ഒരു മുറി നിറച്ച് ബലൂണുകളും അതിന്‍റെയിടയില്‍ കുറച്ചു മനുഷ്യരും; ഒരു വെറൈറ്റി പരീക്ഷണം.!

  331

  Untitled-1

  ഇതാണ് വെറൈറ്റി..!!! പരിചയമില്ലാത്ത മനുഷ്യരെ പരിചയപ്പെടാന്‍ ഇതാണ് വെറൈറ്റി മാര്‍ഗം.! എന്തായിരുന്നു ഇവിടത്തെ വ്യത്യസ്ത എന്നല്ലേ?

  ഒരു മുറി നിറച്ച് ബലൂണുകളും അതിന്‍റെ ഇടയില്‍ കുറച്ചു മനുഷ്യരും. അതായിരുന്നു ഈ പരിചയപ്പെടലിന്റെ തുടക്കം.

  ഒരു സെമിനാര്‍ വേദി. 50 പേര്‍ സദസ്സിലിരിക്കുന്നു. മുഖ്യ പ്രഭാഷകന്‍ വേദിയില്‍ ഉണ്ട്. സദസ്സില്‍ ഇരിക്കുന്നവര്‍ക്ക് വേണ്ടി  ചെറിയ ഒരു ആക്റ്റിവിറ്റി നടത്താന്‍ തീരുമാനിച്ചു.

  അദ്ദേഹം അവിടെയിരുന്ന ഓരോരുത്തര്‍ക്കും ഓരോ ബലൂണ്‍ വീതം നല്‍കി. എന്നിട്ട് ആ ബലൂണുകളില്‍ സ്വന്തം പേര് എഴുതാന്‍ നിര്‍ദ്ദേശിച്ചു. അതിനു ശേഷം ഈ ബലൂണുകള്‍ എല്ലാം ഒരു മുറിയില്‍ കൊണ്ട് ഇടാന്‍ അദ്ദേഹം അവരോടു ആവശ്യപ്പെട്ടു. ഇത്രയും അവര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു മുറി നിറയെ ബലൂണ്‍. .!

  ബലൂണുകള്‍ എല്ലാം മുറിയില്‍ ശേഖരിച്ചു കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തിയ ശേഷം അദ്ദേഹം ആ സദസ്സിനോട് മുറിയില്‍ പ്രവേശിക്കാനും സ്വന്തം പേരുള്ള ബലൂണ്‍ കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു. അതിനു അദ്ദേഹം അനുവദിച്ച സമയം അഞ്ച് മിനിറ്റും.! അഞ്ച് മിനിറ്റ് തലകുത്തി നിന്ന് ശ്രമിച്ചുവെങ്കിലും സ്വന്തം പേരിലുള്ള ബലൂണ്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.

  അതിന് ശേഷം പ്രഭാഷകന്‍ ആദ്യം കാണുന്ന ബലൂണ്‍ കൈയ്യില്‍ എടുക്കാനും അതില്‍ എഴുതിയിരിക്കുന്ന വ്യക്തിക്ക് ബലൂണ്‍ എത്തിക്കാനും ആവശ്യപ്പെട്ടു. ഇതു കേള്‍ക്കേണ്ട താമസം എല്ലാവരും കൈയ്യില്‍ കിട്ടിയ ബലൂണ്‍ എടുത്ത് അതിലെ പേര് വായിച്ചു “പരസ്പരം സഹായിച്ചു പിന്നെ സഹകരിച്ചു”.!

  ഇതിനും അദ്ദേഹം അനുവദിച്ചത് അഞ്ച് മിനിറ്റ് സമയം ആണെങ്കിലും ആദ്യ മൂന്ന് മിനിറ്റില്‍ തന്നെ ബലൂണുകള്‍ എല്ലാം പരസ്പരം കൊടുത്ത് കഴിഞ്ഞിരുന്നു.!

  ഇനി എന്തിനുവേണ്ടിയായിരുന്നു ഈ പരിപാടി എന്ന് പ്രഭാഷകന്‍ വിശദീകരിച്ചു. ആദ്യവട്ടം നിങ്ങള്‍ നിങ്ങളുടെ മാത്രം സന്തോഷം കണ്ടെത്താന് ആണ് ശ്രമിച്ചത്. അതിന്‍റെ ഇടയില്‍ നിങ്ങളുടെ മുന്നില്‍ വന്ന ബലൂണുകളും മുഖങ്ങളും നിങ്ങള്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിച്ചു..സ്വയം മുന്നേറാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂടെയുള്ളവരെ നിങ്ങള്‍ മറന്നു. പക്ഷെ അവരുടെ സഹായവും സഹകരണവുമില്ലാതെ നിങ്ങള്‍ ഒരിടത്തും എത്തിയതുമില്ല. പക്ഷെ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടികൂടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയപ്പോള്‍ നിങ്ങളുടെ ജോലികള്‍ കുറച്ചു കൂടി എളുപ്പമായി. പരസ്പ്പര സഹകരണമാണ് എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം എന്ന്നിങ്ങള്‍ ഇപ്പോള്‍ സ്വയം തെളിയിച്ചു കഴിഞ്ഞു. പ്രഭാഷകന്‍ പറഞ്ഞു നിര്‍ത്തി.

  ഇതാണ് ജീവിതം. നിങ്ങളുടെ വിജയം നിങ്ങളില്‍ നിന്ന് തുടങ്ങുന്നു. പക്ഷെ അവ പലപ്പോഴും സഞ്ചരിക്കുന്നത് മറ്റുള്ളവരിലൂടെയായിരിക്കും.