ഒരു വിളി ;പിന്നെ വീഴ്ച : സച്ചിന് പോലും സംഗതി മനസിലായില്ല

189

ഒരു നിലവിളി !പിന്നെ നോക്കുമ്പോള്‍ സച്ചിന്‍ കണ്ടത് ഒരാള്‍ നിലത്ത് വീണ് കിടക്കുന്നതാണ്.

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ടെസ്റ്റ്‌ മത്സരത്തിനിടെയായിരുന്നു അമ്പതിനായിരത്തോളം വരുന്ന കാണികളെ അടക്കം ചിരിപ്പിച്ച സംഭവം നടന്നത്. അനില്‍ കുംബ്ല എറിഞ്ഞ പന്തില്‍ ന്യുസിലാണ്ട് ബാറ്സ്മാനായ മാര്‍ക്ക്‌ റിച്ചാര്‍ഡ്സണ്‍ സ്വീപ്പിനു ശ്രമിച്ചതാണ് ചിരിക്ക് തുടക്കം കുറിച്ചത്. ആ ഷോട്ട് അടിക്കാനുള്ള ശ്രമത്തിനിടെ മാര്‍ക്കിന്റെ കാലുകളെ മസ്സില്‍ പിടിച്ചതും, വേദന സഹിക്കാന്‍ കഴിയാതെ മാര്‍ക്ക് നിലവിളിച്ചു കൊണ്ട് താഴെ വീണതും.

ഇത് കണ്ട അടുത്തു കൂടിയ ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ ചിരി അടക്കാന്‍ കഴിഞ്ഞില്ല. ലക്ഷ്മണ്‍ ഹര്‍ബജന്റെ തോളില്‍ തല വച്ച് ചിരിച്ചു. മാര്‍ക്കിന്റെ സഹതാരം സ്റ്റീവന്‍ ഫ്ലെമിങ്ങിനും കോച്ചും ഡ്രസ്സിംഗ് റൂമില്‍ ഇരുന്നു ചിരിച്ചു. സച്ചിന് പോലും ചിരി അടക്കാന്‍ കഴിഞ്ഞില്ല.

നിങ്ങളും ചിരിക്കുമെന്നു ഉറപ്പ്. വീഡിയോ കണ്ടു നോക്കു.