fbpx
Connect with us

Narmam

ഒരു ‘ബാച്ചിയുടെ’ രോദനം..

ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് എന്‍റെ ഫോണിലേക്ക് ഒരു അറിയാത്ത നമ്പറില്‍ നിന്നും ഒരു വിളി വന്നു..
കല്യാണ പ്രായമായ ഏതൊരു അവിവാഹിതനെയും പോലെ, വളരെ സൂക്ഷ്മതയോട് കൂടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
“ഹലോ.. ആരാ???”
“അളിയാ.. ഇത് ഞാനാ സതീഷ്‌..”
“ഏതു സതീഷ്‌..??” എന്‍റെ ചോദ്യം..
“ടാ..പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ പ്രിയക്ക് ലെറ്റര്‍ എഴുതി നിന്‍റെ കയ്യില്‍ തരാറുള്ള സതീഷ്‌.. ”
“അന്നവളുടെ ചേട്ടന്‍ പിടിച്ചെന്നെ പെരുമാറിയപ്പോള്‍ മുങ്ങിയ സതീഷ്‌ ആണോ???”
“അതെടാ അതെ. അതേ സതീഷ്‌ തന്നെ”

 75 total views

Published

on

25 മാര്‍ച്ച്‌ 2012
എറണാകുളം

ഇതോരുപക്ഷെ ഒരു ബാച്ചിലറുടെ മാത്രം വേദനയായിരിക്കണം എന്നില്ല.
നാളെ എനിക്കും നിങ്ങള്‍ക്കും ഈ അവസ്ഥ വരാം എന്ന മുന്നറിയിപ്പോട് കൂടെ ഈ ചെറുകഥയിലേക്ക്‌ കടക്കുന്നു..

