ഒരു സാംസങ്ങ് ഗാലക്‌സി എസ് 5ഉം എന്റെ വട്ടും…!!!

319

Untitled-1

ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ?

ആദ്യമേ പറയാം എനിക്കു കുറച്ചു വട്ടുണ്ട്. അത് കൊണ്ട് എന്റെ മനസ് ലോലമാണ് ദയവായി എന്നെ ഉപദ്രവിക്കരുത്. കഴിഞ്ഞ ആഴ്ച എന്റെ വീട്ടില്‍ ഉണ്ടായ ഒരു സംഭവം ആണ് ഇത് എഴുതാന്‍ എന്നെ പ്രേരിപിച്ചത് . ഇത് ഒരു കഥ അല്ല. ഒരു ഫ്രീ ഉപദേശം ആണ് . എന്തോ എനിക്ക് ഇങ്ങനെ ഒക്കെ എഴുതാന്‍ തോന്നി. അതൊരു തെറ്റാണോ?

വീട്ടില്‍ മതില്‍ കെട്ടല്‍ നടക്കുയാണ്. അവിടെ വന്ന ഒരു കൂട്ടുകാരന്‍ ആണ് ഈ കഥ അഥവാ എന്റെ വട്ടിന്റെ തുടക്കം. രാവിലെ ഒരു എട്ടര മണി ആയിട്ടുണ്ടാവും , തട്ടതിന്‍ മറയത്തിലെ പാടുകെട്ടാണ് ഞാന്‍ അന്ന് ഉണര്‍ന്നത്. കൂട്ടുകാരന്‍ താഴെ പണിക്കു വന്നിട്ടുണ്ട് അതാണ് ഈ പാട്ട്. മതില്‍ കെട്ടാന്‍ വന്നതാണ്. ഞാന്‍ താഴേക്ക് ചെന്നതും ഞെട്ടി പോയി. ആ പടയുടെ കയ്യില് സാംസങ്ങ് എസ് 5. ഞാന്‍ ഞെട്ടി നല്ല അസലായിട്ടു ഞെട്ടി. ബാങ്കില്‍ ജോലി ചെയ്യുന്ന എന്റെ മൂത്ത മാനേജര്‍മാരുടെ കയ്യില്‍ പോലും ഞാന്‍ അത് കണ്ടിട്ടില്ല. ഈ ഉള്ളവന് ചേട്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ഒരു മൊബൈല്‍ ഉണ്ട്. അതും വച്ച് ഞാന്‍ ആ നാട്ടില്‍ നല്ല സ്‌റ്റൈല്‍ ആയിട്ടു നടക്കുമ്പോഴാണ് എന്നോട് അവന്റെ ഈ അപരാധം.

ഞാന്‍ പതുക്കെ അവന്റെ അടുത്തേക്ക് ചെന്ന്. എടാ ഇത് കൊള്ളാലോ. എവിടുന്ന് ഒപ്പിച്ചു?

അവന്‍: എടാ ഓണത്തിന് ഓഫര്‍ ഉണ്ട് അങ്ങിനെ ഇന്നലെ വാങ്ങിയതാണ്.

ഞാന്‍ : ഇതിനു ഒരു അന്‍പതിനായിരം രൂപ എങ്കിലും വരില്ലേ? എന്റെ അസൂയ തല പൊക്കി.

അവന്‍: നാല്പത്തി നാലയിരമേ ഉള്ളു. (അത്രയെ ഉള്ളു പോലും, തെണ്ടി അവന്റെ അഹങ്ങാരം കണ്ടില്ലേ?)

ഞാന്‍: ഇതൊക്കെ എന്തിനാട വെറുതെ ഒരു ജാഡ അത്ര തന്നെ.

അവന്‍: എടാ ഇപ്പൊ ടൌണില്‍ ഇതൊക്കെ എല്ലാവര്‍ക്കും ഉണ്ട്. ഒരെണ്ണം നമുക്കും ഇരികട്ടെന്നു വച്ചു. അത്ര തന്നെ.

