India_train

കഴിഞ്ഞ ഏഴ് വര്‍ഷമായി ബാംഗ്ലൂരില്‍ സ്ഥിരതാമസകാരനായ ഞാന്‍, ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും കുടുംബപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയും, ബാംഗ്ലൂര്‍ – കൊച്ചി, കൊച്ചി – തിരുവനന്തപുരം, ബാംഗ്ലൂര്‍ – തിരുവനന്തപുരം റൂട്ടില്‍ സ്ഥിരമായി തന്നെ യാത്ര ചെയ്തു വരുന്നു.

ഈ യാത്രകള്‍ക്കായി തീവണ്ടി, ബസ്, എന്നീ ഉപാധികള്‍ ഉപയോഗിച്ചു വരുന്നു.

ഇത്തരം യാത്രകളില്‍ ഞാന്‍ നിരീക്ഷിച്ച കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കുവാന്‍ ആഗ്രഹിക്കുകയാണ്.

ഞാന്‍ കൂടുതലും തീവണ്ടിയിലാണ് യാത്ര ചെയ്യുക. അതുകൊണ്ട് തന്നെ തീ വണ്ടി യാത്രയുടെ വിശേഷങ്ങള്‍ ആദ്യം.

india train sadhu

തീവണ്ടിയുടെ ശീതീകരിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ യാത്ര ചെയ്യാനാണ് താത്പര്യമെങ്കിലും, പല കാരണങ്ങളും കൊണ്ട് ഞാനിപ്പോള്‍ സ്ലീപര്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ മാത്രമേ യാത്ര ചെയ്യുകയുള്ളൂ.

 1. സാമ്പത്തികം – തീവണ്ടിയുടെ ശീതീകരിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ യാത്ര ചെയ്യണമെങ്കില്‍ സ്ലീപര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിന്റെ മൂന്ന് മടങ്ങ് കാശ് കൊടുക്കണം.
 2. സുരക്ഷ – തീവണ്ടിയുടെ ശീതീകരിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നും ഞാന്‍ എമര്‍ജന്‍സി എക്‌സിറ്റ് കണ്ടിട്ടില്ല. എങ്ങാനും വല്ല അപകടവും സംഭവിച്ചു പോയാല്‍ കുടുങ്ങിയത് തന്നെ.
 3. ആരോഗ്യം – ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍, സ്വാഭാവികമായി ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപെടാം.
 4. കാഴ്ചകള്‍ – പുറത്തും അകത്തുമുള്ള രസകരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ നല്ലത് കോച്ചിലെ യാത്രയാണ്.
 5. ഭക്ഷണം – ചായ, കാപ്പി, വട, ശീതള പാനീയങ്ങള്‍, മറ്റു ഭക്ഷണ സാധനങ്ങള്‍ ഒക്കെ കൊണ്ട് നടന്നു വില്‍ക്കുന്നവര്‍ ശീതീകരിച്ച കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറാറില്ല. യാത്രയ്ക്കിടയില്‍ വല്ല ഭക്ഷണവും കഴിക്കണമെന്നുള്ളവര്‍ക്ക് നല്ലത് സ്ലീപര്‍ കോച്ചുകള്‍ തന്നെയാണ്.

India Train

സ്‌ലീപര്‍ കോച്ചിലെ യാത്ര ആകെ ബഹളമയമാണ്. കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടിയുടെ സ്ലീപര്‍ കോച്ചില്‍ ടിക്കറ്റ് പരിശോധകന്‍ ഒഴിച്ച് ബാക്കി സകലമാന ആള്‍ക്കാരും ഉണ്ടാകും. ഭിക്ഷക്കാര്‍, ഭക്ഷണ വില്‍പ്പനക്കാര്‍, പത്രം, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വില്‍ക്കുന്നവര്‍ എന്ന് തുടങ്ങി വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, കമിതാക്കള്‍ വരെ ഉള്ളവര്‍. ഇവരില്‍ ടിക്കറ്റ് എടുത്തും, എടുക്കാതെയും, ജനറല്‍ കമ്പാര്‍ട്ട്‌മെന്റല്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് എടുത്തു സ്ലീപറില്‍ യാത്ര ചെയ്യുന്നവര്‍ ഒക്കെ ഉണ്ടാകും. ബെര്‍ത്ത് റിസേര്‍വ് ചെയ്തവര്‍ക്ക് അവിടെ ഇരിക്കാന്‍ സാധിക്കുന്നത് ഇങ്ങനെ തള്ളിക്കയറുന്ന യാത്രക്കാരുടെ ഔദാര്യം ഒന്ന് കൊണ്ട് മാത്രമാണ്.

