ഒരു ബാംഗ്ലൂര്‍ അനുഭവം !
വൈകുന്നേരം ഒരു 5 മണി ആയപ്പോള്‍ മൊബൈല്‍ ബെല്ലടിക്കുന്നു. നോക്കുമ്പോ ഫാലിബ് ! പടച്ചോനെ ഇത് ഒരു പണി ആണല്ലോ, ഞാന്‍ ഫോണ്‍ എടുത്തില്ല. അപ്പോഴേക്ക് അവന്റെ മെസ്സേജ് കിട്ടി
‘ എടാ ഒന്ന് ഫോണ്‍ എടുക്കെടാ. അത്യാവശ്യമാണ്..’
നോമ്പ് ഒക്കെ അല്ലെ.. പാവം. ഞാന്‍ തിരിച്ചു വിളിച്ചു
‘ നോമ്പാണ് നീ തെറി വിളിപ്പിക്കരുത്, കാര്യം പറ’
‘ എടാ പണി കിട്ടി’
‘ അത് മനസ്സിലായി എന്താന്ന് പറ’
57 total views

വൈകുന്നേരം ഒരു 5 മണി ആയപ്പോള്‍ മൊബൈല്‍ ബെല്ലടിക്കുന്നു. നോക്കുമ്പോ ഫാലിബ് ! പടച്ചോനെ ഇത് ഒരു പണി ആണല്ലോ, ഞാന്‍ ഫോണ്‍ എടുത്തില്ല. അപ്പോഴേക്ക് അവന്റെ മെസ്സേജ് കിട്ടി
‘ എടാ ഒന്ന് ഫോണ്‍ എടുക്കെടാ. അത്യാവശ്യമാണ്..’
നോമ്പ് ഒക്കെ അല്ലെ.. പാവം. ഞാന്‍ തിരിച്ചു വിളിച്ചു
‘ നോമ്പാണ് നീ തെറി വിളിപ്പിക്കരുത്, കാര്യം പറ’
‘ എടാ പണി കിട്ടി’
‘ അത് മനസ്സിലായി എന്താന്ന് പറ’
‘ ഫോണ്‍ കട്ട് ചെയ്യാതെ ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക്. എടാ നിന്റെ വണ്ടി ഈ വൃത്തികെട്ട കന്നഡ പോലീസുകാര്‍ കൊണ്ട്പോയി. നോ പാര്‍ക്കിംഗില്‍ ഞാന്‍ അറിയാതെ പാര്‍ക്ക് ചെയ്ത് പോയി’
എടാ മൈ..
നോമ്പ് ആയത് കൊണ്ട് വന്ന തെറി വായില്‍ തന്നെ വച്ചു.
‘എടാ ചക്കരെ.. പൊന്നെ.. നീ ഇപ്പൊ എവിടെ ഉണ്ട്! ഇനി ഇപ്പൊ ഞാന്‍ തന്നെ വരണല്ലോ. നിനക്കാണേല്‍ ലൈസന്‍സ് ഇല്ലല്ലോ’
‘ ഹാ അത് തന്നാ! നീ ആ ബുക്കും പേപ്പറും എടുത്തിട്ട് വാ, ഞാന്‍ ഗാന്ധിബസാര്‍ പോലീസ് സ്റ്റേഷന്റെ അടുത്ത് ഉണ്ട്.
വേഗം ഡ്രസ്സ് മാറ്റി ഓട്ടോ വിളിച്ചു അവിടെ എത്തി.
‘ഡാ..’
ഫാലിബ് : ‘ നീ ഇപ്പൊ തന്തക്കൊന്നും വിളിക്കല്ലേ.. വാ കാശ് ഉണ്ട് ! നമ്മക്ക് വണ്ടി എടുക്കാം’
‘എടൊ അതിനു അവന്മാരോട് സംസാരിക്കാന്‍ എനിക്ക് അത്ര കന്നഡ അറിയില്ല !!! ‘
‘അതൊക്കെ പടച്ചോന് വഴി കാണിക്കും നീ വാ..വേഗം’
അകത്തു കയറി ‘ സാര്‍ … ബൈക്ക് .. ‘
ഒരു മീശക്കാരനായിരുന്നു..അങ്ങേരുടെ ഒരു ഒടുക്കത്തെ നോട്ടം !
‘ഇന്‍ഷുറന്‍സ് കൊടി’
ഫാലിബ് എന്നെ നോക്കി : എടാ എടുത്ത് കൊടുക്ക്
‘അതിനു ഇതിനെവിടാടാ ഇന്‍ഷുറന്‍സ്’
‘സാര്‍ ഇല്ല സാര്‍ ‘
മീശക്കാരന് : ‘ആര്‍സി ‘
‘ഇല്ല സാര്‍ ‘
ഞങ്ങളെ ഒരു നോട്ടം !!! ‘എല്ലി ഊര് ?’