ഞാന്‍ ആലോചിച്ചു ടൌണില്‍ ഇതൊക്കെ എല്ലാവരും ഉണ്ടോ??

അവിടെ നിന്നാണ് ഇത് എഴുതാന്‍ എന്നെ പ്രേരിപിച്ചത്. ഒരു ദിവസം നാല്പതു കിലോമീറ്റര്‍ യാത്രചെയ്തു ടൌണില്‍ പോയി ബാങ്കില്‍ പണി എടുകുന്ന ഒരാള്‍ ആണ് ഞാന്‍. ഞാന്‍ അവിടെ കണ്ടിട്ടുണ്ട് പലതരം ആളുകളെയും. ഒരു ദിവസം ഏകദേശം നൂറോളംകസ്റ്റമേഴ്‌സിനെ ഞാന്‍ ഡീല്‍ ചെയ്യാറുണ്ട്. ഇനി അവരില്‍ ആര്‍കെങ്കിലും ഈ സാംസങ്ങ് എസ് 5 ഉണ്ടെങ്കില്‍ ഞാന്‍ എന്തുകൊണ്ടാണ് ശ്രദ്ധിക്കാതെ പോയത്? അടുത്ത രണ്ടു ദിവസം ഞാന്‍ അവരെ ഒന്ന് ശ്രദ്ധിച്ചു. അവസാനം ഞാന്‍ കണ്ടു പിടിച്ചു. മക്കളെ നിങ്ങള്ക്ക് തെറ്റി. ടൌണില്‍ ഒരു സാറന്മാര്‍ക്കും വിലകൂടിയ മൊബൈല്‍ ഒന്നും ഇല്ല. ഹ ഹ ഹ ഞാന്‍ തല അറഞ്ഞു ചിരിച്ചു. എന്റെ കാബിനില്‍ തന്നെ ഞാന്‍ഇരുന്ന് ഉറക്കെ ഉറക്കെ ചിരിച്ചു.(കൂടെയുള്ള വട്ടന്മാര്‍ വിചാരിച്ചു എനിക്ക് വട്ടാണെന്ന്. അതുകൊണ്ട് ഞാന്‍ രണ്ടു ദിവസം ലീവ് എടുത്തു ഇങ്ങു പോന്നു. അല്ല പിന്നെ)

ഞാന്‍ വീണ്ടും എന്റെ കൂട്ടുകാരന്റെ അടുത്തേക്ക് ചെന്നു.

ഞാന്‍: ഡാ നീ ഇതു ടൌണിലാ ഇത്രേം വലിയ വില കൂടിയ മൊബൈല്‍ ഉള്ള ആളുകളെ കണ്ടത്?

അവന്‍: നീ എന്ത് പൊട്ടാനാടാ . നീ പരസ്യം ഒന്നും കാണാറില്ലേ?

ഓഹോ അപ്പൊ അതാണ് കാര്യം.

കുഞ്ഞാടുകളെ പക്ഷെ ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ?

അല്ലെ വേണ്ട ഞാന്‍ ഒരു കാര്യം പറയാം.

ദിവസം തോറും ഒത്തിരി ആളുകളെ കാണുന്ന ഞാന്‍ കണ്ടിട്ടില്ല ടൌണില്‍ ഇത്ര വിലകൂടിയ മൊബൈല്‍ ഉപയോഗികുന്നവരെ. അവിടെ മുറം പോലെ ഉള്ള മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ പലരും ഇന്ത്യന്‍ നിര്‍മിതമായ മൊബൈല്‍ ആണ് മണ്ടന്‍മാരെ കൊണ്ട് നടകുന്നത്. ടൌണില്‍ ആര്‍ക്കും കൊട്ടകണകിനു ശമ്പളം ഒന്നും കിട്ടാറില്ല. അത് തലപ്പതിരികുന്ന മൂത്താശാരിമാര്‍ക്കെ കിട്ടാറുള്ള്. ഞാന്‍ ഒരു സത്യം കൂടി പറയാം. നമ്മുടെ നാട്ടില്‍ വാര്‍ക്ക പണിക്കു പോയാല്‍ ഇതില്‍ കൂടുതല്‍ കൂലി കിട്ടും. ഹും ബാങ്ക് ആണ് പോലും ബാങ്ക്. അഹ് എന്റെ വിധി. ഛെ ഞാന്‍ വിഷയത്തില്‍ നിന്നും പോയി.