3716941374 24382c72d1 z

സ്ലീപര്‍ കോച്ചില്‍ മൂന്ന് തരം കക്കൂസുകളാണ് ഉള്ളത്‌

 1. ഇന്ത്യന്‍ കക്കൂസ് – നമുക്കെല്ലാം അറിയാം. പ്രത്യേകം വിവരിക്കേണ്ട കാര്യമില്ല.
 2. യൂറോപ്യന്‍ കക്കൂസ് – ഏതാണ്ട് ഇതുപോലിരിക്കും
 3. ബയോ ഫിറ്റഡ് കക്കൂസ് – ഇത് ഇന്ത്യന്‍ കക്കൂസിന്റെ വകഭേധമാണ്. ഒറ്റ കുഴപ്പമേയുള്ളൂ. എത്ര വെല്ലമൊഴിച്ചാലും വൃത്തിയാകില്ല. ഇതിലെങ്ങാനും ആരെങ്കിലും കാര്യം സാധിച്ചാല്‍… കഴിഞ്ഞു… ആ തീവണ്ടിയിലെ മറ്റു യാത്രക്കാര്‍ക്കൊന്നും ഈ കക്കൂസ് പിന്നെ ഉപയോഗിക്കാന്‍ സാധിക്കില്ല.

20130831 083349

ഇനി ബസ് യാത്രയെ കുറിച്ച്.

അന്തര്‍ സംസ്ഥാന ലക്ഷുറി ബസ് സര്‍വിസുകള്‍ (മള്‍ടി ആക്‌സില്‍ സെമി സ്ലീപെര്‍) ഇപ്പോള്‍ ഒരുപാട് കമ്പനികള്‍ നടത്തുന്നുണ്ട്. തീവണ്ടിയിലെ സ്ലീപര്‍ കോച്ചില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ മൂന്നിരട്ടി കാശാകും ഇതില്‍ യാത്ര ചെയ്യാന്‍. എങ്കിലും, തീവണ്ടിയില്‍ ടിക്കറ്റ് കിട്ടാത്തപ്പോള്‍ ഇത്തരം ബസുകള്‍ വലിയ ഒരു സഹായവും, ആശ്വാസവുമാണ്.

20130831 083349

സുഖകരവും സുരക്ഷിതവുമായ ബസ് യാത്ര എല്ലാ കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചിലതുണ്ട്.

 1. ബസില്‍ കയറിയാല്‍ ഉടന്‍ തന്നെ എമര്‍ജന്‍സി എക്‌സിറ്റുകള്‍ എവിടെയാണെന്ന് നോക്കി വയ്ക്കുക. എല്ലാ എമര്‍ജന്‍സി എക്‌സിറ്റുകളോട് ചേര്‍ന്നും ഒരു ചുറ്റിക കാണേണ്ടതാണ്. എന്നാല്‍ മിക്കവാറും ബസുകളില്‍ ഈ ചുറ്റിക കാണാറില്ല. എന്തെങ്ങിലും സംഭവിച്ചാല്‍ നിങ്ങളുടെ കൈയില്‍ കിട്ടുന്ന സാധനം എടുത്തു ജെനല്‍ കണ്ണാടികള്‍ തല്ലി പൊട്ടിച്ചു രക്ഷപെടെണ്ടി വരും. അതുകൊണ്ട് ബസ് യാത്രക്കിടയില്‍ ചെറിയൊരു ചുറ്റിക കയ്യില്‍ കരുതുന്നത് സ്വന്തം സുരക്ഷയ്ക്ക് നല്ലത്.
 2. അന്തര്‍ സംസ്ഥാന ലക്ഷുറി ബസ് സര്‍വിസുകള്‍ നോണ്‍ സ്‌റ്റോപ്പ് ആണ്. എന്ന് വച്ചാല്‍ വഴിയില്‍ ഒരിടത്തും അവര്‍ നിര്‍ത്തില്ല. അതുകൊണ്ടു ബസില്‍ കയറുന്നതിനു മുന്‍പ് മൂത്രമൊഴിച്ചിട്ടു വേണം കയറാന്‍. ഇടക്കെവിടെയെങ്കിലും നിരത്തുന്നത് ഡ്രൈവര്‍ക്ക് ഉറക്കം വരുമ്പോഴോ, ചെക്ക്‌പോസ്റ്റുകളില്‍ ടാക്‌സ് അടക്കനോ മാത്രം. ഈ സമയം നിങ്ങള്‍ ബസിനു പുറത്തിറങ്ങുന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വത്തിലായിരിക്കും. മൂത്രമൊഴിച്ചിട്ടു തിരിച്ചു വരുമ്പോള്‍ ചിലപ്പോ ബസ് കിടന്നിടത്ത് പൊടി പോലും കാണില്ല.
 3. അന്തര്‍ സംസ്ഥാന ലക്ഷുറി ബസ് സര്‍വിസുകള്‍ ഒരു മിനി തിയറ്റര്‍ കൂടിയാണ്. ഇന്നേവരെ റിലീസ് ചെയ്യാത്തതും, പൊളിഞ്ഞ് പാളീസായതുമായ പടങ്ങള്‍ മാത്രമേ ഈ തിയെട്ടറുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. യാത്രക്കാരന്റെ വിധി.
 4. ബസ് യാത്ര ഇന്‍ഷുര്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ വളരെ നല്ലത്. ചില ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് കമ്പനികള്‍ ബസ് യാത്ര ഇന്‍ഷുര്‍ ചെയ്യാന്‍ ഉള്ള സൌകര്യം ചെയ്തു തരുന്നുണ്ട്.

