ഒരു യക്ഷിക്കഥ
എനിക്ക് ഏകദേശം ഏഴു വയസ്സ് പ്രായം ഉള്ളപ്പോഴാണ് എന്റെ സുഹൃത്തും സഹപാടിയുമായ വിഷ്ണുവിന്റെ ഏട്ടന് ഹരിയെ യക്ഷി പിടിക്കുന്നത് . സംഭവം നടന്നു കുറച്ചു ദിവസങ്ങള്‍ക്ക്ശേഷം ആരൊക്കെയോ ചേര്‍ന്നുള്ള പതിഞ്ഞ സംസാരത്തിന്റെ അവസാനം : –
“ ആ യക്ഷി കൊണ്ടുപോയി ..” എന്ന് പറഞ്ഞു കേള്‍ക്കുന്നതിനു മുന്‍പ് ഞാന്‍ അത് അറിഞ്ഞിരുന്നില്ല .
തേവരെ പൂജിക്കുന്ന ഹരിയെട്ടനെ യക്ഷിക്ക് പിടിക്കാമെങ്കില്‍ , ശ്രീകോവിലില്‍ നിന്നും കുറച്ചു ദൂരെ മാറി നിന്ന് തേവരോട്:-
“ കാത്തോളണേ..” എന്ന് പറയുന്ന മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും ..
204 total views

എനിക്ക് ഏകദേശം ഏഴു വയസ്സ് പ്രായം ഉള്ളപ്പോഴാണ് എന്റെ സുഹൃത്തും സഹപാടിയുമായ വിഷ്ണുവിന്റെ ഏട്ടന് ഹരിയെ യക്ഷി പിടിക്കുന്നത് . സംഭവം നടന്നു കുറച്ചു ദിവസങ്ങള്‍ക്ക്ശേഷം ആരൊക്കെയോ ചേര്‍ന്നുള്ള പതിഞ്ഞ സംസാരത്തിന്റെ അവസാനം : –
“ ആ യക്ഷി കൊണ്ടുപോയി ..” എന്ന് പറഞ്ഞു കേള്‍ക്കുന്നതിനു മുന്‍പ് ഞാന്‍ അത് അറിഞ്ഞിരുന്നില്ല .
തേവരെ പൂജിക്കുന്ന ഹരിയെട്ടനെ യക്ഷിക്ക് പിടിക്കാമെങ്കില്‍ , ശ്രീകോവിലില്‍ നിന്നും കുറച്ചു ദൂരെ മാറി നിന്ന് തേവരോട്:-
“ കാത്തോളണേ..” എന്ന് പറയുന്ന മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും ..
പകല്‍ വെയില് ചൂടപ്പാടെ എന്നെ പൊതിഞ്ഞു . പനിച്ചൂടില്‍ തളര്‍ന്ന ഞാന്‍ ഉറങ്ങാന്‍ തുടങ്ങുമ്പോഴൊക്കെ കൂര്‍ത്ത പല്ലും , കൊല ചിരിയുമായി വരുന്ന യക്ഷിയെ സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു .
ഞാന്‍ പറഞ്ഞല്ലോ , എനിക്ക് ഏകദേശം ഏഴു വയസ്സ് പ്രായം ഉള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്. അന്ന്, അമ്പലത്തിനു മുന്നിലെ , വഴി ടാര്‍ ചെയ്തിട്ടില്ല .. ഇല്ലിയും , മഞ്ഞു കാലത്ത് പൂത്തുലയുന്ന പാലയും ഒക്കെ കാവല്‍ നിന്നിരുന്ന ഒരു ചെറിയ ഇടവഴി…. ആ വഴി വന്നു തീരുന്നത് , തറവാടിന്റെ തെക്ക് ഭാഗത്തെ ഒരു കുളത്തിലാണ് .. വര്‍ഷങ്ങളായി വെട്ടി തേക്കാത്ത ഒരു കുളം … അതിനു ചുറ്റും കൈതക്കാട്… അതിനരികിലൂടെ ഒരു നടവഴി , തറവാട്ടിലേക്ക്.