നമുക്ക് (ചിലപ്പോ എനിക്ക് ) ഒരു ധാരണ ഉണ്ട്. ടൌണില്‍ എല്ലാവരും വലിയ കാശ് ടീംസ് ആണെന്ന്. അവര്‍ എല്ലാ ദിവസവും KFC യില്‍ ചെന്ന് ചിക്കെന്‍ കഴിക്കുന്നു. CINE Studio യില്‍ സിനിമ കാണുന്നു. വലിയ വിലകൂടിയ കാറുകളില്‍ സഞ്ചരിക്കുന്നു. shopping mall കളില്‍ ഷോപ്പ് ചെയ്യുന്ന. ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗികുന്നു എന്നൊക്കെ. ഇല്ല മക്കളെ ഇല്ല. നിങ്ങള്‍ ടൌണില്‍ ഉള്ളവരുടെ facebook കിലെ ഫോട്ടോ കണ്ടു അതാണ് ടൌണ്‍ എന്ന് വിചാരിക്കല്ലേ. ഞാന്‍ ഒരു ഉദാഹരം പറയാം. എന്റെ ഒരു സുഹൃത്ത് ഉണ്ട്. നമുക്ക് അവനെ അനില്‍ എന്ന് വിളിക്കാം (പേര് വേറെ ആണ്) എല്ലാ ദിവസവും ഇന്നോവയില്‍ ഓഫീസില്‍ വരുന്ന ഒരുത്തന്‍ ആണ്. മുപ്പതിനായിരം രൂപയുടെ മൊബൈല്‍ ഉപയോഗികുന്നവന്‍. KFC ചിക്കന്‍ കഴികുന്നവന്‍. ഭാര്യയുമായി ഷോപ്പിങ്ങിനു എല്ലാ ആഴ്ചയും പോകുന്നവന്‍. സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഫുഡ് കഴികുന്നവന്‍. എല്ലാ ദിവസം വില കൂടിയ മദ്യം കഴികുന്നവന്‍. മാസത്തില്‍ കുറഞ്ഞത് ഒരു തവണ എങ്കിലും ടൂര്‍ പോകുന്നവന്‍ .അവനാണ് എന്റെ ഉദാഹരണം.

ഞാന്‍ നേരിട്ട് തന്നെ അവനോടു ചോദിച്ചു. മച്ചു നിന്റെ അത്രയും ശമ്പളം മാത്രമേ എനിക്കും ഉള്ളു. എന്നെ കൊണ്ടിതോന്നും പറ്റില്ല. നിനക്ക് എങ്ങിനെ ഇതൊക്കെ സാധിക്കുന്നു ?

അവന്‍ പറഞ്ഞ ഉത്തരം എന്നെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു.

അവന്റെ വണ്ടി ലോണ്‍ എടുത്തു വാങ്ങിയതാണ്. മൊബൈല്‍ ലോണ്‍. എല്ലാ ചിലവും നടകുന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ പുറത്തും. ശരിക്കും ഒരു diamond necklase കഥ…!!!

