ഒരേ ശബ്ദത്തില്‍ സംസാരിക്കുന്ന നായികമാരും വില്ലന്മാരും; നന്ദി: തിലകന്‍ ഫാമിലി, ഭാഗ്യലക്ഷ്മി

388

SHOBI

നാം ഒന്ന് നമുക്ക് ഒന്ന് എന്ന വച്ചനം കൃത്യമായി ഉപയോഗിക്കുന്നത് നമ്മുടെ സിനിമാക്കാര്‍ തന്നെയാണ്. പ്രത്യേകിച്ച് നമ്മുടെ മലയാളം സിനിമയിലെ നായികമാരും വില്ലന്മാരും. മലയാളം അറിഞ്ഞുകൂടാത്ത നായികയും അധോലോക നായകനായ വില്ലനും വിലസുന്ന മലയാള സിനിമയില്‍ ഈ നായികമാര്‍ക്കും വില്ലന്മാര്‍ക്കും ഒരേ ശബ്ദമാണ്..ഹോ..ഇതാണ് ഐക്യം..ഒതുരുമ്മ..സിനിമ ഏതായാലും ശരി, വില്ലന്‍ ഏത് നാട്ടുകാരനായാലും ശരി, നായികയുടെ പ്രായം എന്തായാലും ശരി..ഇവര്‍ക്ക് എല്ലാം ഒരേ ശബ്ദമായിരിക്കും. നമ്മുടെ മലയാള സിനിമയിലെ ഡബ്ബിംഗ് രീതികളെ പറ്റി തന്നെയാണ് സംസാരിക്കുന്നത്…

ഇവിടെ ഒരേ ശബ്ദത്തില്‍ വിലസുന്ന മൂന്ന് കൂട്ടര്‍ ഉണ്ട്…

1. സകല നായികമാര്‍ക്കും ഒരേ ശബ്ദമാണ്. (ഭാഗ്യലക്ഷ്മി ചേച്ചിയുടെ ശബ്ദം ഇവരുടെ ഭാഗ്യം)

2. ഒരു മാതിരിപ്പെട്ട അമ്മാവന്‍/വഴിപോക്കന്‍/ചെറിയ റോള്‍ ടീമുകള്‍ക്കൊക്കെ ഒരേ ശബ്ദമാണ്.

3. അന്യഭാഷാ വില്ലന്മാര്‍ക്കെല്ലാം ഒരേ ശബ്ദം. (തിലകന്‍ ഫാമിലിയില്ലാരുന്നെങ്കില്‍ ഇവര്‍ വലിയ കഷ്ടത്തിലായിപ്പോയേനേം. ഷമ്മിയും ഷോബിയും ഇവര്‍ക്ക് മാറി മാറി ശബ്ദം നല്‍കുന്നു)