മഞ്ഞു വീഴുന്ന മകര മാസ സന്ധ്യകളില്‍ ദീപാരാധനയും , കളമെഴുത്തും പാട്ടും ഒക്കെ കഴിഞ്ഞു ഞങ്ങള്‍ തറവാട്ടിലേക്ക് വരുമ്പോള്‍ , ഞങ്ങളുടെ കൂടെ കൂടാറുള്ള പാലപ്പൂമണം , എന്റെ ഓര്‍മയില്‍ നിന്ന് ആ മീന മാസ പകലിലേക്ക് ഇറങ്ങി വന്നു , ചുമ്മാ എന്നെ പേടിപ്പെടുത്താന്‍ വേണ്ടി മാത്രം . ഞാന്‍ ഭയന്നു വിറച്ചു .. നന്നായി ..വിയര്‍ത്തു
“ നല്ലോണം വെയര്ത്തിട്ടുണ്ട് . ഇനി പനി കൊറഞ്ഞോളും…”
എന്റെ നെറ്റിയില്‍ കൈ ചേര്‍ത്തു മുത്തശ്ശി അമ്മയോട് പറയുന്നത് ഞാന്‍ കേട്ടു.
മുത്തശ്ശി പറഞ്ഞ പോലെ പിറ്റേന്ന് തന്നെ പനി കുറഞ്ഞു..
എനിക്ക് യക്ഷിയെ കുറിച്ച് അറിയണമായിരുന്നു . അച്ഛനോട് ചോദിക്കാന്‍ ധൈര്യം പോര. അമ്മ എപ്പോഴും തിരക്കില്‍ തന്നെ..
“ മുത്തശ്ശീ, ഈ യക്ഷിയെ കണ്ടാല്‍ ആരെ പോലെ ഇരിക്കും ? ….”
“ അതോ .. യക്ഷി ……….” മുത്തശ്ശി പറഞ്ഞു തുടങ്ങി ..
അവളുടെ ഇടതൂര്‍ന്ന മുടിയെ കുറിച്ച്……….
വിടര്‍ന്ന കണ്ണുകളെകുറിച്ചു………….
ചുവന്നു തുടുത്ത ചുണ്ടുകളെ കുറിച്ച് ……..
നിരയൊത്ത പല്ലുകളെ കുറിച്ച് …….
വില്ലോത്ത പുരികങ്ങളെ കുറിച്ച് ……
അത്രയും എത്തിയപ്പോഴേക്കും എന്റെ മനസ്സില്‍ യക്ഷിക്ക് ഒരു രൂപം ഉണ്ടായി. ആ രൂപത്തിന് സന്ധ്യ ചേച്ചിയോട് ചെറുതല്ലാത്ത സാമ്യം ഉണ്ട് എന്ന് ഞാന്‍ അത്ഭുതത്തോടെ മനസിലാക്കുന്നതിനിടയില്‍ ,മുത്തശ്ശി യക്ഷിയുടെ മുലകളെ കുറിച്ച് പറഞ്ഞു ..
ചെന്തെങ്ങിന് കരിക്കൊത്ത മുലകള്‍ …..
അതോടെ എന്റെ മനസ്സിലെ രൂപം സന്ധ്യ ചേച്ചിയുടെ രൂപവുമായി പൊരുത്തപ്പെടാന്‍ ആകാതെ വഴക്കിട്ടിറങ്ങി പോയി ..
മിക്ക ദിവസവും രാവിലെ പുല് തുമ്പില്‍ തങ്ങി നില്ക്കുന്ന മഞ്ഞു തുള്ളി കണ്ണില്‍ ഇറ്റിക്കുന്നതിന് വേണ്ടി ഞാന്‍ വീടിനു മുന്നിലെ കൊയ്തൊഴിഞ്ഞ പാടത്തെക്കിറങ്ങുമ്പോള് ,സന്ധ്യേച്ചിയുംഉണ്ടാകാറുണ്ട് അവിടെ തന്റെ ആട്ടിന്‍ കുട്ടികളുമായി
ഇല്ല… സന്ധ്യേച്ചിയുടെ മുലകള്‍ക്ക് ചെന്തെങ്ങിന് കരിക്കിനോളം വലിപ്പം ഇല്ല . അത് എനിക്ക് ഉറപ്പായിരുന്നു …
ഉറക്കത്തിലേക് വഴുതിപ്പോകുമ്പോഴും ഞാന്‍ എന്നോട് തന്നെ മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു
“ ഇല്ല … സന്ധ്യേച്ചിയുടെ മുലകള്‍ക്ക് ചെന്തെങ്ങിന് കരിക്കിനോളം വലിപ്പം ഇല്ല..”
എന്തിനു വീട്ടിലെ പുറംപണിക്ക് വരുന്ന സന്ധ്യേച്ചിയുടെ അമ്മയ്ക്ക് പോലും അത്രയും വലിപ്പമുള്ള മുലകള്‍ ഇല്ല .
