Windows-Defender

തൊണ്ണൂറുകളുടെ ആദ്യകാലങ്ങളിലേക്ക് ഒന്നു ഓര്‍മയെ കോണ്ട് പോകൂ, അന്നതെ ആ ചാത്തന്‍ കമ്പ്യുട്ടര്‍ ഓര്‍മ്മ വരുന്നുണ്ടോ? വിഡ്ഡിപ്പെട്ടി പോലും വ്യാപകമാകാത്ത കാലം. പിന്നല്ലേ കമ്പ്യുട്ടര്‍? എത്ര വലിയ മാറ്റമാണ് അന്ന് മുതല്‍ ഇന്ന് വരെ വിന്‍ഡോസിന് സംഭവിച്ചത്. എന്തിന് വിന്‍ഡോസ് എന്ന ഇംഗ്ലീഷ് പദത്തിന്റെ യഥാര്‍ഥ അര്‍ഥം പോലും നാം മറന്നിരിക്കുന്നു.

ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് കമ്പ്യുട്ടര്‍ നന്നേ ചെറുതായിരിക്കുന്നു, ഒപ്പം സോഫ്റ്റ്‌വെയറും.

വിന്‍ഡൊസിന്റെ കാലമാറ്റത്തെ ചിത്രീകരിച്ചിരികുകയാണ് ചുവടെ..

വിന്‍ഡോസ് 1.0  (1985)

19985ലാണ് ഔദ്യോഗികമായി വിന്‍ഡോസ് 1.0 റിലീസ് ചെയ്തത്. പറഞ്ഞതിനേക്കാക്കാളും 2 വര്‍ഷം കാത്തിരിക്കേണ്ടി വന്നു ആദ്യ വിന്‍ഡോസിനായി.ഇന്റര്‍ഫേസിനെ, മാനേജര്‍ എന്നായിരുന്നു കമ്പനി വിളിച്ചിരുന്നത്

വിന്‍ഡോസ് 2.0  (1987-1990)

വിന്‍ഡോസിന്റെ രണ്ടാം വേര്‍ഷന്‍ 1987 ല്‍ ലോഞ്ച് ചെയ്തു. വര്‍ദ്ധിപ്പിക്കവുന്ന മെമ്മറി, ഡെസ്‌ക്‌ടോപ് ഐക്കണ്‍ എന്നിവയായിരുന്നു പുതു പ്രത്യേകതകള്‍

വിന്‍ഡോസ് 3.0  (1990)

അതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട വെര്‍ഷനായിരുന്നു 3.0. ആദ്യ രണ്ടാഴ്ച കൊണ്ട് തന്നെ 10 മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കാന്‍ മൈക്രോസോഫ്റ്റിനായി. കൂടുതല്‍ പെര്‍ഫോമന്‍സ്, മെച്ചപ്പെട്ട ഐക്കണുകള്‍ എന്നിവയായിരുന്നു ഹൈലൈറ്റ്

വിന്‍ഡോസ് 95 (1995)

വിന്‍ഡോസ് 95 ന്റെ അവതരണം മൈക്രോസോഫ്റ്റിന് മറക്കാനാകില്ല. ആദ്യമായി സ്റ്റാര്‍ട്ട് ബട്ടണ്‍, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവതരിപ്പിച്ച വെര്‍ഷാനായിരുന്നു അത്. 7 മില്യണ്‍ കോപ്പിയാണ് ആദ്യ അഞ്ചാഴ്ച കൊണ്ട് വിറ്റത്.

വിന്‍ഡോസ് 98  (1998)

ഇന്റര്‍നെറ്റ് വ്യാപകമായ കാലത്താണ് 98 വെര്‍ഷന്റെ അവതരണം. ഉപഭോക്താക്കള്‍ക്കായി ആദ്യം പുറത്തിറക്കിയ വെര്‍ഷന്‍ വിന്‍ഡോസ് 98 എന്നാണ് മൈക്രോസോഫ്റ്റ് ഭാഷ്യം. ഡി.വി.ഡി റൈറ്റ് ചെയ്യാന്‍ കഴിയുന്ന ആദ്യ സോഫ്റ്റ്‌വെയര്‍ ആയിരുന്നത്.