‘സാര്‍ കേരള ‘
‘തമിള്‍ വരുമാ’
‘ഹാ വരും സാര്‍ ‘ രണ്ട് പേരും ഒരുമിച്ച്
‘ ഇന്‍ഷുറന്‍സ് ഇല്ലൈ ആര്‍സി ഇല്ലൈ ..’
‘സാര്‍ ലൈസെന്‍സ് ഇരുക്ക് ‘ വീണ്ടും പഴയ നോട്ടം !
ഞങ്ങള്‍ രണ്ടും തല കുനിച്ചു നിന്നു!
‘ഒരു 5000 ഫൈന്‍ കെട്ടി എടുത്തിട്ട് പോ ‘
ഉടനെ ഫാലിബ് ‘ വാടാ പോകാം’
ഞാന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ അവനെ നോക്കി
‘നിന്റെ ആ കൂതറ വണ്ടി വിറ്റിട്ട് ഫൈന്‍ അടക്കാന്നു വെച്ചാല്‍ കൂടി കിട്ടില്ല 5000. പിന്നാ ..വാ നമ്മക്ക് പോകാം’
‘നാ… മോനെ. നീ എന്നെ കൊണ്ട് വിളിപ്പിക്കും. എങ്ങനേലും വണ്ടി എടുക്കാന്‍ നോക്ക് ‘
അവസാനം കരഞ്ഞു കാലു പിടിച്ചു ആയിരത്തില്‍ നിര്‍ത്തി. ഞാന്‍ പറഞ്ഞു ‘എടാ നീ ആയിരം കൊടുക്ക് ! എങ്ങനേലും ഇതീന്ന് ഊരെടൈ’
അവന് പേഴ്സ് തുറന്നിട്ട് എന്നെ ഒരു ദയനീയ നോട്ടം
‘ എടാ എന്റെ അടുത്ത് നാന്നൂറെ ഉള്ളു ‘
പോലീസ് സ്റ്റേഷന് ആയത് കൊണ്ട് ഞാന്‍ അവനെ തല്ലിയില്ല !
ഓടി പിടിച്ചു വന്നത് കൊണ്ട് എന്റെ അടുത്താണേല്‍ 40 രൂപയെ ഉണ്ടായിരുന്നുള്ളൂ
പിന്നെ ഒന്നും നോക്കിയില്ല ! ഒരുമിച്ച് അറിയാവുന്ന കന്നടയില്‍
‘ പോന്നു സാറേ… ഞങ്ങടെ അടുത്ത് 440 മാത്രേ ഉള്ളു ! വേറെ അഞ്ച് പൈസ ഇല്ല… പ്ലീസ്.. സാര്‍ ‘
അപ്പോള്‍ മീശക്കാരന് പറഞ്ഞതിന്റെ മലയാളം ‘ നായിന്റെ മക്കളെ നീ ഒക്കെ പിന്നെ എന്തിനാടാ ആയിരം തരാന്നു പറഞ്ഞു കൊതിപ്പിച്ചത്.. ഉള്ളത് വെച്ചിട്ട് എടുത്തോണ്ട് പോടാ @#$%ഫ ‘
അപ്പൊ തന്നെ 440 മേശപ്പുറത്തു വെച്ചിട്ട് സ്ഥലം കാലിയാക്കി ! ചിലപ്പോള്‍ കൈകൂലി വാങ്ങുന്നതും കൊടുക്കുന്നതും ഉപകാരം തന്നാ!
കൂട്ടി വായിക്കാന്‍ : ബാംഗ്ലൂര്‍ മലയാളികളെക്കുറിച്ച് പണ്ട് നര്മ്മഭൂമിയില് വന്ന ഒരു ഫലിതം : ബാഗ്ലൂരില്‍ എത്തിയ ഒരു കൂട്ടം നാടകക്കാര് വഴിയരിയാതെ ബസ്സ്റ്റാന്റില് നിന്നു കറങ്ങുകയായ്രിരുന്നു. അതിലൊരാള്‍ അറിയാവുന്ന കന്നഡചേര്‍ത്ത് ആദ്യം കണ്ട ചെറുപ്പക്കാരനോടു ചോദിച്ചു. ‘ഇല്ലി ബസ് ശിവാജി നഗര്‍ ഹോഗ്താ(ഈ ബസ് ശിവാജി നഗറില്‍ പോകുമോ?)’
ചെറുപ്പക്കാരന്റെ മറുപടി.’ഹോഗുമായിരിക്കും!!!!
58 total views, 1 views today