അവനു ഇപ്പൊ തന്നെ ഒരു ഇരിപതു ലക്ഷം രൂപയുടെ കടം ഉണ്ട്. അതെങ്ങനെ വീട്ടും എന്ന് അവനുതന്നെ അറിയില്ല. ഇതില്‍ നിന്നും രക്ഷ പെടനാണ് അവന്‍ എല്ലാ ദിവസവും കുടിക്കുന്നത്. അല്ലാതെ നമ്മള്‍ നാട്ടും പുറത്തുകാര്‍ കരുതുന്നതുപോലെ അതൊന്നും ഒരു സോഷ്യല്‍ ലൈഫ് അല്ല. ആഴച്ചയില്‍ ഒരു വട്ടം എങ്കിലും KFC യില്‍ ചിക്കന്‍ കഴിക്കുന്ന ആരെയും എനിക്ക് അറിയില്ല. എല്ലാ ആഴ്ചയും സിനിമക്ക് പോകുന്ന ഒരു ടൌണ്‍കാരനേയും എനിക്ക് അറിയില്ല. എല്ലാ ആഴ്ചയും shopping നടത്തുന്ന ടൌണില്‍ ഉള്ള ആരെയും എനിക്ക് അറിയില്ല. എല്ലാ ദിവസവും ടെന്‍ഷന്‍ മറക്കനല്ലാതെ ആഘോഷിക്കാന്‍ മദ്യപിക്കുന്ന ആരെയും എനിക്കറിയില്ല. ഇനി എന്റെ അറിവില്ലയ്മ കൊണ്ടാണോ എന്നതോ ഇവരെ ഒക്കെ ഞാന്‍ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളു . ഞാന്‍ മാത്രമല്ല മിക്കവരും.

ഇതൊന്നും അല്ല ചേട്ടന്മാരെ ജീവിതം. ഇതൊക്കെ സിനിമാക്കാരുടെ വെറും കഥകള്‍ മാത്രം. അല്ലെങ്കില്‍ പരസ്യക്കാരുടെ കണ്‌കെട്ട് വിദ്യകള്‍ മാത്രം. ഒരു കാര്യം കൂടി. ന്യൂ ജെനെരറേന്‍ സിനിമകളില്‍ കാണുന്ന പോലെ ഉള്ള ഒരു ഗുണ്ടാ ടീമും ഇവിടെ ഉണ്ടോ എന്ന് എനിക്കറിയില്ല. ആറു കൊല്ലമായി ഞാന്‍ സിറ്റി യില്‍ വര്‍ക്ക് ചെയ്യുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു ഗുണ്ടയെപോലും ഞാന്‍ കണ്ടിട്ടില്ല. സത്യം. (പക്ഷെ ഞാന്‍ ആരോടും അത് പറയില്ല…ടിങ്ക ടിങ്ക പറഞ്ഞു വരുമ്പോള്‍ ഞാനും മൂര്‍ക്കന്‍ ചേട്ടനും ഫ്രണ്ട് ആണ്….)

ഇവിടെ ഒരു തേങ്ങയും നമ്മള്‍ വിചാരിക്കും പോലെ ഇല്ല. നമ്മള്‍ എല്ലാം ഒരു കണ്‌കെട്ട് വിദ്യക്ക് പുറകെ ആണ്. നമ്മുടെ നാട്ടില്‍ പുറതെക്കാള്‍ നല്ലതൊന്നും ഞാന്‍ ഇവിടെ കണ്ടിട്ടില്ല. അത്രെയും നല്ല കൂട്ടുകാരെ എനിക്ക് ഇവിടെ കിട്ടിയിട്ടില്ല. അമ്മ ഉണ്ടാക്കുന്നതിനേക്കാള്‍ നല്ല ഫുഡ് ഒന്നും എനിക്ക് ഒരു ചിക്കന്‍ കടയും തന്നിടില്ല. കൂട്ടുകാരുടെ കൂടെ പാടത്തു ഇരുന്നു കുടിക്കുന്ന കള്ളിനെക്കാന്‍ നല്ല സുഖം ഒന്നും എനിക്ക് തണുപിച്ച ബാറില്‍നിന്നും കിടീയിട്ടില്ല. ഇവിടുത്തെ പുഴയില്‍ കുളികുന്നതിനെക്കാള്‍ നല്ല സുഖം ഒന്നും എനിക്ക് ഒരു അടച്ചിട്ട കുളിമുറിയും തന്നിട്ടില്ല. കൂട്ടുകാരുടെ കൂടെ തല്ലു പിടികുമ്പോള്‍ കിട്ടുന്ന സുഖം ഒന്നും എനിക്ക് ഫേസ് ബുക്ക് തനിട്ടില്ല. ഇത്രെയും നല്ല കാറ്റൊന്നും ടൌണില്‍ ഇല്ല. കിളികളുടെ കൂവലോന്നും കേള്‍ക്കാറില്ല. പരസ്പരം ഒരു സ്‌നേഹത്തോടെ ഉള്ള നോട്ടം പോലും ഞാന്‍ കണ്ടിട്ടില്ല. പിന്നെ എന്ത് തേങ്ങയാ അവിടെ ഉള്ളത് . പിന്നെ നമ്മള്‍ എന്തിനാ ഇതിന്റെ ഒക്കെ പുറകെ പോകുന്നത്? നമ്മുടെ നാട്ടും പുറം തന്നെ ആണ് നല്ലത്. ഒച്ചയും ബഹളവും ഇല്ലാത്ത ശാന്തമായ നാട്ടുവഴികള്‍ ഉള്ള ഒരു കൊച്ചു നാട്ടുമ്പുറത്ത് നിന്നും ആണ് ഞാന്‍ ഇത് എഴുതുന്നത്.

