ഒരു യാത്രാമൊഴി..

183

winxppro-copy

മൈക്രോസോഫ്റ്റ് വിന്‍ഡോസ് XP. ആ പേര് ഒരിക്കലെങ്കിലും കേള്‍ക്കാത്തവര്‍, ഒന്ന് ഉപയോഗിക്കാത്തവര്‍ ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല. ഞാന്‍ കമ്പ്യൂട്ടര്‍ പഠിച്ചു തുടങ്ങിയത് 1999 ഇല്‍ ആണ്. വിന്‍ഡോസ്‌ 98 ആയിരുന്നു ഒപെരടിംഗ് സിസ്റ്റം. എന്നാല്‍ പിന്നീടു രണ്ടു വര്‍ഷം ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടേ ഇല്ല . പിന്നീട് ഒരു ദിവസം കമ്പ്യൂട്ടര്‍ കുറച്ചു കൂടി പഠിക്കണം എന്ന മോഹവുമായി ഒരു കമ്പ്യൂട്ടര്‍ സെന്‍റെര്‍ ഇല്‍ ചെന്നു കയറി ..

അന്നു പകച്ചിരുന്നിട്ടുണ്ട് പച്ച പുതച്ച വിശാലമായ ഒരു പുല്‍മേടിനു മുന്‍പില്‍..
പിന്നീട് അറിഞ്ഞു. അതായിരുന്നു വിന്‍ഡോസ്‌ XP … അന്നു സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ഒന്ന് ക്ലിക്ക് ചെയ്യാന്‍ പോലും ശക്തിയില്ലാതെ പകച്ചിരുന്നുപോയി. പുതിയൊരു അന്തരീക്ഷത്തോട് പൊരുത്തപ്പെടാന്‍ ഉള്ള ബുദ്ധിമുട്ടാവാം കാരണം. പിന്നീടങ്ങോട്ട്‌ കളിച്ചു വളര്ന്നതെല്ലാം ആ പച്ച പുല്‍മേട്ടില്‍ ആയിരുന്നു.. ഇന്നും അത് തന്നെ കളിക്കളം.

പണ്ട് അമ്മാവന്റെ വീട്ടില്‍ പോകുമ്പോള്‍ കളിച്ചിരുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. ഏകദേശം വിന്‍ഡോസ്‌ XP വാള്‍പേപ്പര്‍ പോലെ തന്നെ. ഇന്നും വിന്‍ഡോസ്‌ XP തരുന്നത് ആ ഗൃഹാതുരത്വം ആണ് . ആ സ്ഥലത്തെ മുക്കും മൂലയും പരിചിതം ആണ് . അതുപോലെ തന്നെ വിന്‍ഡോസ്‌ XP യും . ആ സ്ഥലം നികത്തി ഇപ്പോള്‍ വീട് വച്ചു. ഇന്നിതാ XP യും വിട പറയുന്നു. ഞാനും വിന്‍ഡോസ്‌ 7 ഉപയോഗിക്കാന്‍ തുടങ്ങിയതാണ്‌. പിന്നെ എന്തുകൊണ്ടോ XP യിലേക്ക് തന്നെ തിരിച്ചു പോന്നു.

ഒരു പക്ഷെ ആ ലാളിത്യം കൊണ്ടാവാം.. ഇന്ന് പക്ഷെ അതില്‍ നിന്നും വിട്ടുമാറാന്‍ തോന്നുന്നതേയില്ല .
എന്തായാലും അതെല്ലാം ഓര്‍ക്കാന്‍ സമയം ഇല്ല . സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ വിന്‍ഡോസ്‌ XP ക് ഉള്ള സപ്പോര്‍ട്ട് മൈക്രോസോഫ്ട്‌ പിന്‍വലിക്കുന്നത് . 2014 ഏപ്രില്‍ 8 നു നമ്മുടെ പ്രിയപ്പെട്ട XP വിട വാങ്ങുകയാണ്. അന്ന് മുതല്‍ മുതല്‍ വിന്‍ഡോസ്‌ XP ഉപയോഗിക്കണം എങ്കില്‍ ഒരു ഉപഭോക്താവിനു 16750 രൂപയോളം ചെലവ് വരും. എങ്കില്‍ വിന്‍ഡോസ്‌ ന്റെ ഏതെങ്കിലും പുതിയ ഒപെരടിംഗ് സിസ്റ്റത്തിലേക്ക് മാറുന്നതിനാനെങ്കില്‍ 5025 രൂപ മാത്രം ആണ് ചെലവ് വരുന്നത് . മാത്രമല്ല പിന്നെയും കുറച്ചു കുഴപ്പങ്ങള്‍ കൂടി ഉണ്ട്. ഇപ്പോള്‍ നമ്മള്‍ ഇന്‍റര്‍നെറ്റില്‍ ഉപയോഗിക്കുന്ന IPv6 വിന്‍ഡോസ്‌ XPയില്‍ സപ്പോര്‍ട്ട് ചെയ്യില്ല. എന്തായാലും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. എന്‍റെ അതിയായ ദു ഖം അറിയിക്കുന്നു..

വിന്‍ഡോസ്‌ XP റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് ഇറക്കിയ ബാനര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.