വിന്‍ഡോസ് Me (2000)

വിന്‍ഡോസിന്റെ മില്യേനിയം എഡിഷനായിരുന്നു ഇത്. വിവിധ മീഡിയ ഫീച്ചറുകളും റീസ്റ്റോര്‍ സപ്പോര്‍ട്ടുമായിരുന്നു പ്രത്യേകതകള്‍. ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ വെര്‍ഷന്‍ കൂടുയായിരുന്നു me.

വിന്‍ഡോസ് XP  (2001-2005)

മുന്‍ വെര്‍ഷന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുരത്തിറക്കിയ വെര്‍ഷന്‍.ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെട്ട വെര്‍ഷന്‍. ആദ്യമായി മൈക്രോസോഫ്റ്റ് സുരക്ഷ ഫീച്ചറുകള്‍ നല്കിയതും  xpയിലാണ്.

വിന്‍ഡോസ് Vista (2006-2008)

പുതിയ ഡിസൈനും ചെറിയ അപ്‌ഡേറ്റ്‌സുമായി എത്തിയ വിസ്റ്റ അത്ര വിലപ്പോയില്ല. അനാവശ്യ അവതരണമായിരുന്നു വിസ്റ്റയുടെതെന്നാണ് പൊതുവേയുള്ള അഭിപ്രായം.

വിന്‍ഡോസ് 7 (2009)

 

വിസ്റ്റയില്‍ ഇല്ലാഞ്ഞത് എന്തോ അതാണ്‌ 7 പൂര്‍ത്തീകരിച്ചത്. 2009ല്‍ അവതരിപ്പിച്ച വിന്‍ഡോസ് 7 ആണ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒ.എസ്.

വിന്‍ഡോസ് 8/8.1 (2012-present)

വിന്‍ഡോസിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വെര്‍ഷനാണ് വിന്‍ഡോസ്8. അതുവരെ ഉണ്ടായിരുന്ന ഇന്റര്‍ഫേസിനെ അപ്പാടെ മാറ്റിപുതിയ ടൈല്‍ – ടച്ച് ഇന്റര്‍ഫേസ് അവതരിപ്പിച്ചു. പക്ഷേ സ്റ്റാര്‍ട്ട് ബട്ടണിന്റെ അഭാവവും കൂടുതല്‍ സങ്കീര്‍ണമായ പ്രവര്‍ത്തനവും 8ന്റെ പോരായ്മകളായി വിലയിരുത്തപ്പേടുന്നു. വിന്‍ഡോസ് 9 ലൂടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് അഭ്യുഹം

You May Also Like

PNR വിവരങ്ങള്‍ ഇനി ഗൂഗിള്‍ സെര്‍ച്ചിലും

ഈ സേവനം ഗൂഗിള്‍ നല്‍കുന്നതല്ല, മലയാളിയും ബാംഗ്ലൂരില്‍ വെബ് ഡിസൈനറും ആയ സുര്‍ജിത്ത് ആണ് ഈ ഉപയോഗപ്രദമായ ആപ്പ് നിര്‍മിച്ചിരിക്കുന്നത്

ഇനിയൊരു വിന്‍ഡോസ് ഉണ്ടാവില്ല: വിന്‍ഡോസ് 10 അവസാനത്തേത്

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വിന്‍ഡോസ്‌ 10 അവസാനത്തെ വിന്‍ഡോസ്‌ വേര്‍ഷന്‍ ആകുമെന്ന്!!!

വിന്‍ഡോസ് 10 നെ പറ്റി അറിയേണ്ട 10 വസ്തുതകള്‍

കമ്പ്യൂട്ടറിനും, സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ വെര്‍ഷന്റെ നിര്‍മാണം. വിന്‍ഡോസ് 10 നെ പറ്റി അറിയേണ്ട 10 വസ്തുതകള്‍

നിങ്ങളുടെ ഡാറ്റ നഷ്ടപ്പെട്ടോ? തിരിച്ചെടുക്കാന്‍ ഒരു എളുപ്പവഴി.

അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഡിലീറ്റ് ചെയ്യുന്ന പല ഫയലുകളും പിന്നീട് പലപ്പോളും ആവശ്യം വരുന്നതായി തോന്നാറില്ലേ? അങ്ങനെ ഒരു തോന്നല്‍ കൊണ്ട് വിഷമിക്കേണ്ട കാര്യമില്ല. അത്തരം ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഒരു എളുപ്പവഴിയും അതിനു വേണ്ടിയുള്ള ഒരു ഫ്രീ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുകയാണ് ഇവിടെ.