മനുഷ്യമനസ്സ് സങ്കീര്‍ണമാണ് എന്ന് പറഞ്ഞ മഹാന്‍ ആരായാലും അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ജീവിതത്തില്‍ ഒരിക്കലും സാധ്യമാവാത്ത കാര്യങ്ങള്‍ ചിന്തിക്കാന്‍ മനുഷ്യമനസ്സിനു കഴിയും.

സ്ഥിരമായി പ്ലെയിനില്‍ യാത്രചെയ്യുന്നവര്‍ക്ക് ഈ വീഡിയോ കണ്ടാല്‍ കൂടുതല്‍ നന്നായി മനസിലാകും.കാരണം അവര്‍ ഇങ്ങനെയൊക്കെ ചിന്തിച്ചവരാണ്. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറില്‍ തുടങ്ങി വിമാനത്തിലെ മൂത്രപുരവരെ നീളുന്നു നമ്മുടെ ചിന്തകള്‍.

വിമാനം പറപ്പിക്കാനും വിമാനം സ്വന്തമാക്കാനും നമ്മള്‍ ചിന്തിക്കുന്നത് ആകാശത്തിലിരുന്നു ഭൂമി കാണുമ്പോഴാണ്. പിന്നീട് ആണ് നമ്മള്‍ ഓര്‍ക്കുന്നത് വിമാനം മേടിച്ചാലും പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലമില്ലലോ?. നടപാത,ഭക്ഷണം,എയര്‍ഹോസ്ട്രേസ് ചേച്ചിമാര്‍ തുടങ്ങി വിമാനത്തിലെ സീറ്റിലെ ആണിയെ കുറിച്ച്  വരെ നമ്മള്‍ ചിന്തിക്കും.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നമ്മുടെ ചിന്തകളെ വിമാനത്താവളത്തില്‍ തന്നെ ഉപേക്ഷിച്ചു നമ്മള്‍ നമ്മുടെ കാര്യങ്ങളിലേക്ക് കടക്കും. ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ പറയു.നിങ്ങള്‍കും ഈ ചിന്തകള്‍ ഉണ്ടായിട്ടില്ലേ?

Advertisements