ഒരു സീറ്റ് ലക്ഷ്യം വച്ച് ഷീല തകര്‍ത്ത് അഭിനയിക്കുന്നു, ഈ അഭിനയം സിനിമയില്‍ ആയിരുന്നെങ്കില്‍ ഇന്ന് ഓസ്ക്കാര്‍ കിട്ടിയേനെ.!

218

maxresdefault

പ്രേം നസീര്‍ , മധു, സത്യന്‍ തുടങ്ങിയവരുടെ ഇഷ്ട നായികയായിരുന്ന ഷീല ഇന്ന് കറകളഞ്ഞ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയാണ്.! ഒരു തിരഞ്ഞെടുപ്പ് സീറ്റ് ലക്ഷ്യം വച്ച് ഷീല ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായി ജീവിക്കുകയാണ്.

ഒരു തുടക്കം എന്ന നിലയില്‍ തന്‍റെ പേരില്‍ ഫാന്‍സ്‌ ക്ലബ് തുറന്ന ഷീല, രുവനന്തപുരം നഗരത്തിലെ കോളനികളിലുളള സ്ത്രീകള്‍ക്ക് പണം എറിഞ്ഞു എന്തിനും പോകുന്ന ചില ഫാന്‍സിനെയും ഒപ്പിച്ചു. ഇപ്പോള്‍ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ പഴയ കാല നായിക ഇതു അറിയിക്കാന്‍ കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത സമ്മേളനവും വിളിച്ചിരുന്നു.

ഇവിടത്തെ സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ക്ക് പോലും ജയ് വിളിക്കാന്‍ ഫാന്‍സുകാരെ വാടകയ്ക്ക് എടുക്കേണ്ട സമയത്താണ് വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും കിട്ടിയാല്‍ ഭാഗ്യം എന്ന സ്ഥിതിയില്‍ ഉള്ള ഷീലയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു ഫാന്‍സ്‌ ക്ലബ് എന്നത് കൌതുകരമാണ്. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പുള്ള ഷീല സാധാരണക്കാരുടെ ഇടയില്‍ ഓളം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുകയോ അല്ലെങ്കില്‍ രാജ്യസഭാ സീറ്റ് തരപ്പെടുത്തുകയോ ആണ് ലക്ഷ്യമെന്നും ഒരു അണിയറ വര്‍ത്തമാനം ഉണ്ട്.

ബാക്കി കാത്തിരുന്നു കാണാം.!