ഒരു വിഷുപ്പുലരി; ഇതൊരു നല്ലമനസ്സിന്റെ കഥ !

149

10406797_10152922818312961_5746755193350628605_n

അയാള്‍ ആ പേഴ്‌സ് ഒന്ന് കൂടി തുറന്നു നോക്കി ..!, നിറയെ നൂറിന്റെ നോട്ടുകള്‍ അടുക്കി വെച്ചിരിക്കുന്നു …!

കൈകള്‍ വിറക്കുന്നു .., ഹൃദയം പടപടാന്നു മിടിക്കുന്നു …

എന്തു ചെയ്യണം ..?, ഇന്ന് പുതു വര്‍ഷമാണ് …, , വഴിയിലേക്ക് നോക്കിക്കൊണ്ട് നാല് കുഞ്ഞു കണ്ണുകള്‍ തന്നെ കാത്തിരിക്കുന്നുണ്ടാകും …!

പുതുവര്‍ഷത്തില്‍ .., പുതു വസ്ത്രങ്ങളുമായി .., തങ്ങളുടെ അപ്പാ വരുമെന്ന് .., ആ കുഞ്ഞു മനസ്സുകള്‍ക്കറിയാം …!,

ആ വിശ്വാസത്തെ തകര്‍ക്കാന്‍ തനിക്കാകില്ല …!, ആ കുഞ്ഞു കണ്ണുകളില്‍ നീര്‍ പൊഴിയുന്നത് തനിക്ക് കാണാനാകില്ല …!

പുതു വസ്ത്രങ്ങള്‍ അണിഞ്ഞ് .., എല്ലാ സമപ്രായക്കാരും തിമിര്‍ത്താടുമ്പോള്‍ .., ആ കുഞ്ഞു മനസ്സുകളില്‍ നിറയുന്ന നൊമ്പരത്തിന്റെ നോവ് .., തനിക്കത് തൊട്ടറിയാനാകും ..!

തന്റെ ബാല്യം അത്തരത്തിലുള്ളതായിരുന്നു …!, വെറും കൈയ്യോടെ മടങ്ങി വരുന്ന അപ്പന്റെ ദു:ഖം താനിന്ന് തിരിച്ചറിയുന്നു …!

പിഞ്ഞിത്തുടങ്ങിയ പഴയ വസ്ത്രങ്ങളില്‍ നിന്നും ഉള്ള ഒരു മോചനം .., അത്രയേ അവര്‍ക്കു വേണ്ടൂ …!

വൈകുന്നേരെം താന്‍ തിരിച്ചു വരുമ്പോള്‍ .., കൊണ്ടു വരാമെന്ന് സമാധാനിപ്പിച്ചാണ് .., ഒരു വിധത്തില്‍ അവിടെ നിന്നും പുറത്തു കടന്നത് ..!
വിഷുവിന് മാസങ്ങള്‍ക്കും മുമ്പേ തുടങ്ങിയ മോഹമാണ് പുതു വസ്ത്രങ്ങള്‍ അണിഞ്ഞ് ആര്‍ത്തുല്ലസിക്കണമെന്നുള്ളത് ..!

അവരുടെ ഈ ഒരു കുഞ്ഞു ആവശ്യം പോലും തന്നെക്കൊണ്ട് നിവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ..?

അതിനായി താന്‍ കൈനീട്ടാത്ത മുഖങ്ങളില്ല ..!, വര്‍ഷത്തിലെ ആദ്യദിനം തന്നെ കൈ നീട്ടുന്നതിന്റെ വെറുപ്പും .., പുഛവും .., എല്ലാ മുഖങ്ങളിലും ..!

” നാണമില്ലെടോ .., ഒന്നാം തീയ്യതി തന്നെ എന്റെ മുന്നില്‍ വന്ന് കൈനീട്ടാന്‍ …?”

സൂപ്പര്‍വൈസറുടെ .. തുറന്നടിച്ചുള്ള മറുപടി ഹൃദയത്തിലാണ് തറച്ചത് .., എങ്കിലും താനത് കാര്യമാക്കിയില്ല .., മക്കള്‍ക്ക് ഡ്രസ്സ് വാങ്ങാന്‍ വേണ്ടിയല്ലേ …!

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ കുഞ്ഞു മുഖങ്ങളില്‍ .., ഒരു സമ്മാനപ്പൊതി ..,നീട്ടുമ്പോള്‍ .. വിരിയുന്ന നക്ഷത്രപ്പൂക്കള്‍ .., അത് വലിയൊരു ചാരിത്യാര്‍ത്ഥ്യം തന്നെയാണ് ….!, തനിക്ക് മാത്രമല്ല .., ഏതൊരു അത്താഴപ്പട്ടിണിക്കാരനായ പിതാവിന്റേയും .., വൈകാരികമായ ഒരു തീക്ഷണത തന്നെയാണത് …!