പനി മാറി കുളിച്ചു ഞാന്‍ പള്ളികൂടത്തില്‍ ചെല്ലുമ്പോഴും , വിഷ്ണു ക്ലാസ്സില്‍ വന്നു തുടങ്ങിയിട്ടില്ലായിരുന്നു .
കുട്ടികളില്‍ ആരോ പറഞ്ഞു അന്ന് ഹരിയേട്ടന് പിണ്ഡം ആണ് എന്ന് .
വൈകുന്നേരം ..
അവസാനത്തെ പിരീഡ് തുടക്കത്തില്‍ , ക്ലാസ് മുറിയില്‍ നിന്ന് പുറത്തേക്കു നോക്കവേ കണ്ടു .. ദൂരെ എവിടെ നിന്നോ വന്നെത്തുന്ന തണുത്ത ഒരു ഇരുട്ട്… കട്ടി കൂടി വരുന്ന ഇരുട്ടിനു മീതെ ഇടിച്ചു കുത്തി ഒരു മഴ .. വളരെ പെട്ടെന്ന് ആയിരുന്നു ആ മഴപ്പെയ്ത്തു.
പിന്നെ ടീച്ചര്‍ പറഞ്ഞത് ഒന്നും കേട്ടില്ല അവസാനത്തെ ബെല്ലിനു വേണ്ടി കാത്തിരുന്നു . അപ്പോഴൊക്കെയും മനസ്സില്‍ യക്ഷിയും , ഹരിയെട്ടനും ആയിരുന്നു .
സന്ധ്യ ആയതു പോലെ ഉള്ള ഇരുട്ടിലേക്ക് മഴത്തുള്ളികള്‍ പൊഴിയവേ .. കൂട്ടുകാരോടൊപ്പം കൂട്ടം കൂടി ഉച്ചത്തില്‍ കലമ്പി പുറത്തേക് ഇറങ്ങി …
ആര്‍ത്തലച്ചു വന്ന കാറ്റ് , കുട മാറ്റി മഴയ്ക്ക് സൗകര്യം ചെയ്തു. ആകെ നനഞ്ഞു കുതിര്‍ന്നു
വീട്ടിലേക് എത്തുന്നതിനു മുന്‍പ് , ഇടവഴിയില്‍ വെച്ചാണ് ഒരു പരിചിത ശബ്ദം പുറകില്‍ നിന്ന് ചോദിച്ചത്
“ വല്ലാതെ നനഞ്ഞല്ലോ ഉണ്ണീ .. എവിടേലും കയറി നിന്നൂടായിരുന്നോ ? “
മറുപടി പറയാന്‍ തിരിഞ്ഞ എനിക്ക് , കുറച്ചു നേരത്തേക്ക് ശബ്ദം പുറത്തേക് വന്നില്ല
ഹരിയേട്ടന് !!.. യക്ഷി പിടിച്ചു എന്ന് എല്ലാവരും പറഞ്ഞ ഹരിയേട്ടന് …..!!
അപ്പൊ ഹരിയെട്ടനെ യക്ഷി വെറുതെ വിട്ടോ ? എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു . പക്ഷെ ഞാന്‍ ചോദിച്ചത്
“ ഹരിയേട്ടന് ഇല്ലത്തേക്ക് പോക്വാണോ ? “
:- എന്നാണ്
ഹരിയെട്ടന്റെ മുഖത്ത് ഒരു ചിരി ഉണ്ടായി . ഹരിയെട്ടനെ ഞാന്‍ സ്വപ്നം കണ്ടപ്പോള്‍ ഉണ്ടായിരുന്നത് പോലെ വിഷാദം കലര്‍ന്ന ഒരു ചെറു ചിരി
“ഇരിക്ക പിണ്ഡം വെച്ചവന് എന്ത് ഇല്ലം .. “ വൈകണ്ട… നീ വല്ലാതെ നനഞ്ഞു .. നടന്നോളൂ…. വേഗം ചെന്ന് നനഞ്ഞത് മാറ്റു….”
ഹരിയേട്ടന് ഇടവഴിയില്‍ നിന്നും വലത്തോട്ടുള്ള വഴിയിലേക്ക് തിരിഞ്ഞു . അത് സന്ധ്യേച്ചിയുടെ വീട്ടിലേക് ഉള്ള വഴി ആയിരുന്നു .
205 total views, 1 views today