ഇന്നലെ വൈകുന്നേരം എന്‍റെ ഫോണിലേക്ക് വന്ന ഒരു വിളി ആണ് ഈ ബ്ലോഗിന് ആധാരം.. ആ ആധാരം ഞാനിവിടെ പണയം വെക്കുന്നു അല്ല പങ്കു വെക്കുന്നു..
ഇന്നലെ വൈകുന്നേരം ഏഴു മണിക്ക് എന്‍റെ ഫോണിലേക്ക് ഒരു അറിയാത്ത നമ്പറില്‍ നിന്നും ഒരു വിളി വന്നു..
കല്യാണ പ്രായമായ ഏതൊരു അവിവാഹിതനെയും പോലെ, വളരെ സൂക്ഷ്മതയോട് കൂടെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു..
“ഹലോ.. ആരാ???”
“അളിയാ.. ഇത് ഞാനാ സതീഷ്‌..”
“ഏതു സതീഷ്‌..??” എന്‍റെ ചോദ്യം..
“ടാ..പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ പ്രിയക്ക് ലെറ്റര്‍ എഴുതി നിന്‍റെ കയ്യില്‍ തരാറുള്ള സതീഷ്‌.. ”
“അന്നവളുടെ ചേട്ടന്‍ പിടിച്ചെന്നെ പെരുമാറിയപ്പോള്‍ മുങ്ങിയ സതീഷ്‌ ആണോ???”
“അതെടാ അതെ. അതേ സതീഷ്‌ തന്നെ”
“എടാ നാ–ന്‍റെ മോനെ.നിന്നെ ഇതുവരെ ആരും തല്ലിക്കൊന്നില്ലേ..” അന്നത്തെ അടിയുടെ വേദന ഓര്‍ത്ത ഞാന്‍ കലിപ്പോടെ ചോദിച്ചു,,
“ഇല്ലെടാ ഇല്ല.. ഞാന്‍ ഗള്‍ഫിലായിരുന്നു..കഴിഞ്ഞ ആഴ്ച വന്നതേ ഉള്ളു.. പ്രകാശ്‌ ആണ് നിന്‍റെ നമ്പര്‍ തന്നത്..”
‘അല്ലേലും പ്രകാഷിനു ഈയിടെയായി എന്നോടെന്തോ ദേഷ്യമുണ്ട്.. ചിലപ്പോള്‍ അവനെ കുറിച്ച് ബ്ലോഗ്‌ എഴുതുന്നത്‌ കൊണ്ടാവും..’
ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
“പ്രിയക്ക് ലെറ്റര്‍ കൊടുക്കാന്‍ വേറെ ആരെയും കിട്ടിക്കാണില്ല അല്ലെ?? അതാവും എന്നെ വിളിച്ചത്..”
“ഏയ്‌.. അതൊന്നുമല്ലടാ.. ഞാന്‍ നിനക്കൊരു ലെറ്റര്‍ തരാന്‍ വേണ്ടിയ വിളിച്ചത്.”
“നീയൊക്കെ നിയമം പ്രാബല്യത്തില്‍ വരാന്‍ നോക്കിയിരിക്കുവായിരുന്നോ??.ഏതായാലും ഞാന്‍ ആ ടൈപ്പ് അല്ല മോനെ..” ഞാന്‍ നയം വ്യക്തമാക്കി..
“ആഹ്.. അതെല്ലടാ.എന്‍റെ കല്യാണക്കുറി എന്ന ഞാന്‍ ഉദ്ദേശിച്ചത്..അടുത്ത മാസം എട്ടാം തീയതിയാണ് കല്യാണം.. നീ കുടുംബ സമേതം വരണം..ഒഹ് സോറി നിനക്ക് കുടുംബമില്ലല്ലോ.. നീ ഒറ്റയ്ക്ക് വന്ന മതി..”
“ഞാനെന്താടാ ചെറ്റേ ടെസ്റ്റ്‌ ട്യൂബ് ബേബിയോ കുടുംബം ഇല്ലാതിരിക്കാന്‍??”
“ആഹ് അതെല്ലടാ.. കല്യാണം കഴിച്ചില്ലല്ലോ എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.”
“കല്യാണം കഴിചില്ലേലും നല്ല ഒന്നാംതരം കുടുംബത്തില്‍ പിറന്നവന്‍ തന്നാടാ ഞാന്‍..”
“ആയിക്കോട്ടെ. നീ എന്നാ ഒന്നാംതരം കുടുംബസമേതം തന്നെ വന്നേക്ക്..”
അതും പറഞ്ഞു അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു..

