ഒരു വര്‍ഷമായി ഈ 12 കാരന്‍ വല്ലതും കഴിച്ചിട്ട് ; ശാസ്ത്രലോകത്തിന് അത്ഭുതമായി വിശപ്പില്ലാ ബാലന്‍

252

1414511627483_wps_15_MUST_C

നിരാഹാരവും പട്ടിണി സമരവുമൊക്കെ നമ്മുടെ നാട്ടില്‍ സ്ഥിരമാണ്. ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെന്ന് കരുതി കാര്യമായി ഒന്നും സംഭവിക്കാനില്ല. എന്നാല്‍ ഒരു വര്‍ഷമായി ഭക്ഷണം കഴിക്കാതിരുന്നാലോ ? ഭക്ഷണ വസ്തുക്കളോട് പ്രീയം നഷ്ടപ്പെട്ട് ഒരു വര്‍ഷമായി കഴിയുന്ന, ശാസ്ത്രലോകത്തിന് അത്ഭുതമായി മാറിയ ഒരു 12 കാരനെ പരിചയെപ്പെടാം

ലാന്‍ഡന്‍ ജോണ്‍സ് എന്ന 12 വയസുകാരനാണ് വിശപ്പും ദാഹവും ഇല്ലാത്ത അപൂര്‍വ അവസ്ഥ ഉണ്ടായിരിക്കുന്നത്. വളരെ അപൂര്‍വമായി മാത്രം ഇവന്‍ സാന്‍ഡ്‌വിചും ഉപ്പേരിയും കഴിക്കുന്നതായി മാതാപിതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 14 മുതലാണ് ഒന്നും കഴിക്കാന്‍ കൂട്ടാക്കാത്ത അവസ്ഥ ആരംഭിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഒക്ടോബര്‍ 13ന് രാത്രി, പിസായും ഐസ്‌ക്രീമും കഴിച്ചാണ് ഇവന്‍ കിടന്നത്. പിറ്റേന്ന് രാവിലെ വിശപ്പില്ലാത്ത ഒരു ലോകത്തിലേയ്ക്കാണ് ലാന്‍ഡന്‍ ഉണര്‍ന്ന് എഴുനേറ്റത്. അത്രയും നാള്‍ കൂട്ടുകാരുമൊത്ത് കളിച്ചും സൈക്കിളോടിച്ചും നടന്നിരുന്ന പയ്യന്‍, അതോടെ വീടിനു പുറത്തിറങ്ങാതെയുമായെന്ന് വീട്ടുകാര്‍ പറയുന്നു. ഒറ്റവര്‍ഷം കൊണ്ട് ലാന്‍ഡന്റെ ഭാരം 47കിലോഗ്രാമില്‍ നിന്നും 29 കിലോയായി കുറഞ്ഞു.

മകന്റെ ഈയൊരു അവസ്ഥയില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ് മൈക്കള്‍ഡെബി ദമ്പതിമാര്‍. അഞ്ച് ആശുപത്രികളില്‍ ഇതുവരെ ഇവര്‍ ലാന്‍ഡനെ കാണിച്ചു. എന്നാല്‍ ഇവിടെയുള്ള ഒരു ഡോക്ടര്‍ക്കും കുട്ടിയുടെ അവസ്ഥയ്ക്ക് കാരണം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒരുപക്ഷേ ഇങ്ങനെയൊരു അവസ്ഥയുള്ള ലോകത്തിലെ ഏക വ്യക്തിയാണ് ലാന്‍ഡനെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വാട്ടര്‍ലൂവിലെ ഒരു ഡോക്ടര്‍ ചില മരുന്നുകള്‍ നിര്‍ദേശിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത്, ലാന്‍ഡന്റെ കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ മാത്രമാണ് ഇവിടെ എടുക്കാറുള്ളത്.