഇന്നത്തെ ഈ ദിവസമുകുന്ന ഈ അദ്ധ്യായം ഇവിടെ പൂര്‍ണ്ണമായിരിക്കുന്നു. ഇനിയും സൂര്യവെളിച്ചം വീഴാന്‍ പോകുന്ന ഓര്മ്മകളെക്കുറിച്ചുളള ഓര്‍മ്മകളില്‍ ഓര്‍മ്മ വരുമെങ്കില്‍ നിന്റെ ഓര്‍മ്മകളത്രയും ഞാന്‍ അയവിറക്കും.
ഇന്നും നമ്മുടെ സഫലമാകാതെ പോയ പ്രണയത്തിന് ഞാന്‍ ചിന്തേരിടുന്നുണ്ട്. ഇതു വഴിയെത്തിയ ഹേമന്തങ്ങളില്‍ മായുകയും മറയുകയും ചെയ്യപ്പെട്ട നമ്മുടെ വിടരാതെ പോയ പ്രണയത്തിന് പ്രണാമം….
76 total views, 1 views today