ഈ .., ഭാഗ്യം .., തന്നെത്തേടി വന്നതാണ് .., തനിക്കും .., കുടുംബത്തിനും പുതു വര്‍ഷം ആഘോഷിക്കാനായി വീണു കിട്ടിയതാണത് …!

പക്ഷേ …..ഇത് നഷ്ട്ടപ്പെട്ടവന്റെ ഉള്ളിലെ തീ .., തനിക്ക് കാണാതിരിക്കാനാകുമോ …?, പുതു വര്‍ഷത്തില്‍ ഒരു കുടുംബം വേകുന്നുണ്ടാകില്ലേ …?, ഈ പണം കൊണ്ട് താന്‍ വാങ്ങുന്ന വസ്ത്രങ്ങളില്‍ കണ്ണീര് ഉണങ്ങിപ്പിടിച്ചിട്ടുണ്ടാകില്ലേ …?

അത് ധരിച്ചാല്‍ തന്റെ മക്കള്‍ക്ക് സന്തോഷം കിട്ടുമോ …?, അത് കൊണ്ട് ആഘോഷിക്കുന്ന ആ ആഘോഷത്തിന് സന്തോഷത്തിന്റെ പൂര്‍ണ്ണതയുണ്ടാകുമോ …?

ഇല്ല .., തനിക്കിതു വേണ്ട …!

തന്റെ മക്കള്‍ക്ക് തന്നെ മനസ്സിലാകും .., തന്റെ സ്‌നേഹത്തെക്കാള്‍ വലുതായി അവര്‍ക്ക് മറ്റൊന്നുമില്ല …!

തങ്ങളുടെ അപ്പായുടെ നിസ്സഹായത .., ആ കുരുന്നുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും ..!

തനിക്കിത് തിരിച്ചു കൊടുത്തേ തീരൂ …!

ആത്മസംഘര്‍ഷം ഒഴിഞ്ഞ മനസ്സുമായി .., അയാള്‍ തന്റെ സൂപ്പര്‍വൈസറുടെ വീട്ടിലേക്ക് നടന്നു …!

ആ പേഴ്‌സ് തിരിച്ചു കൊടുത്ത് …, തല ഉയര്‍ത്തിപ്പിടിച്ച് അയാള്‍ തിരിഞ്ഞു നടക്കുമ്പോള്‍ .., കുനിഞ്ഞുപോയ ശിരസ്സ് കാണാന്‍ .., അയാള്‍ ഒരിക്കലും തിരിഞ്ഞു നോക്കിയില്ല …!

*************************

ആവശ്യത്തിനും .., അനാവശ്യത്തിനും .., നമ്മള്‍ ചിലവഴിക്കുന്നതില്‍ ഒരു ചെറിയ ഭാഗം .., ഒരു നേരമെങ്കിലും ഒരു കുടുംബത്തിന് സന്തോഷം പ്രധാനം ചെയ്യാന്‍ കഴിയുമെങ്കില്‍ …, നമുക്കൊന്ന് തിരിഞ്ഞു നോക്കാം .., നമ്മുടെ താഴെക്കിടയിലേക്ക് ….!

അയ്യായിരത്തിന്റെയും …, പതിനായിരത്തിന്റെയും .., ഒന്നും വേണ്ട .., വെറും നൂറു രൂപയ്ക്കു പോലും കിട്ടുന്ന നിസ്സാര വസ്ത്രങ്ങളും മറ്റും മതി .. ഒരു കുടുംബത്തില്‍ സന്തോഷത്തിന്റെ തിരി തെളിയിക്കാന്‍ ..,

കുറെ കുഞ്ഞു മുഖങ്ങളില്‍ സന്തോഷത്തിന്റെ പൂത്തിരി തെളിയിക്കാന്‍..,നമ്മള്‍ക്ക് ഒരു നിമിത്തമാകാന്‍ കഴിയുമെങ്കില്‍ …?

അപ്പോള്‍ ലഭിക്കുന്ന ആ ആത്മസംതൃപ്തിയില്‍ ഈശ്വരന്റെ കൈയ്യൊപ്പുണ്ടാകും…! അത് വര്‍ഷം മുഴുവനും നല്‍കുന്ന ഉത്തേജനം വേറെ എന്തിനേക്കാളും വലുതായിരിക്കും ..!