മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ പഞ്ചായത്തില്‍ കാര്യാവട്ടം വില്ലേജില്‍ കൂരിക്കുന്നു മുതല്‍ കരുവമ്പാറ വരെ നീണ്ടു കിടക്കുന്ന പ്രധാന പര്‍വ്വതമാണ് തെക്കന്‍മല.

ഇത്രയും കാലം നാട്ടുകാരില്‍ പലരുടേയും കൈവശമായിരുന്നു മലയുടെ ഉടമസ്ഥാ വകാശം. പക്ഷേ,ഇപ്പോള്‍ ഒരു സ്വകാര്യ വ്യക്തി മോഹവില നല്‍കി ഈ ഭൂമിയെല്ലാം സ്വന്തമാക്കിയിരിക്കുന്നു. ഒരു മലയെ പൂര്‍ണ്ണമായും ഇല്ലാതാക്കി സാമ്പത്തിക നേട്ടത്തിനു വേണ്ടി കരിങ്കല്‍ ക്വാറിയും കരിങ്കല്‍ സംസ്‌കരണ കേന്ദ്രവും നിര്‍മ്മിക്കാനാണ് ടിയാന്‍ ശ്രമിക്കുന്നത്. ഇത് വന്‍ പ്രകൃതി അസന്തുലിതാവസ്ഥക്ക് കാരണമാകും.

പാറപ്പൊടി ശ്വസിക്കേണ്ടി വരുന്ന ജനങ്ങള്‍ പലതരം രോഗങ്ങള്‍ക്ക് അടിമപ്പെടും. മല ഇല്ലാതാവുമ്പോള്‍ മഴ ഇല്ലാതാവും പ്രകൃതിയിലെ ജലസമ്പത്ത് നശിക്കും.
എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ മുന്നോട്ടുപോവുകയാണ് കരിങ്കല്‍ കമ്പനി. നിയമത്തിന്റെ എല്ലാ കടമ്പകളും പണത്തിന്റെ ഹുങ്ക് കൊണ്ട് മറികടന്നിട്ടാണ് അവര്‍ മുന്നോട്ടു നീങ്ങുന്നത്.

200ഓളം കുടുംബങ്ങളെ പ്രത്യക്ഷമായും നൂറോളം കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്ന ക്രഷര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സോളിഡാരിറ്റി തുടങ്ങിയവയുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകര്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയിട്ടുണ്ട്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 80 ഏക്കറോളം വരുന്ന തെക്കന്‍ മലയുടെ ചെറിയ ഭാഗം അങ്ങാടിപ്പുറം പഞ്ചായത്തിലാണ്. ഭരണസമിതിയെ സ്വാധീനിച്ച് അങ്ങാടിപ്പുറം പഞ്ചായത്തില്‍നിന്ന് ക്വാറിക്ക് ലൈസന്‍സ് വാങ്ങുകയായിരുന്നു. 13 സെന്റ് വരുന്ന സ്ഥലത്തേക്കാണ് ലൈസന്‍സ് നല്‍കിയത്. അങ്ങാടിപ്പുറം പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നതായും ഇത് മറച്ചുവെച്ചാണ് ലൈസന്‍സ് നല്‍കിയതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

ജനങ്ങളുടെ ദീനരോദനം കേള്‍ക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനുപോലും താല്പര്യമില്ല. ഈ അവസരത്തില്‍ ലോകത്തുള്ള എല്ലാ പ്രകൃതിസ്‌നേഹികളും തെക്കന്‍മലയെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ഉദ്യമത്തെ സഹായിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

You May Also Like

ദീർഘചുംബനത്തിനിടക്ക് രണ്ടിടങ്ങളിലേക്ക് വേർപ്പെട്ട ചുണ്ടുകളുടെ വേദനയാണ് മായാനദി

മാത്തനെ ഞാൻ കണ്ടിട്ടുണ്ട്. സോഡിയാക്കിലെ ഇരുട്ടുമുറിയുടെ ആളൊഴിഞ്ഞ വടക്കേയറ്റത്ത് ഒഴിഞ്ഞഗ്ലാസിലേക്കു മുഖം പൂഴ്ത്തി കിടക്കുന്ന, ചോര തൂവിയ തിര നേരങ്ങളിലെ

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ Nazeer Hussain Kizhakkedathu സോഷ്യൽ മീഡിയയിൽ എഴുതിയത് 1952 വരെ മെഡിക്കൽ…

ദാനം..

എനിക്കു നീ തന്ന ചിത്രത്തിലെ കറുപ്പ് എന്റെ മരണത്തെ കുറിയ്ക്കുന്നു വര്‍ണങ്ങളെ സ്നേഹിക്കുന്ന നിനക്ക് മരണനാന്തരം ഞാനെന്റെ കണ്ണുകള്‍ തരാം

സോഫ്ട്‍വെയറുകൾ ഇല്ലാത്ത പഴയകാലത്തു സിനിമ എഡിറ്റ് ചെയ്തത് എങ്ങനെ ആയിരുന്നു ?

ഫിലിമിൽ എഡിറ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നതാണ് മൂവിയോളാ. ഒരു ഫിലിം പ്രൊജക്ടർ പോലെ ആണ് ഇതിന്റെയും ടെക്‌നോളജി