പലതും നമ്മളെ ഭ്രമിപിക്കാന്‍ ഉണ്ടാകും ഈ ലോകത്തില്‍. ലാഭത്തിനു വേണ്ടി എന്തും ചെയ്യാനും ചിലരുണ്ടാകും. പക്ഷെ നമ്മള്‍ ഒരു കപ്പല്‍ പോലെ ആണ്. അതിനുള്ളില്‍ വെള്ളം കയറാന്‍ അത് സമ്മതിച്ചാല്‍ അത് മുങ്ങും. അത് പോലെ തന്നെ, പ്രലോഭനത്തിനു വഴങ്ങിയാല്‍ നമ്മളും മുങ്ങും. ഇനി ഒന്ന് പുതിയ മൊബൈല്‍ എടുക്കുമ്പോള്‍ ഒന്ന് ആലോചിക്കു, ഒരു നേരം പോലും ഫുഡ് കഴിക്കാന്‍ ഇല്ലാത്ത എത്രയോ പേര്‍ നമുക്ക് ചുറ്റും ഉണ്ട്? വീടില്ലാത്തവര്‍ എത്രയോ പേര്‍ ഉണ്ട്? നല്ല ഡ്രസ്സ് ഇല്ലാത്തവര്‍ എത്രയോ ഉണ്ട്. അവരെ എല്ലാവരെയും സഹായിക്കാന്‍ നമുക്ക് പറ്റില്ല. പക്ഷെ നമ്മളെ നശിപിക്കാതിരിക്കാന്‍ നമുക്ക് പറ്റും. ഓരോ രൂപയും വിലപെട്ടതാണ്. അത് ചിലവക്കേണ്ടത് ആവശ്യത്തിനല്ല അത്യാവശ്യതിനാണ്. അത് മറക്കാത്തിടത്തോളം കാലം ഒരു ബാങ്കും പൈസക്ക് വേണ്ടി നിങ്ങളുടെ വീടിനു നേരെ വരില്ല. ഉള്ളതുകൊണ്ട് നമുക്ക നല്ല നാട്ടിന്‍പുറത്ത് അടിപൊളി ആയി നല്ല കൂട്ടുകാരായി ജീവിക്കാം… അതുപോരെ?

നോട്ട്: ഇതൊക്കെ പറഞ്ഞു മനസ് മാറിയ എന്റെ കൂട്ടുകാരന്‍ ആ മൊബൈല്‍ തിരിച്ചു കൊടുത്തു. ഹ ഹ ഹ മണ്ടന്‍. ഞാന്‍ ആരാ മോന്‍ .. ഇനി എനിക്ക് മാത്രമേ എവിടെ സ്മാര്‍ട്ട് ഫോണ്‍ ഉള്ളെ…… പാവം ഞാന്‍ അല്ലെ

വാല്‍കഷണം: ഇതെന്റെ ആദ്യത്തെ സ്റ്റോറി ആണ്. അവസാനത്തേത് ആകാതിരിക്കാന്‍ അനുഗ്രഹിക്കണം