ഒരു പ്രസ്ഥാനം തുടങ്ങുന്നത് മാന്യന്മാര്‍, പിന്നെ വ്യാജന്മാര്‍ അതുകഴിഞ്ഞ് ക്രിമിനലുകള്‍

269

InstitutionWordle

“ഏത് പ്രസ്ഥാനത്തില്‍ ആയാലും അതിന്റെ തുടക്കത്തില്‍ അതിലേക്ക് കടന്നു വരുന്നത് തികച്ചും മാന്യന്മാരായ വ്യക്തികളായിരിക്കും. പക്ഷെ കാലം കഴിയുമ്പോള്‍ ഈ “മാന്യന്മാരെ” ചവിട്ടി പുറത്താക്കി ചില “വ്യാജന്മാര്‍” കടന്നു കയറും..ഇവര്‍ ഒന്ന് പിച്ച വച്ച് വരുമ്പോഴേക്കും ഇവര്‍ അറിഞ്ഞോ അറിയാതെയോ ആ പ്രസ്ഥാനം ക്രിമിനലുകളുടെ കൈയ്യില്‍ ചെന്ന് പെട്ടിട്ടുമുണ്ടാകും”. ദേശിയ അവാര്‍ഡ്‌ ജേതാവ് കൂടിയായ സലിം കുമാറാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.

സലിം കുമാര്‍ പറയുന്നത് ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ അല്ലെങ്കില്‍ താഴ്ചയുടെ കാര്യമാണ്. ഒരു പ്രസ്ഥാനം എങ്ങനെ ഉയരങ്ങളില്‍ നിന്നും കൂപ്പ് കുത്തുന്നു എന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. പക്ഷെ ഈ പ്രസ്ഥാനം എന്ന് പറയുന്ന സംഗതി എന്തുമാകട്ടെ, അതിന്റെ പ്രവര്‍ത്തനങ്ങളും ശൈലിയും ഒക്കെ എന്തുമാകട്ടെ, ഈ പ്രസ്ഥാനങ്ങള്‍ തുടങ്ങുന്നത്, അല്ലെങ്കില്‍ ആരംഭിക്കാന്‍ സാധ്യതയുള്ളതും സലിം കുമാര്‍ ആദ്യം പറഞ്ഞ മൂന്ന് ഗണത്തില്‍ പെടുന്ന ആളുകള്‍ തന്നെയല്ലേ?

മാന്യന്മാര്‍ സാമൂഹിക സേവനങ്ങള്‍ക്ക് വേണ്ടി ആരംഭിക്കും, വ്യാജന്മാര്‍ സമൂഹത്തെ പറ്റിച്ചു എങ്ങനെ പൈസയുണ്ടാക്കാം എന്ന ഗവേഷണത്തിന്റെ പരിണിതഫലമായി പ്രസ്ഥാനങ്ങള്‍ തുടങ്ങും. ഇനി വരുന്ന ക്രിമിനലുകള്‍ എന്ന കൂട്ടര്‍ സാമൂഹികവിപത്തുകളായി മാറാന്‍ സാധ്യതയുള്ള പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിക്കും.

പിന്നെ ഇതിലെ ഒരു ഹൈലൈറ്റ് എന്ന് പറയുന്നത് തുടക്കത്തില്‍ സലിം കുമാര്‍ പറഞ്ഞ കാര്യം തന്നെയാണ്. മാന്യന്മാര്‍ തുടങ്ങുന്ന പ്രസ്ഥാനം വഴിയെ വ്യാജന്മാര്‍ ഏറ്റെടുക്കും അല്ലെകില്‍ പിടിച്ചെടുക്കും..അവിടെ നിന്ന് ക്രിമിനലുകളും..! അതുകൊണ്ട് തന്നെ ഏത് പ്രസ്ഥാനം ആയാലും ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിന്റെ ശരീര ശാസ്ത്രം വച്ച് നന്മയുടെ പാഥയിലൂടെയുള്ള അതിന്റെ യാത്ര വെറും ദിവസങ്ങളോ മാസങ്ങളോ മാത്രം ആയിരിക്കും.

തകര്‍പ്പന്‍ തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ നിരവധി പ്രസ്ഥാനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്…ഇതിലെ ചില പ്രസ്ഥാനങ്ങളിലെ തകര്‍ച്ചയുടെ കഥ നമ്മളെ ശരിക്കും ഞെട്ടിക്കും…

(തുടരും…)