വിമാന യാത്ര എനിക്ക് പണ്ടേ അലര്‍ജിയാ …

You May Also Like

ഒരു മഴക്കാല ഓര്‍മ്മയ്ക്ക്‌

മക്ക റോഡില്‍ എക്സിറ്റ് 29-ല്‍ സിഗ്നല്‍ കാത്തു കിടക്കവേ പെട്ടെന്നോരുമഴ.. മരുഭൂമിയെ കുളിരനിയിക്കാന്‍ പടച്ചവന്റെ സ്നേഹ സമ്മാനം . ആ മഴ കണ്ടപ്പോള്‍ എന്റെ ഓര്‍മ്മകള്‍ നാല് വര്ഷം പിന്നിലേക്ക്‌ പോയി , ഇത് പോലൊരു മഴക്കാലം കൃത്യമായി പറഞ്ഞാല്‍ 2008-sep

സ്വന്തമായി ഒരു ഷോപ്പിംഗ്‌ വെബ്സൈറ്റ് തുടങ്ങാന്‍

സ്വന്തമായി ഒരു ഡ്രസ്സ്‌ ഷോപ്പ് തുടങ്ങണമെന്ന് ചിലര്‍ക്ക് വലിയ ആഗ്രഹം ഉണ്ടാകും അല്ലെ? മറ്റു ചിലര്‍ക്ക് ഷോപ്പിംഗ്‌ എന്ന് കേട്ടാല്‍ എന്റെ അമ്മോ.. ആ കട മൊത്തം അടിചോണ്ട് പോരും എന്ന് തോന്നും അവന്‍/ അവളുമാരുടെ കാട്ടികൂട്ടല്‍ കണ്ടാല്‍ .. എന്നാല്‍ ഇക്കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നു. മൈത്ര പോലെയുള്ള ഇന്ത്യന്‍ ഓണ്‍‌ലൈന്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ വിശ്വസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത, സാധനങ്ങള്‍ നമുക്ക് തെരഞ്ഞെടുക്കാനും മറ്റുള്ള കമ്പനികള്‍ വിക്കുന്ന വിലയുമായും മാര്‍ക്കറ്റിലെ വിലയുമായും താരതമ്യം ചെയ്യാനുള്ള അവസരമാണ്. മറ്റൊരു പ്രത്യേകത സാധനങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നതാണ്.

കുശുമ്പും പരദൂഷണവും മാത്രമുള്ള സ്ത്രീയാണ് സുകുമാരിയെന്ന് പ്രിയദർശൻ ചിന്തിച്ചത് എന്തുകൊണ്ട് ?

ബോളിവുഡിന്റെ സുവർണകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടൊരു അഭിനേത്രിയായിരുന്നു വിദ്യാ സിൻഹ. മുംബൈയിൽ വച്ച് നടന്നൊരു സൗന്ദര്യമത്സരത്തിൽ വിജയിയായതിനെ തുടർന്നാണ്

മുത്തേ പൊന്നേ പി. സി. ജോര്‍ജേ…….

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ എല്ലാവരുടേയും മുത്തായി മാറിയ ദ റിയല്‍ ആക്ഷന്‍ ഹീറോ ജോര്‍ജച്ചായനെ മയക്കിയ ആ…