ഇന്ന് അതേ സമയം അതേ നമ്പറില്‍ നിന്നും വീണ്ടും ഒരു വിളി..
“ആ പറയെടാ..”
“ടാ..ഈ മാസം എട്ടാം തീയതിയാ കല്യാണം..”
“അതിന്നലെ പറഞ്ഞതല്ലേ, ഒരോ ദിവസവും വിളിച്ചു പറയുന്നതെന്തിനാ??, ഒരു അവിവാഹിതനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കരുത്.. ഹാ..”
“അതല്ലടാ..ഒരു ചെറിയ പ്രശ്നം??”
“എന്തോന്ന് പ്രശ്നം??”
“സ്വര്‍ണക്കടക്കാരന്‍ എന്‍റെ തന്തക്കു വിളിച്ചു..”അവന്‍ വ്യസനസമേതം പറഞ്ഞു..
“ആര്‍ക്കായാലും നിന്‍റെ തന്തക്കു വിളിക്കാന്‍ തോന്നും.. അതിരിക്കട്ടെ,സ്വര്‍ണക്കടക്കാരന്റെ മോള്‍ എത്രാം ക്ലാസ്സിലാ പഠിക്കുന്നത്??” ഞാന്‍ ചോദിച്ചു,.
“പോടാ. അതിനൊന്നുമല്ല അയാള്‍ തെറി വിളിച്ചത്”
“പിന്നെ??”
“കല്യാണ മോതിരത്തില്‍ പെണ്ണിന്‍റെ പേരെഴുതണം എന്നൊരേര്‍പ്പാടുണ്ട്, അതാ പ്രശനം?? ”
“അതെന്താ ഇത്ര മാത്രം പ്രശ്നം? അത്ര വൃത്തികെട്ട പേരാണോ പെണ്ണിന്??” ഞാന്‍ ചോദിച്ചു..
“ആഹ്.. അല്ലേടാ.. പാര്‍വതി നായര്‍ എന്നാ പെണ്ണിന്‍റെ പേര്..”
“നല്ല പേരാണല്ലോ.. അതിനെന്താ ഇത്രമാത്രം ചിന്തിക്കാന്‍.??”
“രണ്ടു വിരലില്‍ ഇടാവുന്ന മോതിരം ഉണ്ടാക്കിയാലും പേര് മുഴുവനും മോതിരത്തില്‍ എഴുതി തീരില്ല എന്നാണ് സ്വര്‍ണക്കടക്കാരന്‍ പറയുന്നത്.”
“പാര്‍വതി എന്നെഴുതിയാല്‍ പോരെ?? അതിനെന്താ ??”
“നായര്‍ എന്നത് നിര്‍ബന്ധമായും എഴുതണമെന്നാ അവള്‍ പറയുന്നത്..ജാതി വിട്ടു ഒരു കളിയുമില്ല എന്നാ അവള്‍ പറയുന്നത്.. ”
“എന്നാപ്പിന്നെ ഒരു കാര്യം ചെയ്.. നായര്‍ എന്ന് മാത്രം എഴുത്..”
“പോടാ.. എന്നിട്ട് വേണം സകല തെണ്ടികളും അത് പറഞ്ഞു കളിയാക്കാന്‍..”
“എന്നാപ്പിന്നെ പാറുനായര്‍ എന്നെഴുതിയാലോ??”
“പോടാ.. എന്നിട്ടും വേണം വിവാഹത്തിന് മുമ്പ് വിവാഹമോചനം കിട്ടാന്‍..ഈ പ്രശ്നം തീര്‍ക്കാന്‍ ഒരു വഴി പറഞ്ഞു താടാ..”
ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചു.. പിന്നെ പതിയെ പറഞ്ഞു തുടങ്ങി.
“നീ ഒരു കാര്യം ചെയ്..ഒരു വള മേടിച്ചു നീ കയ്യിലിട്… അതാകുമ്പോള്‍ അവളുടെ പേരും,അച്ഛന്‍റെ പേരും,ജാതിപ്പേരും, വിലാസവും എല്ലാം എഴുതാം..കുറച്ചൂടെ വീതിയുള്ള വള വാങ്ങുവാണേല്‍ വീടിലേക്കുള്ള വഴിയും,മേപ്പും വരെ കുറിച്ചിടാം..”
അവന്‍ പിന്നെന്തൊക്കെയോ പറഞ്ഞു..
ലിപിയില്ലാത്ത ഭാഷയായത് കൊണ്ട് ഇവിടെ എഴുതാന്‍ പറ്റില്ല..
അല്ലേല്‍ നിങ്ങള്‍ പറ, ഈ വിഷയം എങ്ങനെ പരിഹരിക്കും..???
അടുത്ത മാസം എട്ടാം തീയതി വരെ സമയമുണ്ട്..
ഒരു ബാച്ചിലറുടെ രോദനം കേള്‍ക്കാതിരിക്കരുത്…

Advertisement



നിങ്ങളുടെ നിര്‍ദേശങ്ങള്‍//അഭിപ്രായങ്ങള്‍ എന്നെ അറിയിക്കാന്‍ ഇവിടെ ചവിട്ടി എന്‍റെ ബ്ലോഗ്ഗിലേക്ക്‌ ചാടിയാല്‍ മതി.. പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു.. 🙂

 76 total views,  1 views today

Advertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized10 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment15 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy16 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement