Boolokam
ഒരു ബൂലോകം വായനക്കാരന്റെ പേറ്റു നോവ്
ഒരു നല്ല ബ്ലോഗോ പോസ്ടോ വായിച്ചു കഴിഞ്ഞല്‍ കുറെ നേരത്തിനു ഭയങ്കര അസ്കിതയാണ്,
അതായതു വെള്ളം കുടിക്കാതെ വിഴുങ്ങിയ അരിയുണ്ട നെഞ്ഞിനകത്തു കുടുങ്ങിയ ഫീലിംഗ്………
നിങ്ങള്‍ക്കും അങ്ങനെ തോന്നാറുണ്ടോ……..?
എനിക്കും എഴുതണം…. അത് നാലാള് വായിക്കണം… “അത് അങ്ങനെയല്ല ഇങ്ങനെ വേണമായിരുന്നെന്നു”എന്ന് ഒരാളെങ്കിലും പറയണം……
അതൊരു തെറ്റാണോ..? അല്ല നിങ്ങള്‍ തന്നെ പറ അതൊരു തെറ്റാണോ..?
279 total views

ഒരു നല്ല ബ്ലോഗോ പോസ്ടോ വായിച്ചു കഴിഞ്ഞല്‍ കുറെ നേരത്തിനു ഭയങ്കര അസ്കിതയാണ്,
അതായതു വെള്ളം കുടിക്കാതെ വിഴുങ്ങിയ അരിയുണ്ട നെഞ്ഞിനകത്തു കുടുങ്ങിയ ഫീലിംഗ്………
നിങ്ങള്‍ക്കും അങ്ങനെ തോന്നാറുണ്ടോ……..?
എനിക്കും എഴുതണം…. അത് നാലാള് വായിക്കണം… “അത് അങ്ങനെയല്ല ഇങ്ങനെ വേണമായിരുന്നെന്നു”എന്ന് ഒരാളെങ്കിലും പറയണം……
അതൊരു തെറ്റാണോ..? അല്ല നിങ്ങള്‍ തന്നെ പറ അതൊരു തെറ്റാണോ..?
പിന്നെ കുറച്ചു സമയത്തേക്ക് വിഷയം തേടിയുള്ള പരക്കം പാച്ചിലാണ്…………..
ആദ്യം മനസ്സിലേക്ക് വരിക പഠിക്കുന്ന കാലത്തേ കുരുത്തക്കേടുകളാണ്………..
പക്ഷെ കൂടെ ഉണ്ടായിരുന്ന ചാത്തന്മാരുടെ അടിയുടെ ചൂട് ആലോചിച്ചാല്‍ യ്യോ…. വേണ്ട…
പിന്നെ പ്രണയം അതില്‍ നമുക്ക് വല്യ എക്സ്പീരിയന്‍സ് ഒന്നും ഇല്ലല്ലോ പോരാത്തതിനു ഉള്ള എക്സ്പീരിയന്‍സ് അത്ര നല്ലതും അല്ല,
പിന്നെ ഒരുമാതിരി അവിഞ്ഞ പയിങ്കിളി എനിക്ക് പണ്ടേ ഇഷ്ടമല്ലല്ലോ….. അത് കൊണ്ട് ആ ഭാഗത്തേക്ക് അതികം ചിന്ത പോകില്ല………..
പിന്നെയും കടന്നു ചിന്തിക്കുംബോഴാണ് എന്ത് കൊണ്ട് നമ്മുടെ ചുറ്റുപാടുകളെ കഥാപാത്രങ്ങള്‍ ആക്കിക്കൂട എന്നാ തോന്നല്‍ വരിക,
അയല്പക്കത്തേക്ക് നോക്കി കുറെ ഇരിക്കും ഒരു ടോപികും കിട്ടാതെ വരുമ്പോള്‍ തോന്നും നമുക്കൊന്നും ഒരു ജീവിതനുഭവവും ഇല്ല എന്ന്…..
പിന്നെ ആങ്കുട്ടികള് എഴുതിയത് വായിച്ചാല്‍ തോന്നുംഇത് എനിക്കും സംബവിച്ചതാണല്ലോ…..
എന്ത് കൊണ്ടാണ് എനിക്കിത് എഴുതാന്‍ തോന്നഞ്ഞത് എന്ന്……. അല്ല അതൊരു അസുഖമാണോ
എന്നാ പിന്നെ വല്ലയിടത്തു നിന്നും ചൂണ്ടാം എന്ന് വച്ചാലോ ചില തെണ്ടികള് ഉണ്ട് എല്ലാ ബ്ലോഗും വായിച്ചു
കമന്റ് ഇടുന്നവര്‍ ……….. നമ്മള് എവിടെന്നെങ്കിലും ചൂണ്ടിയാല്‍ അത് മാത്രം പൊക്കും…….
ഓരോരുത്തര് ചൂണ്ടിയ പോസ്റ്റും കൊണ്ട് ഷൈന്‍ ചെയ്തു നടക്കുന്നത് കണ്ടു കൊതി തോന്നും…..
ഹം…….. ഓരോരുത്തരുടെ യോഗം………
ഇന്നും തുടരുന്നു ആ യാത്ര…….. ഒരു വിഷയം തേടിയുള്ള യാത്ര……. തീരാത്ത യാത്ര…….
നിത്യ ശാന്തി കിട്ടാത്ത ആത്മാക്കളെ പോലെ….. ഇന്നും ആ അലച്ചില്‍ തുടരുന്നു…………………
പണ്ട് മലയാള സിനിമക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് …….. വിഷയ ദാരിദ്ര്യം…….
ഈ അലച്ചില്‍ അവസാനിപ്പിക്കാന്‍ ഒരേ ഒരു വഴിയെ ഉള്ളു
ഈ “ബൂലോകം” വായന അവസാനിപ്പിക്കണം……… Can anybody help me…
280 total views, 1 views today