ഒരു മജീഷ്യന്‍ തന്‍റെ മന്ത്രികവടിയാല്‍ നിര്‍മ്മിച്ച നഗരം : ദുബായ്

184

3

അറേബ്യന്‍ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ദുബായ്. ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളര്‍ന്നുകോണ്ടിരിക്കുന്ന ഒരു നഗരമാണ് ദുബായ്. ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്.

പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ തീരത്താണ് ദുബായ് സ്ഥിതി ചെയ്യുന്നത്. അടുത്തകാലത്തായി ചില അത്യാധുനികവും അനന്യവുമായ വന്‍ നിര്‍മ്മിതികള്‍ കൊണ്ട് ദുബായ് ലോകജനശ്രദ്ധ പിടിച്ചുപറ്റി. അംബരചുംബികളായ ബുര്‍ജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടല്‍ നികത്തി നിര്‍മ്മിച്ച പാം ദ്വീപുകളും വന്‍ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുള്‍പ്പെടുന്നു.

അതിവേഗം ബഹുദൂരം സ്വപ്നതുല്യമായ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ നഗരം ഒരു മജീഷ്യന്റെ മാന്ത്രികവടിയാല്‍ നിര്‍മ്മിക്കപെട്ട നഗരത്തിന്‍റെ പ്രതീതി നല്‍ക്കുന്നു. 5 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിങ്ങളെ ദുബായിയെന്ന മായാനഗരത്തിന്റെ ഉള്ളറകളിലേക്ക് കൊണ്ട് പോകുന്നു

Advertisements